Saturday, 7 January 2012
ഈ പോക്ക് എങ്ങോട്ട
ഈ പോക്ക് എങ്ങോട്ട്
2012 ജനുവരി 2 ഇന്നാണ് ആ രഹസ്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടത്.പലരും രഹസ്യമാക്കി വെച്ചിരുന്ന പരമരഹസ്യം സ്വന്തം ജാതി.പല സ്ഥാപനങ്ങളിലും ഇന്ന് ഉശിരുള്ള നായര്‍ ജോലിക്കു വന്നു.ഉശിരില്ലാത്ത നായര്‍ വീട്ടിലിരുന്നു.കുറച്ചു കാലമായി അങ്ങിനെയാണ് കാര്യങ്ങള്‍ ആഘോഷങ്ങളും അതുമായി ബന്ധപ്പെട്ടു വരുന്ന അവധിയും ജാതി മതം തിരിച്ചാണ്.പണ്ട് സ്വാമി വിവേകാനന്ദന്‍ നമ്മുടെ നാടിനെ ഭ്രാന്താലയം എന്നു വിളിച്ചു.ആ വിളി മറ്റാരും ഇനിആവര്‍ത്തിക്കാതിരിക്കാന്‍ നാമെത്ര കഷ്ടപ്പെട്ടു.വീണ്ടുമിതാ സര്‍ക്കാര്‍ ചെലവില്‍ ജാതിയും മതവും പറഞ്ഞ് തമ്മില്‍ തല്ലാനുള്ള സൗഭാഗ്യം വന്നു ചേര്‍ന്നിരിക്കുന്നു.സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നവര്‍ക്ക് സാമുദായിക പരിവേഷം വന്നിരിക്കുന്നു.ഓഫീസിലും സ്റ്റാഫ് റൂമിലും ഒന്നിച്ചിരുന്നവര്‍ക്ക് ജാതിയുടെ പേരിലുള്ള വ്യത്യാസം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.പ്രാദേശിക ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നത് സാധാരണമാണ്.എല്ലാ വിഭാഗത്തിന്റെയും പങ്കാളിത്തം ഉറപ്പാക്കാനാണ് ഇത്.ഇതങ്ങിനെയാണോ.കഴിഞ്ഞ റംസാന് ഈ പ്രവണത നമ്മള്‍ കണ്ടതാണ്.മുസ്ലീങ്ങള്‍ക്കു മാത്രം അവധി.ഇപ്പോളിതാ നായര്‍ക്കു മാത്രം അവധി.ഇനിയുമുണ്ടല്ലോ ഒരുപാട് സമുദായങ്ങള്‍.അവര്‍ക്കൊക്കെ പല നേതാക്കളും ഉണ്ടാകും.ജനനവും മരണവും ഉണ്ടാകും.അപ്പോഴൊക്കെ അതാതു സമുദായങ്ങള്‍ക്ക് ഒഴിവും പ്രഖ്യാപിക്കാം.വോട്ടല്ലെ പ്രധാനം.ഇവിടം കൊണ്ട് അവസാനിപ്പിക്കരുത്.പഴയ കാലത്തെ ആചാരങ്ങളൊക്കെ തിരിച്ചുകൊണ്ടു വരണം.ജനങ്ങള്‍ ജാതിമത ബാധകേറി ഉറഞ്ഞു തുള്ളട്ടെ.അങ്ങിനെ കേരളത്തിലെ സാമൂഹ്യ പരിവര്‍ത്തനം പൂര്‍ണ്ണമാകട്ടെ
Subscribe to:
Posts (Atom)