Saturday, 15 October 2011
ആന പൊട്ടനാന
ആന കരയിലെ ഏറ്റവും വലിയ ജീവി ഈ കാര്യം ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.
ഈ ജന്തുവിനെ നേരിട്ടു കാണാത്തവര്‍ വിരളമായിരിക്കും കേരളത്തില്‍.ചിരപുരാതന കാലം തൊട്ടേ ആന മനുഷ്യരുടെ ഉറ്റ തോഴനാണ് എന്നു തോന്നുമാറുള്ള ഗുഹാ ചിത്രങ്ങളും ലിഖിതങ്ങളും വേണ്ടുവോളം ലഭിച്ചിട്ടുമുണ്ട്.ഇപ്പോള്‍ കേരളത്തില്‍ നാള്‍ക്കു നാള്‍ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ചാനലുകളുടെ ജനപ്രീതിയുടെ അളവുകോലുമാണ് ആനക്കഥകള്‍.കണ്ണന്റെ ആനയും ആനക്കഥകളുമൊക്കെയായി ചാനലുകളില്‍ ആനകള്‍ നിറയുന്നു.ഇവരൊക്കെ പറയുന്നത് കേട്ടാല്‍ തോന്നും ആന മനുഷ്യവംശത്തില്‍ പെട്ട ജീവിയാണെന്ന്.അതിന്റെ ബുദ്ധി ശക്തി തിരിച്ചറിവ് ശേഷി അങ്ങിനെ നിറം പിടിപ്പിച്ച കഥകള്‍ വികാര നിര്‍ഭരമായി അവതരിപ്പിക്കുന്നു.ഇതൊന്നും ഈ പാവങ്ങള്‍ക്കില്ല എന്നതല്ലെ സത്യം.ഉണ്ടായിരുന്നുവെങ്കില്‍ മനുഷ്യരുടെ ഈ സ്വാര്‍ഥതോന്യാസത്തിന് ആനകള്‍ കൂട്ടു നില്‍ക്കുമോ? കുടയും ചൂടി നട്ടപ്പൊരി വെയിലത്ത് കൊട്ടും പാട്ടും കേട്ട്,വെടിയും പുകയും കൊണ്ട് മണിക്കൂറു കണക്കിന് തിന്നാതെ കുടിക്കാതെ നില്‍ക്കുമോ.കുത്തിയോടിക്കില്ലെ കുഴലൂത്തുകാരെ.ചവിട്ടി മെതിക്കില്ലെ ചെണ്ടക്കാരെ.തട്ടിത്തെറിപ്പിക്കില്ലെ താളം പിടിക്കാരെ.കൂമ്പിടിച്ചു കലക്കില്ലെ കുടമാറ്റക്കാരെ.ഇതു മാത്രമോ കാട് കയ്യേറി കൃഷിയിറക്കി അതു നാടാണെന്ന് സ്വയം പ്രഖ്യാപിക്കുക,എന്നിട്ട് അതിലൂടെ പോകുന്ന ആനകളെ ഷോക്കടിപ്പിച്ചു കൊല്ലുക.ആനകള്‍ക്ക് ഇത്തിരിയെങ്കിലും അന്തമുണ്ടായിരുന്നെങ്കില്‍ സ്വന്തം വീടു കയ്യേറാന്‍ മനുഷ്യരെ അനുവദിക്കുമോ? അതുകൊണ്ട് പ്രിയപ്പെട്ട ആന സ്‌നേഹികളെ അന്തമുള്ള നിങ്ങള്‍ അന്തമില്ലാത്ത ആനകളെ വെറുതേ വിടുക.എന്നിട്ട് സ്വയം തിടമ്പേറ്റുക.മുത്തുക്കുട ചൂടുക.ആലവട്ട വെഞ്ചാമരാദികള്‍ അണിയുക.അതുകണ്ട് ആനകള്‍ സന്തോഷിക്കട്ടെ.അതല്ലേ മൃഗസ്‌നേഹം മോനേ ദിനേശാ........
