ഇനി അവധിക്കാലം.മുസ്ലീം സ്‌കൂളുകള്‍ക്ക് അവധി തുടങ്ങിയിട്ട് മാസം ഒന്നു കഴിഞ്ഞു.ഹേതുവിന് രണ്ടു ദിവസം തുറന്നാലായി.അപ്പൊ ആകെ മൊത്തം ടോട്ടല്‍ എല്ലാംകൂടി ഒരു ഒന്നൊന്നര മാസം കുശാല്‍.പിന്നെ നമ്മുടെ ഇമ്പിച്ചി കുട്ടികള്‍ക്കെ ഉള്ളു ഈ ഏര്‍പ്പാട്.ഹൈസ്‌കൂള്‍,കോളേജ് ഇത്യാദികള്‍ക്കൊന്നും ഇതു ബാധകമേ അല്ല. ഇനിയുമുണ്ട് ഒരുകൂട്ടര്‍.സായിപ്പ് പോയിട്ട് കൊല്ലം അറുപത് കഴിഞ്ഞിട്ടും അതു വിശ്വാസമാകാതെ കുട്ടികളെ തിന്നാനും ഒന്നിനും രണ്ടിനും എല്ലാം ആംഗലേയത്തില്‍ പഠിപ്പിക്കുന്നവര്‍.നമ്മള്‍ പണ്ടേ ചരിത്ര വിരോധികാളാണല്ലോ.അതിന്റെ കുഴപ്പം നമുക്ക് കുറേശ്ശെ ഉണ്ട്.പണ്ടിവിടം അടക്കി ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരാണെന്ന് ഏതൊരു കുഞ്ഞിനും അറിയാം.നാട്ടുകാരെ മുഴുവന്‍ വിദ്യാഭ്യാസം ചെയ്യിച്ച് നന്നാക്കിയെടുക്കാന്‍ മെക്കാളെ എന്ന സായിപ്പ് നമ്മുടെ നാട്ടില്‍ അവരുടെ രീതിയില്‍ (എന്നു നമ്മളെ തെറ്റിദ്ധരിപ്പിച്ച്)ഉള്ള വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടു വന്നു. പലരും ഈ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആകൃഷ്ടരായി.മലബാര്‍ മേഖല അക്കാലത്തും മുസ്ലീം ഭൂരിപക്ഷ പ്രദേശമായിരുന്നു.മുസ്ലീം കുട്ടികള്‍(ആണ്‍കുട്ടികള്‍) ഓത്തു പള്ളികൂടങ്ങളിലെ മത വിദ്യാഭ്യാസം മാത്രമാണ് നേടിയിരുന്നത്.അവിടെ ഔപചാരിക വിദ്യാഭ്യാസം നേടുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നതുമില്ല.1921 ലെ കാര്‍ഷിക മുന്നേറ്റത്തെ മാപ്പിള ലഹള എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷുകാര്‍,മാപ്പിളമാര്‍ക്കിടയിലെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇങ്ങിനെ മാപ്പിളമാര്‍ ലഹളക്കു പുറപ്പെടുന്നതിന്റെ പ്രധാന കാരണമായി കണ്ടെത്തിയത്.സ്‌കൂളുകളില്‍ മാപ്പിളക്കുട്ടികള്‍ വരുന്നതിനു തടസ്സമായി നില്‍ക്കുന്ന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ തീരുമാനിച്ചു.അങ്ങിനെ പ്രധാന ജുമാ നമസ്‌കാര ദിവസമായ വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി,റംസാന്‍ നോമ്പിന് ഒരു മാസത്തെ അവധി ഇതൊക്കെ നടപ്പിലാക്കി.എങ്ങിനെയെങ്കിലും മാപ്പിള കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നുലക്ഷ്യം.കാലമെത്ര കഴിഞ്ഞു.പുഴയിലൂടെ വെള്ളമെത്ര ഒഴുകി.