Saturday, 5 May 2012
Wednesday, 25 April 2012
Sunday, 22 April 2012
Monday, 26 March 2012
നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശത്തിനാണ് ദ്വീപ് എന്നു വിളിക്കുന്നത്.എവിടേക്ക് തിരിഞ്ഞു നോക്കിയാലും കടല്‍.അതിനിടക്കിടക്ക് കൊച്ചുകൊച്ചു തുരുത്തുകള്‍ അതാണ് ലക്ഷദ്വീപ്.പേരുപോലെ ലക്ഷങ്ങള്‍ ഇല്ലെങ്കിലും ആ പേരിതുമുണ്ട് ഒരു സുഖം.പോകാന്‍ ആഗ്രഹമുള്ളിടത്തെ കുറിച്ച് സ്വപ്നം കാണാന്‍ ഇഷ്ടമാണല്ലോ അതാണ് ഞാനും ഇപ്പോള്‍ ചെയ്യുന്നത്.പോയിവന്നവര്‍ ആ നാടിന്റെ നിഷ്‌കളങ്കതയെ കുറിച്ച് പറയുമ്പോള്‍ അസൂയ തോന്നും.അവിടെ ചെല്ലുന്ന ആരും അവിടുത്തുകാരുടെ അഥിതികളാണ്.എന്റെ കുറച്ച് സുഹൃത്തുക്കള്‍ രണ്ടു വര്‍ഷം മുന്‍പ് ആവിടെ പോയതാണ്.അന്ന് കൂടെ പോകാന്‍ പറ്റിയില്ല.ഇപ്പോള്‍ വല്ലാത്തൊരു കൊതിയുണ്ട് അവിടെയൊന്ന് പോകാന്‍.ആരോ അവിടെ എന്നെ കാത്തിരിപ്പുണ്ട് എന്ന തോന്നല്‍.അത് അവിടുത്തെ ലഗൂണുകളാവാം,ടൂണ എന്ന വിശിഷ്ട മത്സ്യമാവാം,കട്ടി എന്ന പലഹാരമാവാം,നീര എന്ന പാനീയമാവാം,ഇതിനൊക്കെ മേലെ ആ നാടിന്റെ നിഷ്‌കളങ്കതയാവാം.കേട്ടു മാത്രം പരിചയമുള്ള ആരെങ്കിലുമാവാം.കൈരളി ചാനലില്‍ വരുന്ന ലക്ഷ്മി നായരുടെ പ്രോഗ്രാം കാണുമ്പോള്‍ ആ നാടിന്റെ വശ്യത ബോധ്യം വരും.പക്ഷെ ഇതിനിടയിലും ജാതീയതയുടെ രൂക്ഷത അവിടെ കാണാം.പരസ്പരം മിണ്ടാതെ ഒരു ചടങ്ങിലും ഒന്നിച്ചു പങ്കെടുക്കാതെ വേര്‍തിരിവിന്റെ വേലിക്കെട്ട് തീര്‍ത്ത് അതിനുള്ളില്‍ കഴിയുന്നവര്‍.സ്ത്രീകളെ ഏറെ ബഹുമാനിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍.കളങ്ക രഹിതമായ ഒരു പ്രദേശത്തിന് ഒട്ടും ചേര്‍ന്നതല്ല ഇതൊന്നും.ആത് സുന്ദരമായ ഈ തുരുത്തുകളുടെ സൗന്ദര്യം നശിപ്പിക്കുകയെ ഉള്ളു.
Sunday, 18 March 2012
വേഷം കെട്ടല്‍
Thursday, 15 March 2012
പരീക്ഷ
പരീക്ഷകളുടെ പൂക്കാലം വന്നെത്തി.പഠിക്ക് പഠിക്ക് എന്ന നാമം എങ്ങും ഉയര്‍ന്നുപൊങ്ങി..ഗുണനവും ഹരണവും കുട്ടികളെ നോക്കി കൊഞ്ഞനം കാട്ടി.ആള്‍ജിബ്ര ആടിയാടി വന്നു കഴുത്തില്‍ ചുറ്റി.ഉള്ളൂരും ഉമാകേരളവും കോപ്രാട്ടി കാട്ടി.ഐന്‍സ്റ്റീനെ സ്വപ്നം കണ്ട് കുട്ടികള്‍ ഞെട്ടിയുണര്‍ന്നു.പിന്നെ കണ്ണുകള്‍ മുറുകെയടച്ചു പരീക്ഷകള്‍ പേടിപ്പിക്കാത്ത നല്ലൊരു നാളയെ സ്വപ്നം കണ്ടു കിടന്നു.