Tuesday, 11 October 2011
കോഴി ആക്രാന്ത കോഴി
ഇക്കഴിഞ്ഞ 10 ാം തിയ്യതിയിലെ മാധ്യമം പത്രത്തില്‍ കുന്നമംഗലത്തുകാരന്‍ ഉമ്മര്‍ എന്ന
വിദ്വാന്‍ ഒരു ചിക്കന്‍ കത്ത് എഴുതിയത് വായിക്കാന്‍ ഇടയായി.കെന്റക്കി ചിക്കന്‍ മുസ്ലീമിന് ഹറാമാണോ ഹലാലാണോ എന്നതാണ് കത്തിന്റെ ഉള്ളടക്കം. ബ്രോയ്‌ലര്‍ കോഴികളുടെ മാംസം അത്ര ആരോഗ്യകരമല്ല എന്ന് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കോഴിയെ കൊല്ലുന്നതിലെ അശാസ്ത്രീയത കാരണം ഇത്തരം കോഴിയിറച്ചി കഴിക്കുന്നത് ഹറാമാണ് എന്നാണ് അടിവരയിട്ടു പറയുന്നത്.അപ്പോള്‍ ചട്ടപ്രകാരം കൊന്നാല്‍ ബ്രോയ്‌ലര്‍ കോഴി ആര്‍ക്കും ഹലാലാകും എന്ന് നമ്മുടെ കത്തുകാരന്‍ സമര്‍ത്ഥിക്കുന്നുമുണ്ട്. കൃത്രിമമായി വിരിയിപ്പിച്ചെടുത്ത് വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങള്‍ ശരീരം വേഗം വേഗം വളരാനുള്ള എന്തൊക്കേയോ തിന്ന് തടിച്ചു കൊഴുക്കുന്നു.ഒറ്റ മാസം കൊണ്ട് രണ്ടു കിലോ തൂക്കം വെക്കുന്നു.ഈ സാധു ഇറച്ചിക്കഷണങ്ങളെ വളര്‍ത്താന്‍ കൊടുക്കുന്ന കൃത്രിമ ആഹാര സാധനങ്ങള്‍ പലതും അതീവ ദോഷകരമാണ്.അതിനാല്‍ ഈ ഇറച്ചിയും നമ്മുടെ ശരീരത്തിന് നന്നല്ല.എന്ന് അദ്ദേഹം വിശദമാക്കുന്നുണ്ട്.അപ്പോഴാണ് ഈ സംശയം ഉണ്ടായത്. ഹലാലായ രീതിയില്‍ അറുത്താല്‍ ഈ കേടൊക്കെ മാറി ബ്രോയ്‌ലര്‍ കോഴിയിറച്ചി സംശുദ്ധമാവുമോ? അതിര്‍ത്തി കടന്ന് ഒരു ദിവസം പതിനായിര കണക്കിന് ബ്രോയ്‌ലര്‍ മന്ദബുദ്ധിക്കോഴികളാണ് നമ്മുടെ നാട്ടിലെത്തുന്നത്.കൂട്ടില്‍ നിന്ന്
കൂട്ടുകാരെ കൊല്ലാന്‍ പിടിക്കുമ്പോഴും കൊല്ലുമ്പോഴുമെല്ലാം അന്തംവിട്ട് നോക്കി നില്‍ക്കുന്ന കൂട്ടാളികളെ കാണുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഇവക്ക് ബുദ്ധിയില്ലെന്ന്.നാടന്‍ കോഴികളാണെങ്കിലോ എന്തായിരിക്കും ബഹളം.കൃത്രിമ ആഹാരം തിന്ന് ഭാരം കൂടി എഴുന്നേറ്റു നില്ക്കാന്‍ പോലും കഴിയാത്ത ഈ സാധുക്കളെ കൊന്നു തിന്നാന്‍ കേരളീയര്‍ കാണിക്കുന്ന ആര്‍ത്തി കാണുമ്പോള്‍ കഷ്ടം തോന്നും.പണ്ടൊക്കെ ആരെങ്കിലും വിരുന്നു വരുമ്പോള്‍ സ്വന്തം കൂട്ടിലുണ്ടെങ്കില്‍ മാത്രം ഒരു കോഴിയെ കറിവെച്ചിരുന്ന നമ്മള്‍ ഇന്ന് നാലുനേരം കോഴി തിന്നുന്നവരായി മാറിയിരിക്കുന്നു.അതിന്റെ ഗുണവും നമുക്കുണ്ട്.ആയുസ്സെത്താതെ കുഴഞ്ഞു വീണു മരിക്കാം,നന്നേ ചെറുപ്പത്തില്‍ മാരകമായ രോഗങ്ങള്‍ക്ക് ശരീരം വിട്ടു കൊടുക്കാം,ആശുപത്രി വ്യവസായികളെ നന്നായി സഹായിക്കാം.കോഴിയെ സഹിക്കാം അത് പാകം ചെയ്യാന്‍ ഫാസ്റ്റ് ഫുഡുകാരന്‍ ചേര്‍ക്കുന്ന രാസവസ്തുക്കളെ എവിടെയൊതുക്കും നമ്മുടെ ശരീരം.കോഴിക്കഷ്ണങ്ങള്‍ മുങ്ങിക്കുളിച്ച് മുങ്ങിക്കുളിച്ച് കരി ഓയിലായി മാറിയ എണ്ണ എന്ന് പറയപ്പെടുന്ന വസ്തു വരുത്തുന്ന കേട് എവിടെ മറയ്ക്കും.ഒരു ടീച്ചര്‍ ഒരിക്കല്‍ പറഞ്ഞു കോഴി കണ്ടാല്‍ എല്ലാം മറക്കും എന്ന്.ബുദ്ധിയുറക്കാത്ത കോഴികളെ വിറ്റ് അണ്ണാച്ചി തടിച്ചു കൊഴുക്കട്ടെ.അതു തിന്ന് തിന്ന് നമുക്ക് ആയുസ്സെത്താതെ ഒടുങ്ങുകയും ചെയ്യാം.
Friday, 7 October 2011
രാമനോ ?രാവണനോ ?
ഒരുപാടു കാലമായിട്ടുള്ള സംശയമാണ് രാമനാണോ രാവണനാണോ കേമന്‍ എന്നത്.ഒരു തല മാത്രമുള്ള രാമനും പത്തു തലയുള്ള രാവണനും എന്നെ ചെറുപ്പം മുതല്‍ക്കെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.നല്ല ബുദ്ധിയുള്ളവരെ കുറിച്ച് പറയുമ്പോള്‍ പത്തു തലയാ അവന് എന്നല്ലെ പറയാറ്.അപ്പോള്‍ രാവണന്റെ പത്തു തലയും പേട്ടത്തലയല്ല എന്ന് നമ്മളെല്ലാം അംഗീകരിക്കുകയല്ലെ ചെയ്യുന്നത്.പിതാവിന്റെ ഭാര്യമാരുടെ ശാഠ്യത്തിനു മുമ്പില്‍
കീഴടങ്ങി എല്ലാം വിട്ടൊഴിഞ്ഞ് ഭാര്യയേയും കൂട്ടി പടിയിറങ്ങിപ്പോയ രാമന്‍.സഹോദരസ്‌നേഹത്തിന്റെ ഉത്തമോദാഹരണമായ ലക്ഷ്മണന്‍.എല്ലാം നമുക്ക് പ്രിയപ്പെട്ടവര്‍ തന്നെ.