ഇന്ന് ഏതെങ്കിലും മാപ്പിളക്കുട്ടി സ്‌കൂളില്‍ പോകാതിരിക്കുന്നുണ്ടോ? എല്ലാ മേഖലയിലും മുസ്ലീം കുട്ടികള്‍ മികച്ച നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്ന ഈ കാലഘട്ടത്തിലും പഴയ കൊളോണിയല്‍ പ്രേതം നമ്മെ പിടിവിടാത്തത് എന്തു കൊണ്ടാണ്.കുട്ടികള്‍ക്ക് പരമാവധി പഠനദിവസങ്ങള്‍ ഉറപ്പാക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്..ഇപ്പോള്‍ ഉള്ള മാപ്പിള സ്‌കൂളുകള്‍ക്ക് എത്ര പ്രവര്‍ത്തി ദിവസങ്ങള്‍ ലഭിക്കുന്നുണ്ട്.അതൊന്ന് പരിശോധിച്ചു നോക്കേണ്ടതല്ലേ? സാധാരണ വിദ്യാലയങ്ങള്‍ വെള്ളി അവധിയായി വരുന്ന അവസരങ്ങളില്‍ ശനി പ്രവൃത്തി ദിവസമാക്കി പ്രവര്‍ത്തി ദിവസങ്ങളുടെ എണ്ണം കൂട്ടും.അവിടെയും വെള്ളി ഒഴിവുള്ളവര്‍ ഒഴിവായി തന്നെ നില്‍ക്കുന്നു.ഇവിടം കൊണ്ടും തീരുന്നില്ല പ്രശ്‌നങ്ങള്‍.അധ്യയന കാലഘട്ടത്തിനിടയില്‍ വരുന്ന അവധി കുട്ടികള്‍ ശരിക്കും ആസ്വദിക്കുന്നു.ചെറിയ ക്ലാസിലെ കുട്ടികള്‍ തിരിച്ചു വരുന്നത് വിദ്യാലയത്തില്‍ വെച്ച് നേടിയതെല്ലാം മറന്നു കൊണ്ടാണ്.ഇതൊക്കെ തിരിച്ചറിഞ്ഞ പല സ്‌കൂളുകാരും രക്ഷിതാക്കളുടെ സഹകരണത്തോടെ സാധാരണ വിദ്യാഭ്യാസ കലണ്ടറിലേക്ക് മാറി.മലപ്പുറം ജില്ലയില്‍ ഇങ്ങിനെ മാറാന്‍ കൂട്ടാക്കാത്ത ഒട്ടേറെ സ്‌കൂളുകള്‍ ഇനിയുമുണ്ട്.കുട്ടികളുടെ പഠനമല്ല ഞങ്ങള്‍ക്കു പ്രധാനം ,വിധേയത്വവും വിശ്വാസവും തന്നെയാണ് എന്നാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്.ഇതിന്റെ മറ്റൊരു വശം ഏറെ രസകരമാണ്.ഒരുപാട് മുസ്ലീം സംഘടനകള്‍ നടത്തുന്ന അണ്‍ എയിഡഡ് ഇംഗ്ലീഷ്,മലയാളം മീഡിയം സ്‌കൂളുകള്‍ നമ്മുടെ നാട്ടിലുണ്ടല്ലോ.അവയില്‍ ഏതെങ്കിലും ഒരു സ്‌കൂളെങ്കിലും വെള്ളിയാഴ്ച പ്രവര്‍ത്തിക്കാതിരിക്കുന്നുണ്ടോ,റംസാന്‍ നോമ്പിന് ഒരു മാസം സ്‌കൂള്‍ അടച്ചിടുന്നുണ്ടോ? ഇല്ല.കാരണം അവിടെയൊക്കെ പഠിക്കുന്നത്വേണ്ടപ്പെട്ടവരുടെ കുട്ടികളല്ലേ.അവര്‍ പഠിക്കട്ടെ നമ്മുടെ കുട്ടികള്‍ പരമാവധി ദിവസംസ്‌കൂളില്‍ പോകാതിരിക്കുകയും ചെയ്യട്ടെ.ചില വിദ്യാലയങ്ങളില്‍ അധ്യാപകര്‍ തന്നെയാണ് തടസ്സം.രക്ഷിതാക്കള്‍ സമ്മതിച്ചാലും ഇവര്‍ മുടക്കും.അധ്യാപക പരിശീലനങ്ങള്‍ എല്ലാ ജില്ലകളിലും ഒരു ദിവസം നടക്കുമ്പോള്‍ ഇവിടെ രണ്ടു ദിവസം വേണം.ഇവാലുവേഷന്‍ രണ്ടു തരത്തില്‍ നടത്തണം. കാരണം ഒരിക്കലും സാധാരണ വിദ്യാലയങ്ങളുടെ ഒപ്പം പാഠം എടുത്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.റംസാന്‍ നോമ്പിന്റെ ഒരു മാസത്തെ അവധി നികത്തുന്നത് ഏപ്രില്‍ മാസത്തിലാണ്.മാറിയ കാലാവസ്ഥ കാരണം ഇപ്പോള്‍ ഈ മാസങ്ങളിലെ ചൂട് സഹിക്കാവുന്നതിലും അപ്പുറമാണ്.