Saturday, 7 January 2012
ഈ പോക്ക് എങ്ങോട്ട
ഈ പോക്ക് എങ്ങോട്ട്
2012 ജനുവരി 2 ഇന്നാണ് ആ രഹസ്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടത്.പലരും രഹസ്യമാക്കി വെച്ചിരുന്ന പരമരഹസ്യം സ്വന്തം ജാതി.പല സ്ഥാപനങ്ങളിലും ഇന്ന് ഉശിരുള്ള നായര്‍ ജോലിക്കു വന്നു.ഉശിരില്ലാത്ത നായര്‍ വീട്ടിലിരുന്നു.കുറച്ചു കാലമായി അങ്ങിനെയാണ് കാര്യങ്ങള്‍ ആഘോഷങ്ങളും അതുമായി ബന്ധപ്പെട്ടു വരുന്ന അവധിയും ജാതി മതം തിരിച്ചാണ്.പണ്ട് സ്വാമി വിവേകാനന്ദന്‍ നമ്മുടെ നാടിനെ ഭ്രാന്താലയം എന്നു വിളിച്ചു.ആ വിളി മറ്റാരും ഇനിആവര്‍ത്തിക്കാതിരിക്കാന്‍ നാമെത്ര കഷ്ടപ്പെട്ടു.വീണ്ടുമിതാ സര്‍ക്കാര്‍ ചെലവില്‍ ജാതിയും മതവും പറഞ്ഞ് തമ്മില്‍ തല്ലാനുള്ള സൗഭാഗ്യം വന്നു ചേര്‍ന്നിരിക്കുന്നു.സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നവര്‍ക്ക് സാമുദായിക പരിവേഷം വന്നിരിക്കുന്നു.ഓഫീസിലും സ്റ്റാഫ് റൂമിലും ഒന്നിച്ചിരുന്നവര്‍ക്ക് ജാതിയുടെ പേരിലുള്ള വ്യത്യാസം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.പ്രാദേശിക ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നത് സാധാരണമാണ്.എല്ലാ വിഭാഗത്തിന്റെയും പങ്കാളിത്തം ഉറപ്പാക്കാനാണ് ഇത്.ഇതങ്ങിനെയാണോ.കഴിഞ്ഞ റംസാന് ഈ പ്രവണത നമ്മള്‍ കണ്ടതാണ്.മുസ്ലീങ്ങള്‍ക്കു മാത്രം അവധി.ഇപ്പോളിതാ നായര്‍ക്കു മാത്രം അവധി.ഇനിയുമുണ്ടല്ലോ ഒരുപാട് സമുദായങ്ങള്‍.അവര്‍ക്കൊക്കെ പല നേതാക്കളും ഉണ്ടാകും.ജനനവും മരണവും ഉണ്ടാകും.അപ്പോഴൊക്കെ അതാതു സമുദായങ്ങള്‍ക്ക് ഒഴിവും പ്രഖ്യാപിക്കാം.വോട്ടല്ലെ പ്രധാനം.ഇവിടം കൊണ്ട് അവസാനിപ്പിക്കരുത്.പഴയ കാലത്തെ ആചാരങ്ങളൊക്കെ തിരിച്ചുകൊണ്ടു വരണം.ജനങ്ങള്‍ ജാതിമത ബാധകേറി ഉറഞ്ഞു തുള്ളട്ടെ.അങ്ങിനെ കേരളത്തിലെ സാമൂഹ്യ പരിവര്‍ത്തനം പൂര്‍ണ്ണമാകട്ടെ
Subscribe to:
Posts (Atom)