രാവണനോ അന്യന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയ കശ്മലനും.രാവണ ബുദ്ധി കേമം എന്ന് അംഗീകരിക്കുന്ന നമ്മള്‍ തിന്‍മയുടെ പ്രതീകമായും രാവണനെ കാണുന്നു.അതിന്
ഉദാഹരണമാണ് ഉത്തരേന്ത്യയില്‍ ദസറയുടെ ഭാഗമായി നടക്കുന്ന രാവണ വധങ്ങള്‍.രാവണരൂപങ്ങള്‍ കത്തിയമരുമ്പോള്‍ ആര്‍പ്പു വിളിക്കുന്ന ജനങ്ങള്‍ രാമനാമത്തിലൂടെ രാമന്റെ നന്‍മകള്‍ വാഴ്ത്തിപ്പാടുകയും ചെയ്യുന്നു.പാവം രാവണന്‍ തന്റെ ദുര്യോഗം ഓര്‍ത്ത് കരയുന്നുണ്ടാവും തീര്‍ച്ച.താനൊരു രാക്ഷസിയാണെന്ന് മറന്ന് ശ്രീ രാമനെ പ്രണയിച്ച രാവണ സഹോദരി മണ്‌ഡോദരി.പ്രണയത്തിന് ദേവനെന്നും അസുരനെന്നും ഭേദമില്ലെന്ന് വിശ്വസിച്ച പാവം.അവളുടെ പ്രേമാഭ്യര്‍ഥനക്ക് കിട്ടിയ മറുപടി അല്‍പ്പം കടുത്തതായില്ലേ? രാമന്‍ അവളുടെ മൂക്കും മുലയും ഛേദിച്ച് സീതാദേവിയോടുള്ള പാതിവ്രത്യം തെളിയിച്ചു.എന്നാല്‍ സീതാദേവിയോടുള്ള പ്രണയം മൂത്ത രാവണനോ ആ പതിവ്രതയെ തട്ടിക്കൊണ്ടു പോകുമ്പോള്‍ ദേഹത്ത് കൈ തട്ടാതിരിക്കാന്‍ നിന്നിരുന്ന ഭുമിയോട് കൂടി കൊണ്ടു പോവുകയല്ലെ ചെയ്തത്.അശോക വനത്തില്‍ രാക്ഷസിമാരുടെ കാവലില്‍ കഴിയുന്ന സീതാദേവിയുടെ മനസ്സു മാറാന്‍ ക്ഷമയോടെ കാത്തിരിക്കുന്ന രാവണന്‍ കുലീനനായ കാമുകന് ഉത്തമ ഉദാഹരണം തന്നെയല്ലെ?ലങ്കാദഹനവും കഴിഞ്ഞ് തന്റെ പ്രിയതമയേയും കൂട്ടി മടങ്ങുമ്പോള്‍ ശ്രീരാമന്‍ സാധാരണക്കാരനായി മാറുന്നു.പരിശുദ്ധയായ സീതാദേവിയെ സംശയിക്കുന്ന രാമനെയാണ് നമ്മള്‍ കാണുന്നത്.രാവണനെ മാത്രമല്ല എല്ലാം വിട്ട് ജ്യേഷ്ഠന്റെ കൂടെ ഇറങ്ങിത്തിരിച്ച സഹോദരന്‍ ലക്ഷമണനെ കൂടി സംശയിക്കുന്നു.പിന്നീടുള്ള കഥകള്‍ നമുക്കെല്ലാം അറിയാം.പതിവ്രതയായ സീതാദേവിയുടെ ദേഹത്ത് തന്റെ കൈവിരല്‍പോലും തട്ടാതിരിക്കാന്‍ നിന്നിടത്തെ മണ്ണുള്‍പ്പെടെ
കഷ്ടപ്പെട്ട് കിളച്ചെടുത്ത് കൊണ്ടുപോയ രാവണന്‍ എങ്ങിനെ മോശക്കാരനാവും.
