Wednesday, 5 October 2011
അക്ഷരത്തിനായി ഒരു ദിനം. മറ്റേതെങ്കിലും ഭാഷയില്‍ ഇങ്ങിനെ ഉണ്ടാകുമോ എന്ന് അറിയില്ല.ഇത്ര മാത്രം സുകൃതം ചെയ്ത മറ്റൊരു ഭാഷയുണ്ടോ? ഒരു ജനത മുഴുവന്‍ രണ്ടു ദിവസം അവധിയെടുത്ത് ഭാഷക്ക് വേണ്ടി മാത്രം ജീവിക്കുക.അതാവാം നമ്മുടെ ഈ കൊച്ചു ഭാഷയും അതു പറയുന്നവരുടെയും വിജയവും.ആംസ്‌ട്രോങും ആല്‍ഡ്രിനും ആദ്യമായി ചന്ദ്രനില്‍ കാലു കുത്തിയപ്പോള്‍ ചായ ലൈറ്റാണോ സ്‌ട്രോങ്ങാണോ ബേണ്ടത് എന്ന് ചോദിച്ച് പേരാമ്പ്രക്കാരന്‍ കോയാക്ക അവരുടെ മുമ്പില്‍ വന്നു നിന്ന കഥ നമ്മള്‍ പറഞ്ഞു കേട്ടതാണ്..അത്ര മാത്രം നമ്മള്‍ മലയാളികളും അതോടൊപ്പം മലയാളവും ആരേക്കാളും മുമ്പിലാണ് എന്നു കാണിക്കുന്നതാണ് ഈ പഴങ്കഥ.തമിഴകത്തിന്റെ സ്വാധീനത്തില്‍ നിന്ന് സ്വതന്ത്രമായി നിലയുറപ്പിച്ച മലയാളം തട്ടിയും തടഞ്ഞും നിലനില്‍ക്കാന്‍ പോരാടുന്ന ഇപ്പോഴത്തെ അവസ്ഥ ഏതൊരു മലയാളിയേയും വേദനിപ്പിക്കും.തുഞ്ചനും കുഞ്ചനും നെഞ്ചോട് ചേര്‍ത്ത മലയാളം,ഉള്ളൂരും ഉണ്ണായിയും ഊട്ടി വളര്‍ത്തിയ മലയാളം.ആശാന്റെ അപ്രമാദിത്വം കാത്തു വെച്ച മലയാളം.കടമ്മനിട്ടയുടെ ചടുലതയും ,ഒ എന്‍ വി യുടെ മൃതുത്വവും ഏറ്റെടുത്ത മലയാളം.വൈലോപ്പിള്ളിയും വയലാറും.ബാലാമണിയും ബാലചന്ദ്രനും.അങ്ങിനെ എത്രയത്ര മഹാന്‍മാര്‍ ഈ മലയാള വഴിത്താരകളിലൂടെ നടന്നു.എത്രയെത്ര പേര്‍ ഈ തീരത്തെ പഞ്ചാര മണലില്‍ രൂപങ്ങള്‍ തീര്‍ത്തു.എന്നിട്ടും മലയാളം പറഞ്ഞതിന് മൊട്ടയടിക്കുന്ന കുട്ടിത്തലകള്‍ പെരുകുന്നു.ഏറ്റവും വൃത്തികെട്ട രീതിയില്‍ ചാനല്‍ അവതാരകര്‍ മലയാലം പറയുന്നു.കുഞ്ഞുണ്ണിമാഷ് പറഞ്ഞതുപോലെ പേറ് ഇഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് മാറ്റുന്നു.കവികളേക്കാര്‍ കഥയെഴുതുന്നവര്‍ മലയാള സാഹിത്യ ലോകത്ത് നിറഞ്ഞ് നില്‍പ്പാണ്.മലയാളത്തില്‍ പാടിയും പറഞ്ഞും പുകഴ്‌പ്പെറ്റവര്‍ എത്രയെത്ര.ഏഴാം കടലും കടന്ന് മലയാളം പടിക്കാന്‍
എത്തുന്ന സായിപ്പിനേയും മദാമ്മയേയും ആരെടാ ഈ കണ്‍ട്രി എന്ന മട്ടില്‍ നോക്കുന്ന
മലയാളികളോട് തുഞ്ചനും കുഞ്ചനും പൊറുക്കട്ടെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment