Thursday, 25 August 2011
ശുഭ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മധുരം കഴിപ്പിക്കാന്‍ പരസ്യക്കാരന്‍ തൊള്ള കീറുന്നു.
രാവിലെ കുളിച്ചൊരുങ്ങി കുട്ടികള്‍ക്കൊപ്പം നമ്മളും എത്തുന്നു ശുഭ കാര്യം തുടങ്ങാന്‍.
ബെല്ലടി പ്രാര്‍ഥന ഒക്കെ കേമം.കൃത്യ സമയത്ത് ക്ലാസിലേക്ക്. പതിവ് പരിപാടികള്‍ക്കു ശേഷം
ഇതാ ശുഭ കാര്യം ആരംഭിക്കാന്‍ പോകുന്നു.മധുരം എവിടെ? ചോക്ക്, വടി ,പുസ്തകം.
മധുര പലഹാരങ്ങള്‍ കണ്ട കുട്ടികളുടെ മുഖത്ത് കൈപ്പന്‍ കഷായം കുടിക്കാന്‍ വിളിച്ച
മുഖഭാവം.അല്ല ഈ മാഷമ്മാര്‍ക്ക് എന്തൊക്കേയോ ഗ്രാന്റ് കൊടുക്കുന്നുണ്ടല്ലോ ശുഭ
കാര്യം മധുരമായി തുടങ്ങാന്‍.എന്നിട്ടെന്താ ഇങ്ങനെ എന്ന് ഏതെങ്കിലും കുരുത്തം കെട്ട
ചെക്കന്‍ വിചാരിച്ചാല്‍ ഓനെ കുറ്റം പറയാന്‍ പറ്റോ.ഇതൊന്നും മണിമാഷ് വെറുതേ പറയുന്നതല്ല.
നമ്മുടെ എസ്.സി ഇ.ആര്‍.ടി ഈയിടെ ഒരു പഠനം നടത്തി.പഠന റിപ്പേ#ങക്തട്ടള ഇങ്ങിനെ പറയുന്നു.
നമ്മുടെ മാഷമ്മാര്(മാഷികളും) 60% ത്തിലേറെ പേര്‍ ഇപ്പോഴും വെറും ചോക്കും നാക്കും മാത്രം
ഉപയോഗിച്ച് കുട്ടികളെ നേരെയാക്കുന്നവരാണത്രെ.ചെറിയ ക്ലാസു മുതല്‍ മുകളിലേക്കു പോകും
തോറും ശതമാനം കൂടും എന്നാണ് കേട്ടത്. ശാസ്ത്ര പരീക്ഷണങ്ങള്‍ കൈ വിരലില്‍ ചെയ്തു
ചെയ്തു വിരലൊക്കെ ഉരുകി പോയവരും കൂട്ടത്തിലുണ്ട് എന്നും പറഞ്ഞു കേട്ടു.
ഒരു ചിത്രമോ ചാര്‍ട്ടോ പത്രകട്ടിംഗ്‌സോ എന്തെങ്കിലും ഒന്ന് നമ്മള്‍ കൊണ്ടു പോയിരുന്നു
എങ്കില്‍ റിപ്പോര്‍ട്ടില്‍ ഇങ്ങിനെ വരുമായിരുന്നോ.നമ്മള്‍ മാഷമ്മാരും മാഷികളും
എന്നാ നന്നാവാ കൂട്ടരെ?
Subscribe to:
Post Comments (Atom)
Lp clasl chokum vadium matramae clasl pokunavar 60% alla 6% matramakum sir. . Mani mash clasukal vsit cheyu. .ennit ezhuthu. , ella adyapakareum etharathl paraunad sariyalla manimashe. .
ReplyDelete