Wednesday, 5 October 2011
അക്ഷരത്തിനായി ഒരു ദിനം. മറ്റേതെങ്കിലും ഭാഷയില്‍ ഇങ്ങിനെ ഉണ്ടാകുമോ എന്ന് അറിയില്ല.ഇത്ര മാത്രം സുകൃതം ചെയ്ത മറ്റൊരു ഭാഷയുണ്ടോ? ഒരു ജനത മുഴുവന്‍ രണ്ടു ദിവസം അവധിയെടുത്ത് ഭാഷക്ക് വേണ്ടി മാത്രം ജീവിക്കുക.അതാവാം നമ്മുടെ ഈ കൊച്ചു ഭാഷയും അതു പറയുന്നവരുടെയും വിജയവും.ആംസ്‌ട്രോങും ആല്‍ഡ്രിനും ആദ്യമായി ചന്ദ്രനില്‍ കാലു കുത്തിയപ്പോള്‍ ചായ ലൈറ്റാണോ സ്‌ട്രോങ്ങാണോ ബേണ്ടത് എന്ന് ചോദിച്ച് പേരാമ്പ്രക്കാരന്‍ കോയാക്ക അവരുടെ മുമ്പില്‍ വന്നു നിന്ന കഥ നമ്മള്‍ പറഞ്ഞു കേട്ടതാണ്..അത്ര മാത്രം നമ്മള്‍ മലയാളികളും അതോടൊപ്പം മലയാളവും ആരേക്കാളും മുമ്പിലാണ് എന്നു കാണിക്കുന്നതാണ് ഈ പഴങ്കഥ.തമിഴകത്തിന്റെ സ്വാധീനത്തില്‍ നിന്ന് സ്വതന്ത്രമായി നിലയുറപ്പിച്ച മലയാളം തട്ടിയും തടഞ്ഞും നിലനില്‍ക്കാന്‍ പോരാടുന്ന ഇപ്പോഴത്തെ അവസ്ഥ ഏതൊരു മലയാളിയേയും വേദനിപ്പിക്കും.തുഞ്ചനും കുഞ്ചനും നെഞ്ചോട് ചേര്‍ത്ത മലയാളം,ഉള്ളൂരും ഉണ്ണായിയും ഊട്ടി വളര്‍ത്തിയ മലയാളം.ആശാന്റെ അപ്രമാദിത്വം കാത്തു വെച്ച മലയാളം.കടമ്മനിട്ടയുടെ ചടുലതയും ,ഒ എന്‍ വി യുടെ മൃതുത്വവും ഏറ്റെടുത്ത മലയാളം.വൈലോപ്പിള്ളിയും വയലാറും.ബാലാമണിയും ബാലചന്ദ്രനും.അങ്ങിനെ എത്രയത്ര മഹാന്‍മാര്‍ ഈ മലയാള വഴിത്താരകളിലൂടെ നടന്നു.എത്രയെത്ര പേര്‍ ഈ തീരത്തെ പഞ്ചാര മണലില്‍ രൂപങ്ങള്‍ തീര്‍ത്തു.എന്നിട്ടും മലയാളം പറഞ്ഞതിന് മൊട്ടയടിക്കുന്ന കുട്ടിത്തലകള്‍ പെരുകുന്നു.ഏറ്റവും വൃത്തികെട്ട രീതിയില്‍ ചാനല്‍ അവതാരകര്‍ മലയാലം പറയുന്നു.കുഞ്ഞുണ്ണിമാഷ് പറഞ്ഞതുപോലെ പേറ് ഇഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് മാറ്റുന്നു.കവികളേക്കാര്‍ കഥയെഴുതുന്നവര്‍ മലയാള സാഹിത്യ ലോകത്ത് നിറഞ്ഞ് നില്‍പ്പാണ്.മലയാളത്തില്‍ പാടിയും പറഞ്ഞും പുകഴ്‌പ്പെറ്റവര്‍ എത്രയെത്ര.ഏഴാം കടലും കടന്ന് മലയാളം പടിക്കാന്‍
എത്തുന്ന സായിപ്പിനേയും മദാമ്മയേയും ആരെടാ ഈ കണ്‍ട്രി എന്ന മട്ടില്‍ നോക്കുന്ന
മലയാളികളോട് തുഞ്ചനും കുഞ്ചനും പൊറുക്കട്ടെ.
