Monday, 26 March 2012
നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശത്തിനാണ് ദ്വീപ് എന്നു വിളിക്കുന്നത്.എവിടേക്ക് തിരിഞ്ഞു നോക്കിയാലും കടല്‍.അതിനിടക്കിടക്ക് കൊച്ചുകൊച്ചു തുരുത്തുകള്‍ അതാണ് ലക്ഷദ്വീപ്.പേരുപോലെ ലക്ഷങ്ങള്‍ ഇല്ലെങ്കിലും ആ പേരിതുമുണ്ട് ഒരു സുഖം.പോകാന്‍ ആഗ്രഹമുള്ളിടത്തെ കുറിച്ച് സ്വപ്നം കാണാന്‍ ഇഷ്ടമാണല്ലോ അതാണ് ഞാനും ഇപ്പോള്‍ ചെയ്യുന്നത്.പോയിവന്നവര്‍ ആ നാടിന്റെ നിഷ്‌കളങ്കതയെ കുറിച്ച് പറയുമ്പോള്‍ അസൂയ തോന്നും.അവിടെ ചെല്ലുന്ന ആരും അവിടുത്തുകാരുടെ അഥിതികളാണ്.എന്റെ കുറച്ച് സുഹൃത്തുക്കള്‍ രണ്ടു വര്‍ഷം മുന്‍പ് ആവിടെ പോയതാണ്.അന്ന് കൂടെ പോകാന്‍ പറ്റിയില്ല.ഇപ്പോള്‍ വല്ലാത്തൊരു കൊതിയുണ്ട് അവിടെയൊന്ന് പോകാന്‍.ആരോ അവിടെ എന്നെ കാത്തിരിപ്പുണ്ട് എന്ന തോന്നല്‍.അത് അവിടുത്തെ ലഗൂണുകളാവാം,ടൂണ എന്ന വിശിഷ്ട മത്സ്യമാവാം,കട്ടി എന്ന പലഹാരമാവാം,നീര എന്ന പാനീയമാവാം,ഇതിനൊക്കെ മേലെ ആ നാടിന്റെ നിഷ്‌കളങ്കതയാവാം.കേട്ടു മാത്രം പരിചയമുള്ള ആരെങ്കിലുമാവാം.കൈരളി ചാനലില്‍ വരുന്ന ലക്ഷ്മി നായരുടെ പ്രോഗ്രാം കാണുമ്പോള്‍ ആ നാടിന്റെ വശ്യത ബോധ്യം വരും.പക്ഷെ ഇതിനിടയിലും ജാതീയതയുടെ രൂക്ഷത അവിടെ കാണാം.പരസ്പരം മിണ്ടാതെ ഒരു ചടങ്ങിലും ഒന്നിച്ചു പങ്കെടുക്കാതെ വേര്‍തിരിവിന്റെ വേലിക്കെട്ട് തീര്‍ത്ത് അതിനുള്ളില്‍ കഴിയുന്നവര്‍.സ്ത്രീകളെ ഏറെ ബഹുമാനിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍.കളങ്ക രഹിതമായ ഒരു പ്രദേശത്തിന് ഒട്ടും ചേര്‍ന്നതല്ല ഇതൊന്നും.ആത് സുന്ദരമായ ഈ തുരുത്തുകളുടെ സൗന്ദര്യം നശിപ്പിക്കുകയെ ഉള്ളു.
Subscribe to:
Post Comments (Atom)
No comments:
Post a Comment