Thursday, 8 September 2011
ചാവാലി കാളകള്‍ക്കും പണിയായി
ചാവാലി കാളകള്‍ക്കും പണികിട്ടാന്‍ പോണു......ഒരു ഭരണകൂടത്തിന് ജനങ്ങളെ ഇത്രയൊക്കെ അല്ലെ സഹായിക്കാന്‍ പറ്റൂ.എത്രയും പെട്ടന്ന് പെട്രോളിന്റെ വില 100 രൂപയെങ്കിലുമാക്കണം.വോട്ടു ചെയ്ത് ഭരണത്തിലേറാന്‍ സഹായിച്ച കഴുതകളെ പരമാവധി കഷ്ടപ്പെടുത്തണം.അറിയട്ടെ അവറ്റകള്‍ ഇവിടെ ഭരണം നടക്കുന്ന കാര്യം അല്ല പിന്നെ.പാവം എണ്ണ കമ്പനികള്‍ അവര്‍ക്കും വേണ്ടെ കഞ്ഞി കുടിച്ചു കഴിയുക.ആഗോള വിപണി,ബാരല്‍,മാന്ദ്യം ഇതൊന്നും ഞങ്ങള്‍ക്കു മനസ്സിലാവുന്നില്ല.അല്ലെങ്കില്‍ അതൊക്കെ എന്തിനാ മനസ്സിലാക്കുന്നത് അഞ്ചു കൊല്ലം കൂടുമ്പോള്‍ ചൂണ്ടു വിരലില്‍ മഷി കുത്തി സായൂജ്യമടയുന്ന കഴുതകള്‍.ഞങ്ങള്‍ തീരുമാനിക്കും നിങ്ങള്‍ അതങ്ങു കൊടുത്തേച്ചാല്‍ മതി.ചോദ്യവും ഉത്തരവും ഒന്നും ഇങ്ങോട്ടു വേണ്ട.ജീവിതം മൊത്തം സൗജന്യമായവര്‍ക്ക് എത്ര കൂടിയാലെന്താ കുറഞ്ഞാലെന്താ.ചാനലുകളില്‍,കൂടിയതിന്റെയും കൂട്ടിയതിന്റെയും കാര്യ കാരണങ്ങളെപ്പറ്റി തൊള്ള തുറന്നാല്‍ മതിയല്ലോ.ജനങ്ങളാണ് ഇതിനെല്ലാം ഉത്തരവാദികള്‍ എന്ന കുറ്റവും.ആഗോള വിപണിയിലെ ഏറ്റക്കുറച്ചിച്ചിലിനനുസരിച്ച് എണ്ണയുടെ വില ഏറുകയും കുറയുകയും ചെയ്യുമത്രെ.ഏറുന്നത് കൃത്യമായി അറിയുന്ന നമ്മള്‍ കുറയുന്നത് ഇതേവരെ നമ്മള്‍ അറിഞ്ഞിട്ടില്ല.അറിയുകയുമില്ല.വണ്ടി പെരുകിയതാണ് കാരണമത്രെ.ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തു നോക്കിയാലറിയാം കാര്യം. നൂറുകണക്കിനു കിലോമീറ്ററുകള്‍ നടന്നു തന്നെ തീര്‍ക്കാന്‍ വിധിക്കപ്പെട്ട പാവങ്ങളാവും ഈ മഹാരാജ്യത്ത് 90 ശതമാനവും.ജീവിതത്തില്‍ ഒരിക്കല്‍ പോലും വാഹനത്തില്‍ കയറാന്‍ യോഗമില്ലാത്ത ഈ സ്ലം ഡോഗ് മില്ലനയേഴ്‌സും എണ്ണ വില കൂടിയത് ശരിക്കും അറിയും.ഇന്ധന വില കൂടിയാല്‍ വിമാനം പറത്തുന്ന പൈലറ്റിന് ഒരു പ്രശ്‌നവുമില്ലെങ്കിലും ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവര്‍ക്ക് കുറച്ച് പ്രശ്‌നമുണ്ട്.ഈ വണ്ടിയില്‍ കയറുന്നവര്‍ക്കും പ്രശ്‌നമുണ്ട്.അതുകൊണ്ട് ഇങ്ങിനെ പോയാല്‍ ഈ വണ്ടികളൊക്കെ കാളകളോ പോത്തുകളോ വലിച്ചു കൊണ്ടു പോകുന്ന കാഴ്ച നമ്മള്‍ അധികം താമസിയാതെ കാണാന്‍ തുടങ്ങും.അല്‍പം വേഗത വേണ്ടവര്‍ക്ക് കുതിരകളെ കെട്ടിയ കാറോ ജീപ്പോ ആവാം.അപ്പോഴേക്കും ഈ എണ്ണക്കമ്പനികള്‍ പുതിയ പമ്പുകള്‍ കൂടി ആരംഭിക്കും.ഈ ചാവാലികാളകള്‍ക്ക് പള്ള നിറക്കാനുള്ള പമ്പുകള്‍.ആഗോള ഗോളാന്തര ഗോള കാര്യങ്ങള്‍ പാടി ഉണക്കപ്പുല്ലിനും ഒരു വര്‍ഷത്തില്‍ 23 തവണ വില വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
Subscribe to:
Post Comments (Atom)
No comments:
Post a Comment