Monday, 3 October 2011
മലപോലെ വന്നു എലിപോലെ പോയി
മലപ്പുറം കത്തി,ബോംബ്,കുന്തം,അമ്പും വില്ലും എന്തൊക്കെ ആയിരുന്നു.ഇപ്പൊ എന്തായി
പാവനാഴി ക്ലോസ്.ഇത് നാടോടികാറ്റ് എന്ന സിനിമയിലെ ഒരു ഡയലോഗാണ്.അതുപോലെയായി നമ്മുടെ 2ജി പരിപാടിയും.ഒരു മന്ത്രി തന്റെ സഹമന്ത്രിയെ കുറിച്ച് ഇതുപോലെ ചിലതു പറഞ്ഞു.ഇപ്പൊ ശരിയാക്കും,തൊലി പൊളിക്കും,തൂക്കിലിടും,കഴുവേറ്റും
അങ്ങിനെ പോയി ഒരു മന്ത്രിയുടെ ഡയലോഗ് പ്രസന്റേഷന്‍.കലക്കി ഇയാളൊരു പുലി തന്നെ അധികാരമില്ലാത്ത പടയാളികള്‍ വാഴ്ത്തി പാടി.ഇടക്കിടക്ക് തെളിവുണ്ട് എന്നു പറഞ്ഞ് പെട്ടി ഉയര്‍ത്തിക്കാട്ടി.ഹായ് ഹായ് ഇപ്പൊ തുറക്കും പെട്ടി,എല്ലാം ഇടിഞ്ഞ് പൊടിഞ്ഞ് താഴെ വീഴും.സിംഹാസനം ഇതാ കിട്ടാന്‍ പോണു.അധികാരമില്ലാപ്പടക്ക്
ആവേശം കൂൂൂൂടി.ഗള്‍ഫ്കാരന്‍ ബാപ്പ കൊണ്ടു വന്ന പെട്ടി തുറക്കുന്നത് കാത്തിരിക്കുന്ന
മക്കളെ പോലെ കണ്ണും നട്ടിരുന്നു എല്ലാവരും.അപ്പോഴല്ലെ മധ്യം പറയാന്‍ ആളെത്തിയത്.ഇരയേയും വേട്ടക്കാരനേയും ഒന്നിച്ച് ഒരു മുറിക്കുള്ളിലാക്കി.ചര്‍ച്ച,മധ്യം ചര്‍ച്ച മധ്യം പിന്നേം ചര്‍ച്ച പിന്നേം മധ്യം.ഒടുവില്‍ മട്ടുപ്പാവില്‍ വെളുത്ത പുക പൊങ്ങി.വാതില്‍ തുറന്നു.മൂവര്‍ സംഘം പുറത്തിറങ്ങി.കുന്തോം കുഴലുമായി ചാനലുകള്‍ അവരെ പൊതിഞ്ഞു.
പെട്ടി തുറക്കുമോ ഇന്ന്?ഭൂമി കറക്കം നിര്‍ത്തുമോ അന്വേഷണങ്ങളുടെ ബഹളം.എന്തായിരുന്നു വാതിലടച്ച ചര്‍ച്ച.പറയൂ പറയൂ.വീണ്ടും ബഹളം.അപ്പോള്‍ വേട്ടക്കാരന്‍ തൊള്ള തുറന്നു.എങ്ങും നിശബ്ദമായി.കിളികള്‍ പാടാന്‍ മറന്നു,പുഴകള്‍ ഒഴുകാന്‍ മറന്നു.ഇതാ അതു സംഭവിക്കാന്‍ പോണു.ചിലര്‍ തെരഞ്ഞെടുപ്പ് പോസ്റ്ററിക്കാന്‍ പ്രസ്സിലേക്കോടി.മറ്റു ചിലര്‍ സീറ്റു തരപ്പെടുത്താന്‍ തമ്പ്രാക്കളുടെ വീട്ടിലേക്കും.അതാ പെട്ടി തുറക്കുന്നു.എത്തി വലിഞ്ഞ് നോക്കിയവര്‍ അന്തം വിട്ടു.പെട്ടിയില്‍ അഞ്ചാറ് സെന്റുംകുപ്പി.ഇതു കാണിച്ച് വേട്ടക്കാരന്‍ പറഞ്ഞു.വിദേശത്തുന്ന് കൊണ്ടു വന്നതാ.കുറെ ദിവസമായി കൊണ്ടു നടക്കുന്നു.ഇവരെ ഒത്തു കിട്ടേണ്ടെ.ഇപ്പോളാണ് ഒന്നു കണ്ടു കിട്ടിയത്.അവര്‍ക്കു കോടുത്തു
.നല്ല ഇഷ്ടായി അവര്‍ക്ക്.മണം പുറത്തു പോവാതിരിക്കാനാണ് വാതിലടച്ചത് ട്ടോ.ബാക്കിയുള്ളത് നിങ്ങള്‍ക്ക് വേണോ തരാം.അന്തം വിട്ട് കുന്തം വിഴുങ്ങിയവര്‍ കുഴലടച്ചു വെച്ച് വീട്ടിലേക്ക് വെച്ചു പിടിച്ചു.പിറ്റേന്ന് എല്ലാവരും അച്ചു നിരത്തി.മദാമ്മ ആരാ മോള്‍.