ഈ കൊടും ചൂടില്‍ കഷ്ടപ്പെടാന്‍ പാവം കുട്ടികള്‍ എന്തു തെറ്റു ചെയ്തു.ഇതിനൊരു മാറ്റം വേണമെന്ന് ആഗ്രഹം പലര്‍ക്കുമുണ്ട്.ആരു പറയും.ഏറെ വൈകാരികമായ പ്രശ്‌നമായതു കൊണ്ട് ഒരു സര്‍ക്കാരും ഉത്തരവിടുകയും ചെയ്യില്ല.പൊതു വിദ്യാലയങ്ങളില്‍ കുട്ടികളെ പറഞ്ഞയക്കുന്ന നമ്മളെപോലെയുള്ളവര്‍ ചിന്തിക്കണം.ഒരു മതേതര സംസ്‌കാരം കാത്തു സൂക്ഷിക്കുന്ന നമുക്ക് ഈ പ്രശ്‌നവും അങ്ങിനെ കാണാന്‍ കഴിയേണ്ടതല്ലെ.അതുകൊണ്ട് തന്നെ നന്നായി ചിന്തിച്ച് ഒരു തീരുമാനം എടുക്കാന്‍ നമുക്ക് കഴിയണം എന്നേ മണിമാഷിന് പറയാനുള്ളൂ.
Wednesday, 31 August 2011
Tuesday, 30 August 2011
Sunday, 28 August 2011
പോന്നോ പെണ്ണോ
ഇന്നൊരു ഞായറാഴ്ച .അവധി ആഘോഷമായി കൊണ്ടാടുന്ന ദിവസം .കല്യ്യണങ്ങള്‍ ഒരുപാട്.ഒരു കല്ലിയാനതിനെ പെണ്ണിന ആഭരണം വാങ്ങാത്ത്ത്തിണ്ടേ പേരില്‍ ഇരു വിടുകാരും തമ്മില്‍ വഴക്ക് കൂടുന്നത് മനിമാഷ് കണ്ടു .ഉള്ള പണം കൊണ്ട് കൊടുക്കാം എന്ന് പറഞ്ഞതിന്റെ കാല്‍ ഭാഗം പോലും കൊടുക്കാന്‍ പറ്റാത്തതിന്റെ നാണക്കേടില്‍ മുഖമുയര്‍ത്താന്‍ കഴിയാധെ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനെ കണ്ടപ്പോള്‍
വല്ലാത്ത വേതന തോനി.ഇങ്ങിനെ എത്രയെത്ര അച്ചന്മാര്‍ .എത്ര പെണ്‍ക്കുട്ടികള്‍ വിടുകളില്‍ വിവാഹം കഴിയാതെ ഇരിക്കുന്നു .പെണ്‍കുട്ടികളെ നമുക്ക് പുതിയൊരു സംഘടന ഉണ്ടാക്കാം .ഒരു തരി സ്വര്‍ണ്ണം പോലും ഇല്ലാതെ മാത്രം കല്ല്യാണം കഴിക്കു എന്ന് തിരുമാനിക്കുന്നവരുടെ സംഘടന .
Friday, 26 August 2011
ഓണക്കാലം പ്രക്യപനങ്ങളുടെ കൂടി കാലമാണല്ലോ .എല്ലാവരും വാരിക്കോരി പ്രക്ക്യാപിക്കുകയല്ലേ .കൈ നിറയെ പണം .ഒന്നെടുതാല്‍ രണ്ടെണ്ണം ഫ്രി .കുട്ടിക്ക് ഉടുപ്പേ വാങ്ങിയാല്‍ തള്ള്ക്കെ സാരി ഫ്രി .ഈ കൊലഹലതിനിടയില്‍ ഒരു മന്ത്രി നടത്തിയ പ്രക്ക്യാപനം മനിമാഷ് കേട്ടു.ഓണത്തിനെ മദ്യത്തിനെ ക്ഷാമം ഉണ്ടാകില്ല .ബലേഭേഷ് .ഇങ്ങനെ വേണം പ്രക്യാപനങ്ങള്‍ .ക്ഷാമം ഇല്ലാതെ കിട്ടുന്നത് കൊണ്ട് ഓണം
പൊടിപോടിക്കം.കുറച്ചേ സാമ്പാറില്‍ പാരാം.അല്‍പ്പം അവിയലിലും കാലനിലും ചേര്‍ക്കാം .ബാക്കി ഉള്ളതെ
പായസതിലും .വിടിലുലവര്‍ക്കും വിരുന്നു വന്നവര്‍ക്കും കുശാല്‍.ഒരു കാര്യം ഉറപ്പാനെ ഇത്തവണ ഓണത്ത്തല്ലേ
കലക്കും .മഹാബലീ മാപ്പേ
Thursday, 25 August 2011
ശുഭ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മധുരം കഴിപ്പിക്കാന്‍ പരസ്യക്കാരന്‍ തൊള്ള കീറുന്നു.
രാവിലെ കുളിച്ചൊരുങ്ങി കുട്ടികള്‍ക്കൊപ്പം നമ്മളും എത്തുന്നു ശുഭ കാര്യം തുടങ്ങാന്‍.
ബെല്ലടി പ്രാര്‍ഥന ഒക്കെ കേമം.കൃത്യ സമയത്ത് ക്ലാസിലേക്ക്. പതിവ് പരിപാടികള്‍ക്കു ശേഷം
ഇതാ ശുഭ കാര്യം ആരംഭിക്കാന്‍ പോകുന്നു.മധുരം എവിടെ? ചോക്ക്, വടി ,പുസ്തകം.
മധുര പലഹാരങ്ങള്‍ കണ്ട കുട്ടികളുടെ മുഖത്ത് കൈപ്പന്‍ കഷായം കുടിക്കാന്‍ വിളിച്ച
മുഖഭാവം.അല്ല ഈ മാഷമ്മാര്‍ക്ക് എന്തൊക്കേയോ ഗ്രാന്റ് കൊടുക്കുന്നുണ്ടല്ലോ ശുഭ
കാര്യം മധുരമായി തുടങ്ങാന്‍.എന്നിട്ടെന്താ ഇങ്ങനെ എന്ന് ഏതെങ്കിലും കുരുത്തം കെട്ട
ചെക്കന്‍ വിചാരിച്ചാല്‍ ഓനെ കുറ്റം പറയാന്‍ പറ്റോ.ഇതൊന്നും മണിമാഷ് വെറുതേ പറയുന്നതല്ല.
നമ്മുടെ എസ്.സി ഇ.ആര്‍.ടി ഈയിടെ ഒരു പഠനം നടത്തി.പഠന റിപ്പേ#ങക്തട്ടള ഇങ്ങിനെ പറയുന്നു.
നമ്മുടെ മാഷമ്മാര്(മാഷികളും) 60% ത്തിലേറെ പേര്‍ ഇപ്പോഴും വെറും ചോക്കും നാക്കും മാത്രം
ഉപയോഗിച്ച് കുട്ടികളെ നേരെയാക്കുന്നവരാണത്രെ.ചെറിയ ക്ലാസു മുതല്‍ മുകളിലേക്കു പോകും
തോറും ശതമാനം കൂടും എന്നാണ് കേട്ടത്. ശാസ്ത്ര പരീക്ഷണങ്ങള്‍ കൈ വിരലില്‍ ചെയ്തു
ചെയ്തു വിരലൊക്കെ ഉരുകി പോയവരും കൂട്ടത്തിലുണ്ട് എന്നും പറഞ്ഞു കേട്ടു.
ഒരു ചിത്രമോ ചാര്‍ട്ടോ പത്രകട്ടിംഗ്‌സോ എന്തെങ്കിലും ഒന്ന് നമ്മള്‍ കൊണ്ടു പോയിരുന്നു
എങ്കില്‍ റിപ്പോര്‍ട്ടില്‍ ഇങ്ങിനെ വരുമായിരുന്നോ.നമ്മള്‍ മാഷമ്മാരും മാഷികളും
എന്നാ നന്നാവാ കൂട്ടരെ?
