അഭിപ്രായ സ്വാതന്ത്ര്യം അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തന സ്വാതന്ത്ര്യം ഇതൊക്കെ എല്ലാ മനുഷ്യര്‍ക്കുംഒരുപോലെയല്ലേ (തീവ്രവാദ പ്രവര്‍ത്തനം,വിഘടന വാദ പ്രവര്‍ത്തനം.ദേശ ദ്രോഹ പ്രവര്‍ത്തനം ഇവഒഴികെ) എന്നാല്‍ അത് അനുഭവിക്കാനുള്ള സ്വാതന്ത്രം എല്ലാവര്‍ക്കും ഒരു പോലെ ലഭിക്കുന്നുണ്ടോ?ഇല്ല എന്നതല്ലെ പരമാര്‍ത്ഥം.ഇതു പറയാന്‍ ഇപ്പോള്‍ ഒരു കാരണം ഉണ്ട്.കഴിഞ്ഞ ദിവസം ഞാന്‍ മലപ്പുറംകുന്നുമ്മല്‍ ഒരു കാഴ്ച കണ്ടു.യുക്തിവാദി സംഘത്തിന്റെ സമ്മേളനത്തിന്റെ ഭാഗമായി വെച്ച പരസ്യബോര്‍ഡ് ബ്ലേഡു കൊണ്ട് വരഞ്ഞ് കീറിയിരിക്കുന്നു.തൊട്ടു തൊട്ടു മറ്റനേകം ബോര്‍ഡുകള്‍ ഉണ്ട്.രാഷ്ട്രീയപാര്‍ട്ടികളുടേയും മത സംഘടനകളുടേയും തട്ടിപ്പുകാരുടേയും ബോര്‍ഡുകള്‍.ഒന്നിനും ഒരു പോറല്‍ പോലുമില്ല.ഇവിടെ ഒരു സ്വാതന്ത്ര ധ്വംസനം നടന്നിട്ടില്ലേ.എന്തിനാണ് ഈ അസഹിഷ്ണുത.ശാസ്ത്രം ഒരുപാടു പുരോഗമിച്ചതിന്റെ ഫലമായി മാരകമായ പകര്‍ച്ച വ്യാധികള്‍ പിടിപെട്ടവരെ പോലും നാം കൂടെ കൂട്ടാന്‍ തുടങ്ങി.എന്നാല്‍ യുക്തിവാദികളെ കാണുന്നത് ഏറ്റവും വലിയ കുറ്റവാളികളെ പോലെയാണ്.നമ്മുടെ ഈ സമൂഹം അത്ര മാത്രം ആത്മീയമായി ശൂചീകരിക്കപ്പെട്ടു കഴിഞ്ഞോ?പത്ര മാധ്യമങ്ങളിലെ വിശേഷങ്ങള്‍ വായിച്ചാല്‍ അറിയാം നമ്മുടെ വിശേഷങ്ങള്‍.പാപം ചെയ്യാത്തവരോടാണ് യേശു കല്ലെറിയാന്‍പറഞ്ഞത്.അതുപോലെ തന്നെയല്ലെ മതത്തിന്റെ ചിട്ടവട്ടങ്ങള്‍ പരിപൂര്‍ണ്ണമായി പാലിക്കാത്തവര്‍ മതത്തെ എതിര്‍ക്കുന്നവരെ കുറ്റം പറയുന്നതും.എന്താണ് യുക്തിവാദികള്‍ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.ചൂഷണത്തെ (ഏതു വിധത്തിലുള്ളതും) എതിര്‍ക്കുന്നതോ,ഇരുള്‍ മൂടിയ തലച്ചോറിനെ പ്രകാശമാനമാക്കുന്നതോ.മരണ ശേഷം തങ്ങളുടെ ശരീരം എങ്ങിനെ കീറിമുറിച്ചും പഠിക്കാനും,ഏതു ഭാഗം വേണമെങ്കിലും മരിക്കാത്തവര്‍ക്ക് ദാനം ചെയ്യാനും സന്നദ്ധരാവുന്നതോ.ഇതിലേതാണ് മോശം കാര്യം.അന്യന്റെ ചോര സ്വീകരിക്കുന്നത് തെറ്റാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന കാലത്ത് സ്വന്തം ചോര ഊറ്റി നല്‍കി യുക്തിവാദി എത്രയോ വിശ്വാസികളുടെ ജീവന്‍ രക്ഷിച്ചിരിക്കുന്നു.ഇന്ന് ചോര ഊറ്റല്‍ ക്യാമ്പ് നടത്തുന്നത് യുക്തിവാദികളാണോ.അല്ലഅവര്‍ ഉയര്‍ത്തി വിട്ട ആശയത്തെ നമ്മള്‍ സ്വീകരിക്കുകയല്ലെ ചെയ്തത്.എത്രയെത്ര ആള്‍ ദൈവങ്ങളുടെതട്ടിപ്പുകള്‍ ഇവര്‍ പൊളിച്ചടുക്കിയിരിക്കുന്നു.യുക്തിവാദികള്‍ അവരുടെ ആദര്‍ശങ്ങളുടെ പേരില്‍ തമ്മില്‍തല്ലാറുണ്ടോ.ഇല്ല ഇവിടെ നടക്കുന്ന കലാപങ്ങള്‍ പലതും ജാതിമതങ്ങളുടെയും വംശീയ,കുലമഹിമകളുടെയും പേരിലായിരിക്കും.അപ്പോള്‍ പ്രശ്‌നം എവിടേയോ ആണ്.മതങ്ങളും വിശ്വാസങ്ങളും മുറുകെ പിടിക്കുന്നവര്‍ അതുമായി മുന്നോട്ട് പോകട്ടെ.അതിന് എത്ര പണം വേണമെങ്കിലും ചെലവാക്കട്ടെ.ഇതിന്റെയൊക്കെ പേരില്‍ ആരു വേണമെങ്കിലും ചത്തു മലയ്ക്കട്ടെ.പക്ഷെ അതിനെ വിമര്‍ശിക്കുന്നവരെ സഹിഷ്ണുതയോടെ കാണാതിരിക്കുന്നത് ശരിയാണോ.എല്ലാം ഒരു ശക്തിയുടെ തീരുമാനമനുസരിച്ചാണ് നടക്കുന്നത് എന്നല്ലെ വിശ്വാസ പ്രമാണം.അപ്പോള്‍ ഈ യുക്തിവാദികളെ ഈ ശക്തി ഇതു പറയാന്‍ നിയോഗിച്ചതാണെന്നു കൂടി വിശ്വസിച്ചാലെന്താ.
ഹണെന്നു കൂടി വിശ്വസിച്ചു കൂടെ?
No comments:
Post a Comment