ഒക്‌ടോബര്‍ ഒന്ന് ലോക വയോജന ദിനം.പട്ടടയോട് അടുത്തു നില്‍ക്കുന്നവര്‍ക്കും ഒരു ദിനം.അതൊക്കെ നല്ല കാര്യം തന്നെ.ലോക നിലവാരം വിട്ട് കുടുംബനിലവാരത്തിലേക്ക്
വന്നാല്‍ ഈ ദിനം അധികം ആഘോഷിക്കേണ്ടി വരില്ല.കാരണം ഈ തന്ത തള്ളമാരെല്ലാം
വേഗം തട്ടിപ്പോകുമല്ലോ.ആരോഗ്യമുള്ള അമ്മയും അച്ഛനും മക്കള്‍ക്ക് സ്വന്തം.ആരോഗ്യം ക്ഷയിച്ചാലോ വൃദ്ധസദനങ്ങള്‍ക്കു സ്വന്തം എന്നാണല്ലോ പുതിയ പ്രമാണം.
തെക്കന്‍ ജില്ലകളില്‍ ഇന്ന് രണ്ടു വ്യവസായങ്ങള്‍ തഴച്ചു വളരുന്നുണ്ട്.ഒന്ന് മൊബൈല്‍ മോര്‍ച്ചറിയും മറ്റൊന്ന് വൃദ്ധസദനവും.വയസ്സായ തള്ളയോ തന്തയോ ചത്താല്‍ അമേരിക്കയിലോ അന്റാര്‍ട്ടിക്കയിലോ ഉള്ള മക്കള്‍ വരുന്നതു വരെ ഉണങ്ങി ചുങ്ങിയ ശരീരം ചീയാതെ സൂക്ഷിക്കാന്‍ എ സി മൊബൈല്‍ മോര്‍ച്ചറി.മൊബൈല്‍ മോര്‍ച്ചറിയില്‍ കയറും
വരെ വല്ലതും തിന്നു കഴിയാന്‍ വൃദ്ധസദനവും.എന്തൊരു ശ്രദ്ധയാണ് മക്കള്‍ക്ക് തള്ള തന്തമാരുടെ കാര്യത്തില്‍.ഞങ്ങള്‍ പുറത്താണ്.പോകാതിരിക്കാന്‍ പറ്റോ കുട്ടികളുടെ പഠിപ്പ് ഞങ്ങളുടെ ജോലി എല്ലാം നോക്കേണ്ടെ.അമ്മയെയും അച്ഛനേയും കംഫര്‍ട്ടായ ഒരിടത്താക്കി.അവിടുത്തെ സ്വാമി നല്ല നോട്ടമാണ്.അതാ ഒരു സമാധാനം.ഇതാണ് പറച്ചില്‍.
പഴുത്ത പ്ലാവിലകളെ എവിടെയെങ്കിലും തള്ളിപ്പോകാന്‍ എത്രയെത്ര ന്യായങ്ങള്‍.
പത്തു മാസം ചുമന്ന് നൊന്ത് പെറ്റതിന്റെ അവകാശം ഏതെങ്കിലും തള്ള പറഞ്ഞാല്‍ എന്തിനാ അത്രയും ചുമന്നത് കീറിയെടുക്കാമായിരുന്നില്ലേ എന്നായിരിക്കും മറുപടി. ഇത് അതികം നീട്ടുന്നില്ല.എല്ലാ വയോജനങ്ങളും ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക.മക്കള്‍ നോക്കും പ്രായമായാല്‍ എന്നത് മറക്കുക.
No comments:
Post a Comment