Wednesday, 24 August 2011
കാത്തു കാത്തിരിക്കുന്ന ഓണ പരീക്ഷയെ കുറിച് പറഞ്ഞല്ലോ.ഇനി കാത്തിരിക്കേണ്ട അകത്തേക്ക് എത്തി.എല്ലാവര്ക്കും വലിയ സന്തോഷം.എങ്ങും ആഹ്ലാദം ആവേശം.കുട്ടികളെ പരീക്ഷിക്കാന്‍ കിട്ടിയ അവസരമല്ലേ പഴാക്കരുതെ.നിരന്തര മൂല്ല്യ്നിര്‍ന്നയം അതെന്താ ഞങ്ങള്‍ കേട്ടിട്ടേ ഇല്ലല്ലോ എന്ന മ്ട്ടിലാനെ പലരുടേയും നടപ്പ്.അല്ല അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലട്ടോ.രക്ഷിതാക്കളും കുട്ടികളും നിരന്തരം പറഞ്ഞുകൊണ്ടിരിക്കയലെ പിന്നെ എന്ത് ചെയ്യും നമ്മള്‍.അല്ലെങ്കിലും മറ്റുള്ളവരെ പരീക്ഷിക്കാന്‍ നമ്മള്‍ പണ്ടേ ബഹു മിടുക്കരാനല്ലോ.ഞാന്‍ ഒരു കാര്യം തുറന്നു പറഞ്ഞാല്‍ പിണക്കം തോന്നരുത്.മാഷന്മാര്‍ക്കും വേണം പരീക്ഷ.പരിസിലനഗളില്‍ പറയുന്ന കാര്യങ്ങള്‍ മാത്രം വിഷയമാകിയാല്‍ മതി.കുട്ടികള്‍ നമ്മളെ പരിക്ഷിക്കട്ടെ.എന്നിട്ടേ കിട്ടുന്ന മാര്‍ക്കോ ഗ്രെടോ എന്തായാലും അത് രക്ഷിതാക്കളുടെ മുന്‍പില്‍ അവതരിപ്പിക്കട്ടെ.കുട്ടികള്‍ക്കും ഇല്ലെ അവരുടെ ടിച്ചര്‍മാരെ ഈ പണിക്ക് പറ്റുമോ എന്.ഓണത്തിനും പെരുന്നാളിനും ഒക്കെ ഇതാവാം.തോല്‍ക്കുന്നവരെ എന്ത് ചെയ്യണം എന്ന കുട്ടികള്‍ തീരുമാനിക്കട്ടെ.അപ്പോള്‍ അറിയാം ഈ പരീക്ഷ പ്രേമം.
Sunday, 21 August 2011
വിറ്റഴിക്കല്‍ വില്‍പ്പന
ഇപ്പോള്‍ ഇതിന്റെ കാലമാണേ.വിറ്റഴിക്കല്‍ വില്‍പ്പന തകര്‍ത്തു നടക്കുന്നു.പരസ്യം കണ്ടു ആളുകള്‍ ഓടികൂടുന്നു .കടകള്‍ക്ക് മുന്‍പില്‍ വലിയ പരസ്യം വന്പിച്ച വിറ്റഴിക്കല്‍ വില്‍പ്പന .അമ്മയും അച്ഛനും കുട്ടിയും കണ്ണും കടപ്പുമില്ലാത്ത വല്യമ്മമാരും വല്ല്യച്ചന്മാരും എന്ന് വേണ്ട ആടും കോഴിയും വരെ തിക്കി തിരക്കാന്‍ ഉണ്ട് .കച്ചവടക്കാര്‍ക്ക് ബഹുരസം .നോട്ടുകള്‍ മേശയില്‍ നിറയുമ്പോള്‍ ആഹാ ആഹാ ആഹാഹാ .ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ വിറ്റഴിക്കാന്‍ തന്നെ അല്ലെ കച്ചവടം നടത്തുന്നത് .അത് വന്പിച്ച തോതില്‍ നടന്നാല്‍ ആര്‍ക്കാ മെച്ചം .
നമ്മള്‍ മാഷമ്മാരും നല്ല ക്ചോടക്കരല്ലേ .കുട്ടികള്‍ക്ക് ക്ലുസ്ടരില്‍ നിന്നെ കിട്ടിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം.അവര്‍ വാങ്ങട്ടെ.കുട്ടികളെ അറിഞ്ചു വില്പന നടത്താനുള്ള സൂത്രം നമ്മള്‍ പടിച്ചതുമാണല്ലോ .വില ഇത്തിരി കൂട്യാലും നല്ല സാധനങ്ങള്‍ വില്‍ക്കുന്നിടത് ആള് കൂടും.കച്ചവടം പൂട്ടാതെ മുന്നോട്ട് കൊണ്ട്ട് പോകാം .അത് കൊണ്ട്ട് കുട്ടികള്‍ക്ക് മുന്‍പില്‍ നമ്മള്‍ നല്ല കച്ചവടക്കാരവുക .
Friday, 19 August 2011
ഇത് എന്റെ നാട്ടില്‍ സംഭവിച്ച കഥയാണ്
CXv Fsâ \m«n kw`hn¨ IYbmWv
]mS¯v I¶p]q«pw Ignªv ho«nse¯nb hocm³ `mcytbmSv
“FSo Rm³ I¶nt\w IgpIn Ct¸m hcmw A¸vf¡pw CÖv Iªn CSvs¯¨mfm”
CXpw ]dªv hocm³ I¶nt\w sImv tXm«nte¡v t]mbn
I¶nt\bpw Ipfn¸n¨p aq¸cpw H¶v Ipfn¨p.
ho«nse¯n
Cud³ amdn Iªn IpSn¡m\ncp¶p.
IZokm¯ Iªnbpw ¸pwsamfpw sImp h¨p.
Iªnbn \n¶v Bhn s]m§p¶Xp I hocm³ ]dªp.
“At¶mSv Iªn s_f¼n¡m¼dªXsà Bhn t]mWXv Iote”
As¸m IZokm¯ ]dªp
“Bhn §fv Imcym¡ AXv NqsSm¶qÃy §fv tam´nt¡mfn”
hocm³ Iªn Hä tam´Â.hmb \¶mbn s]mÅn
hocm³ Fgpt¶äv IZokm¯sâ apJ¯v ‘tT’HäbSn.F¶n«v ]dªp.
“ H¨ CÖv Imcym¡ s_cv¯mhnÔ
Cu IY ]dªp Ignªt¸mÄ Hcp So¨À tNmZn¨p.F´m amsj Cu s_cv¯w
s_cv¯w F¶p ]dªm thZ\
¢mkn Iq«¨ncn.
\½psS ¢mkn C§ns\bpÅ [mcmfw ]Z{]tbmK§Ä hcmdnsÃ
C¯cw ]Z{]tbmK§Ä ¢mkn A\phZn¡mtam?
AtXm CsXÃmw `mjbnse kuµcyamtWm?
So¨À Dkvamt\mSv
“F´m Dkvamt\ ]pkvXIw hm§m¯Xv
Dkvam³þ AS¡ hnän«v am§
So¨ÀþF¶m ^okv AS¡v
Dkvam³þam§ hnän«v AS¡
Hmtcm `mjbnepw C§ns\ Ipsd kuIpamcy§Ä CsÃ
\½Ä ]dbp¶ `mjbmtWm icnbmb `mj.FÃmhcpw Htc `mj {]tbmKnt¡Xptm?
ChnsS Hcp NÀ¨¡v XpS¡w Ipdn¡pIbmW GXmWv tamiw `mjm
Tuesday, 16 August 2011
sasthra geetham
അകഴിഞ്ഞ വര്‍ഷം എഴുതിയ പാട്ട്.ശാസ്ത്ര ക്ലാസുകളില്‍ ഉപയോഗിക്കാം
ആകാശ പൊടി പൂരം ഇത് ആഹ്ലാദ കതിര്‍ പൂരം
ഗൂര്യനും ചന്ദ്രനും ശതശത കോടി താരകളും
എല്ലാമെല്ലാം ഒത്തു നടത്തും പ്രപഞ്ച വിസ്മയ പൊടിപൂരം
ആകാശ പൊടി പൂരം ഇത് ആഹ്ലാദ കതിര്‍ പൂരം
മണ്ണില്‍ വെച്ചൊരു ചില്ലു കുഴല്‍
വിണ്ണിനു നേര്‍ക്കു തിരിച്ചപ്പോള്‍
തകര്‍ന്നടിഞ്ഞു മര്‍ത്യ മനസ്സില്‍
നൂറ്റാണ്ടുകളുടെ വിശ്വാസം
(ആകാശം)
മാനത്തോളം ആശക്കോട്ടകള്‍
കെട്ടിയുയര്‍ത്തിയ മര്‍ത്യന്‍
അങ്ങകലേ ചന്ദ്ര ചെരുവില്‍
പിച്ച നടന്ന മനുഷ്യന്‍
ആകാശത്തിന്നപ്പുറമുള്ളൊരു
ഠലാകം തേടിയ മര്‍ത്യന്‍
എല്ലാമറിയാന്‍ ശാസ്ത്രത്തിന്റെ
കൂടെ നടന്ന മനുഷ്യന്‍
(ആകാശ)
ശാസ്ത്രത്തിന്റെ വെള്ളി വെളിച്ചം
