അങ്ങനെ നമ്മളും വാക്കു പാലിച്ചു.
ഓണക്കാലത്ത് മദ്യത്തിന് ക്ഷാമം ഒട്ടും ഉണ്ടാകില്ല എന്നത് ശരിയായി .നമ്മള്‍ 250 കോടി
രൂപയുടെ മദ്യം കുടിച്ചു വറ്റിച്ചു.ചാലക്കുടിക്കാര്‍ക്ക് ഒന്നാം സ്ഥാനം പോയതിന്റെ സങ്കടം
കരുനാഗപ്പള്ളിക്കാര്‍ക്ക് ഒന്നാം സ്ഥാനം നേടിയതിന്റെ ആഹ്ലാദം.മലപ്പുറം ജില്ലയില്‍
പൊന്നാനിക്ക് പൊന്‍തൂവല്‍.ആടിയാടി ആടിക്കുഴഞ്ഞ് നാക്കും വാക്കും കൊഴ കൊഴാന്നായി ഹായ് ഹായ് എന്താ ഒരു രസം.ഓണം തിരുവോണം കുപ്പിയോണം.ഒന്നാം ഓണം
നല്ലോണം രണ്ടാം ഓണം തിരുവോണം മൂന്നാം ഓണം മുക്കീം മൂളീം,നാലാം ഓണം നക്കീം തൊടച്ചും എന്ന ചൊല്ലൊക്കെ പോയി തുലയട്ടെ.ഒന്നാം ഓണം നിന്നു കുടി,രണ്ടാം ഓണം ഇരുന്നു കുടി,മൂന്നാം ഓണം മുക്കി കുടി.നാലാം ഓണം നടന്നു കുടി എന്നാക്കി മാറ്റാന്‍ ഒരു നിവേദനം തയ്യാറാക്കി കൊടുക്കണം.സ്ഥാനം നഷ്ടപ്പെട്ടവര്‍ ഖേദിക്കേണ്ട വരുന്നുണ്ടല്ലോ ക്രിസ്മസും ന്യൂ ഇയറുമൊക്കെ.തിരിച്ചു പിടിക്കണം നഷ്ടപ്പെട്ട സ്ഥാനം.അതിനുള്ള പണി ഇപ്പോഴെ തുടങ്ങണം.കല്ല്യാണത്തിനായാലും മരണത്തിനായാലും സാധനം നിര്‍ബന്ധമാക്കണം.കുട്ടി കുഞ്ഞുങ്ങളെയടക്കം ഒരു രസത്തിന് കുടിപ്പിച്ച്
പഠിപ്പിക്കണം. വൈകീട്ടെന്താ പരിപാടി കാര്യക്ഷമ മാക്കണം.അങ്ങിനെ നന്നായി കഷ്ടപ്പെട്ടാലെ സ്ഥാനം തിരിച്ചു കിട്ടൂ.
ഇങ്ങിനെ കുടിച്ച് നശിക്കാന്‍ തീരുമാനിച്ചാല്‍ മഹാബലിക്കു പോലും നമ്മളെ തടയാന്‍ ആവില്ല മക്കളേ ആവില്ല.
No comments:
Post a Comment