Saturday, 1 October 2011
വയസ്സായാല്‍
ഒക്‌ടോബര്‍ ഒന്ന് ലോക വയോജന ദിനം.പട്ടടയോട് അടുത്തു നില്‍ക്കുന്നവര്‍ക്കും ഒരു ദിനം.അതൊക്കെ നല്ല കാര്യം തന്നെ.ലോക നിലവാരം വിട്ട് കുടുംബനിലവാരത്തിലേക്ക്
വന്നാല്‍ ഈ ദിനം അധികം ആഘോഷിക്കേണ്ടി വരില്ല.കാരണം ഈ തന്ത തള്ളമാരെല്ലാം
വേഗം തട്ടിപ്പോകുമല്ലോ.ആരോഗ്യമുള്ള അമ്മയും അച്ഛനും മക്കള്‍ക്ക് സ്വന്തം.ആരോഗ്യം ക്ഷയിച്ചാലോ വൃദ്ധസദനങ്ങള്‍ക്കു സ്വന്തം എന്നാണല്ലോ പുതിയ പ്രമാണം.
തെക്കന്‍ ജില്ലകളില്‍ ഇന്ന് രണ്ടു വ്യവസായങ്ങള്‍ തഴച്ചു വളരുന്നുണ്ട്.ഒന്ന് മൊബൈല്‍ മോര്‍ച്ചറിയും മറ്റൊന്ന് വൃദ്ധസദനവും.വയസ്സായ തള്ളയോ തന്തയോ ചത്താല്‍ അമേരിക്കയിലോ അന്റാര്‍ട്ടിക്കയിലോ ഉള്ള മക്കള്‍ വരുന്നതു വരെ ഉണങ്ങി ചുങ്ങിയ ശരീരം ചീയാതെ സൂക്ഷിക്കാന്‍ എ സി മൊബൈല്‍ മോര്‍ച്ചറി.മൊബൈല്‍ മോര്‍ച്ചറിയില്‍ കയറും
വരെ വല്ലതും തിന്നു കഴിയാന്‍ വൃദ്ധസദനവും.എന്തൊരു ശ്രദ്ധയാണ് മക്കള്‍ക്ക് തള്ള തന്തമാരുടെ കാര്യത്തില്‍.ഞങ്ങള്‍ പുറത്താണ്.പോകാതിരിക്കാന്‍ പറ്റോ കുട്ടികളുടെ പഠിപ്പ് ഞങ്ങളുടെ ജോലി എല്ലാം നോക്കേണ്ടെ.അമ്മയെയും അച്ഛനേയും കംഫര്‍ട്ടായ ഒരിടത്താക്കി.അവിടുത്തെ സ്വാമി നല്ല നോട്ടമാണ്.അതാ ഒരു സമാധാനം.ഇതാണ് പറച്ചില്‍.
പഴുത്ത പ്ലാവിലകളെ എവിടെയെങ്കിലും തള്ളിപ്പോകാന്‍ എത്രയെത്ര ന്യായങ്ങള്‍.
പത്തു മാസം ചുമന്ന് നൊന്ത് പെറ്റതിന്റെ അവകാശം ഏതെങ്കിലും തള്ള പറഞ്ഞാല്‍ എന്തിനാ അത്രയും ചുമന്നത് കീറിയെടുക്കാമായിരുന്നില്ലേ എന്നായിരിക്കും മറുപടി. ഇത് അതികം നീട്ടുന്നില്ല.എല്ലാ വയോജനങ്ങളും ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക.മക്കള്‍ നോക്കും പ്രായമായാല്‍ എന്നത് മറക്കുക.

Subscribe to:
Posts (Atom)