പ്രപഞ്ചമാകെ നിറയട്ടേ
അജ്ഞത പാടെ മറയട്ടേ
നല്ലൊരു നാളേ വിടരട്ടേ
(ആകാശ)
ആകാശ പൊടി പൂരം ഇത് ആഹ്ലാദ കതിര്‍ പൂരം
ഗൂര്യനും ചന്ദ്രനും ശതശത കോടി താരകളും
എല്ലാമെല്ലാം ഒത്തു നടത്തും പ്രപഞ്ച വിസ്മയ പൊടിപൂരം
ആകാശ പൊടി പൂരം ഇത് ആഹ്ലാദ കതിര്‍ പൂരം
മണ്ണില്‍ വെച്ചൊരു ചില്ലു കുഴല്‍
വിണ്ണിനു നേര്‍ക്കു തിരിച്ചപ്പോള്‍
തകര്‍ന്നടിഞ്ഞു മര്‍ത്യ മനസ്സില്‍
നൂറ്റാണ്ടുകളുടെ വിശ്വാസം
(ആകാശം)
മാനത്തോളം ആശക്കോട്ടകള്‍
കെട്ടിയുയര്‍ത്തിയ മര്‍ത്യന്‍
അങ്ങകലേ ചന്ദ്ര ചെരുവില്‍
പിച്ച നടന്ന മനുഷ്യന്‍
ആകാശത്തിന്നപ്പുറമുള്ളൊരു
ഠലാകം തേടിയ മര്‍ത്യന്‍
എല്ലാമറിയാന്‍ ശാസ്ത്രത്തിന്റെ
കൂടെ നടന്ന മനുഷ്യന്‍
(ആകാശ)
ശാസ്ത്രത്തിന്റെ വെള്ളി വെളിച്ചം
പ്രപഞ്ചമാകെ നിറയട്ടേ
അജ്ഞത പാടെ മറയട്ടേ
നല്ലൊരു നാളേ വിടരട്ടേ
(ആകാശ)
cluster
20 ആം തിയ്യതിയിലെ ക്ലസ്റ്റര്‍ പരിശീലനം ഊന്നല്‍ നല്‍കുന്നത് കുട്ടിയെ അറിയുക എന്നതിനാണ്. എന്തിനാണ് കുട്ടിയെ അറിയുന്നത്? ഇതുവരെ കുട്ടിയെ അറിയുന്നതിന്
നമ്മള്‍ ശ്രമിച്ചിട്ടില്ലെ.കൂടുതലായി എന്താണ് അറിയാനുള്ളത്?
കുട്ടിയെ അറിഞ്ഞിരുന്നെങ്കില്‍
ഇതെല്ലാം പരിഗണിക്കാന്‍ കഴിഞ്ഞുവെങ്കില്‍ നമ്മള്‍ കുട്ടിയെ തിരിച്ചറിഞ്ഞവരാണ്.
നമ്മള്‍ ശ്രമിച്ചിട്ടില്ലെ.കൂടുതലായി എന്താണ് അറിയാനുള്ളത്?
കുട്ടിയെ അറിഞ്ഞിരുന്നെങ്കില്‍
- പഠന പ്രവര്‍ത്തനങ്ങള്‍ ഒരുക്കുമ്പോള്‍ എല്ലാ കുട്ടികളെയും പരിഗണിക്കുമായിരുന്നു.
- ഓരോ കുട്ടിയുടെയും സാമൂഹ്യ പശ്ചാത്തലം അറിയുമായിരുന്നു
- കഴിവുകളും കഴിവുകേടും തിരിച്ചറിയുമായിരുന്നു.
- വിവിധങ്ങളായ പഠന സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുമായിരുന്നു.
- പഠന പിന്നാക്കാവസ്ഥയുടെ കാരണം കൃത്യമായി മനസിലാക്കാന്‍ കഴിയുമായിരുന്നു.
- ഓരോ കുട്ടിയേയും പ്രത്യേകമായി പരിഗണിക്കാന്‍ കഴിയുമായിരുന്നു.
- സി പി ടി എ യോഗങ്ങള്‍ അക്കാദമിക ചര്‍ച്ചകള്‍ കൊണ്ട് സമ്പുഷ്ടമാകുമായിരുന്നു.
- പാഠക്കുറിപ്പുകളില്‍ ഈ തിരിച്ചറിവ് പ്രകടമാകുമായിരുന്നു.
ഇതെല്ലാം പരിഗണിക്കാന്‍ കഴിഞ്ഞുവെങ്കില്‍ നമ്മള്‍ കുട്ടിയെ തിരിച്ചറിഞ്ഞവരാണ്.
ഇനി അധ്യാപകര്‍ക്കാര്‍ക്കും ജോലി നഷ്ടപ്പെടാന്‍ പോകുന്നില്ല.കാര്യം ഏതാണ്ടൊരു സുഖമായ മട്ടാണ്.സ്വന്തം മക്കളെ കൊള്ളാവുന്ന എവിടെയെങ്കിലും കൊണ്ടാക്കി ഇവിടെ സ്വസ്ഥമായി ഇരിക്കാം.തലയെണ്ണലും ഇല്ല.പിന്നെ എന്തു ക്ലസ്റ്റര്‍ എന്തോന്ന് ക്ലസ്റ്റര്‍.നിങ്ങള്‍ എന്തേലും പറഞ്ഞേച്ച് പോടേ....
ഇതിനൊരു വാല്‍ക്കഷണം ചേര്‍ക്കാതെ വയ്യ...എന്റെ പണി പോയി മാഷേ..
രണ്ടു കുട്ടികളുടെ കുറവുണ്ട് രണ്ടാം ക്ലാസില്‍...ടീച്ചര്‍ മൂക്കു പിഴിഞ്ഞു...
കൂടെയുള്ള കുട്ടിയെ നോക്കി ചോദിച്ചു..സ്വന്തം... അതെ മാഷേ...
മോള് എവിട്യാ പഠിക്കുന്നത്?
അമൃതേല്...
ശുഭം.
ഇതിനൊരു വാല്‍ക്കഷണം ചേര്‍ക്കാതെ വയ്യ...എന്റെ പണി പോയി മാഷേ..
രണ്ടു കുട്ടികളുടെ കുറവുണ്ട് രണ്ടാം ക്ലാസില്‍...ടീച്ചര്‍ മൂക്കു പിഴിഞ്ഞു...
കൂടെയുള്ള കുട്ടിയെ നോക്കി ചോദിച്ചു..സ്വന്തം... അതെ മാഷേ...
മോള് എവിട്യാ പഠിക്കുന്നത്?
അമൃതേല്...
ശുഭം.
Friday, 12 August 2011
ഈ വര്‍ഷത്തെ ക്ലസ്റ്റര്‍ പരിശീലനത്തിന് തുടക്കമായി.
കുട്ടിയെ അറിയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷത്തെ പരിശീലനങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്.
20.8.2011 നാണ് ക്ലസ്റ്റര്‍.
അവധിക്കാല പരിശീലനത്തിന്റെ തുടര്‍ച്ചയായി വരുന്ന പരിശീലനത്തില്‍ അധ്യാപകരുടെ ക്ലാസ്‌റൂം അനുഭവങ്ങള്‍ ട്രെയിനര്‍മാരുടെ കളരി അനുഭവങ്ങള്‍ എന്നിവ പങ്കുവെക്കുന്ന സെഷനുകള്‍ ഉണ്ടായിരിക്കും.
ക്ലസ്റ്റര്‍ നടത്തിപ്പിനുള്ള കോര്‍ ഡി ആര്‍ ജി പരിശീലനം 10,11 തിയ്യതികളിലായി നടന്നു.
കുട്ടിയെ അറിയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷത്തെ പരിശീലനങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്.
20.8.2011 നാണ് ക്ലസ്റ്റര്‍.
അവധിക്കാല പരിശീലനത്തിന്റെ തുടര്‍ച്ചയായി വരുന്ന പരിശീലനത്തില്‍ അധ്യാപകരുടെ ക്ലാസ്‌റൂം അനുഭവങ്ങള്‍ ട്രെയിനര്‍മാരുടെ കളരി അനുഭവങ്ങള്‍ എന്നിവ പങ്കുവെക്കുന്ന സെഷനുകള്‍ ഉണ്ടായിരിക്കും.
ക്ലസ്റ്റര്‍ നടത്തിപ്പിനുള്ള കോര്‍ ഡി ആര്‍ ജി പരിശീലനം 10,11 തിയ്യതികളിലായി നടന്നു.
Tuesday, 9 August 2011
പുതിയ കാലത്തെ വിദ്യാഭ്യാസം
ചിന്തകള്‍ കൂട്ടായി പങ്ക് വെക്കുന്നതിന്‍ ഈ ബ്ലോഗ് നമുക്ക് പ്രയോജനപ്പെടുത്താം --- സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായങ്ങള്‍ മറയില്ലാതെ പറയുന്നതിന്ന്‍ ഈ ബ്ലോഗ് ഉപയോഗപ്പെടുതുമല്ലോ
Subscribe to:
Posts (Atom)