Thursday, 15 December 2011

കൊണ്ടാലേ പഠിക്കു


കൊണ്ടാലേ പഠി.ക്കൂ
120 ഓ 136 ഓ ഇനി 140 ഓ ആവട്ടെ പൂച്ചക്കെന്ത് കാര്യം പൊന്നുരുക്കുന്നേടത്ത്.പൊട്ടിയൊലിച്ച് ഇങ്ങോട്ട് വരുമ്പോഴല്ലെ.ചട്ടി കുടുക്ക മുറം ചെമ്പ് തവി അങ്ങിനെ ഒരുപാടുണ്ടല്ലൊ വസ്തുക്കള്‍ വീട്ടില്‍.നിരത്തി വെച്ച് തടുക്കാം രാക്ഷസവെള്ളത്തെ.മൂത്ത മകള്‍ കോട്ടയത്താണ് പഠിക്കുന്നത്.എന്നും വിളിക്കും ഇന്നു പൊട്ടും നാളെ പൊട്ടും എന്നു പറഞ്ഞ്.ഇതാണ് ആ ഭാഗത്തെ പൊതുചിന്ത.ആരോട് പറയും ആവലാതി.ചെവി പൊത്തിപ്പിടിച്ചിരിപ്പല്ലെ അധികാരം.നാട്ടിലെ കൊച്ചു കുട്ടിക്കു പോലും അറിയുന്ന കാര്യങ്ങള്‍ ഇവര്‍ക്കൊന്നും മനസ്സിലാവാത്തതെന്താ?രാഷ്ട്രീയ തൊഴില്‍ തന്നെ മുഖ്യം.അതങ്ങനെ തലമുറകള്‍ കൈമാറി മാറി കിട്ടണം.ആരു ചത്താലെന്താ ജീവിച്ചാലെന്താ?

Thursday, 8 December 2011

ഇങ്ങിനെ തിരും നമ്മള്‍


റോഡില്‍ പൊലിഞ്ഞു തീരും നമ്മള്‍ കേരളീയര്‍
കാര്യം കൈവിട്ടുപോയ മട്ടാണ്.വാഹനങ്ങള്‍ റോഡു നിറഞ്ഞുകവിഞ്ഞു.മോര്‍ച്ചറികള്‍ വാഹനാപകടത്തില്‍ മരിച്ചവരെ കൊണ്ടു നിറഞ്ഞു.ഓരോ ദിവസവും എത്രയെത്ര പേര്‍.അത് ഏതെങ്കിലുമൊരു പെണ്ണിന്റെ സീമന്തരേഖയിലെ സിന്ദൂരമാവാം,ഒരു പൈതലിന്റെ മുലപ്പാലാവാം,ഒരു ചീന്തു വെറ്റിലയുടെ കാത്തിരിപ്പാവാം,ഒരു പാല്‍ പല്ലിന്‍ പുഞ്ചിരിയാവാം.ആയുസ്സെത്താതെ ഒടുങ്ങുന്നവര്‍ ആരുമാവാം.ഇത്രമാത്രം വകതിരിവില്ലാതെ വണ്ടിയോടിക്കുന്നവര്‍ വേറെ എവിടെ കാണും.മലപ്പുറം ജില്ലയില്‍ പ്രത്യേകിച്ചും.എട്ടും പൊട്ടും തിരിയാത്ത ചെക്കന്മാര്‍ ആളുകളെ കുത്തി നിറച്ച് കാതടപ്പിക്കുന്ന ഹോണുമടിച്ച്
ബസ്സോടിക്കുമ്പോള്‍ അകത്തും പുറത്തും ഉള്ളവര്‍ക്ക് ഒരുപോലെ പേടി തോന്നും.റോഡില്‍ കാണുന്ന സകലതിനേയും ഓവര്‍ടേക്ക് ചെയ്യുന്നതിന് അവര്‍ പറയുന്ന ന്യായവും ഉണ്ട്.അല്ലെങ്കില്‍ നാളെ മുതല്‍ ബസ്സില്‍ കയറാന്‍ ആളുകള്‍ മടിക്കും.ആരു പറഞ്ഞു സുഹൃത്തേ ഇത്. ഒരു യാത്രക്കാരനും ആത്മഹത്യ ചെയ്യാനല്ലല്ലോ ബസ്സില്‍ കയറുന്നത്.ഇതൊക്കെ നിങ്ങളങ്ങു തീരുമാനിക്കുന്നതല്ലെ.ബസ്സിന്റെ കാര്യം മാത്രമല്ല പലരും വാഹനം ഓടിക്കുന്നത് തോന്നിയപോലെയാണ്.റോഡ് നിയമങ്ങള്‍ പുല്ലുവിലയാണ് ഇക്കൂട്ടര്‍ക്ക്.മദ്യം മയക്കുമരുന്ന് എന്നിവയൊക്കെ വണ്ടി വിടാനുള്ള ഊര്‍ജ്ജദായകങ്ങളും.ഇനി മറ്റൊരു കൂട്ടരുണ്ട്.അവരുടെ മുമ്പില്‍ മറ്റൊരു വണ്ടിക്കാരനും പോകാന്‍ പാടില്ല.അപ്പോഴേക്കും ഇക്കൂട്ടര്‍ക്ക് ഒരു ഹാലിളക്കമാണ്.പിന്നെ ഒരു വിടലാണ്.അതിനിടയില്‍ എന്തു സംഭവിച്ചാലും ശരി.ഇക്കൂട്ടര്‍ക്ക് സ്വയം ചാവാനുള്ള അവകാശത്തെ നിഷേധിക്കുന്നില്ല.അവര്‍ മറ്റുള്ളവരെ കൂടി കൊല്ലുന്നതാണ് പ്രശ്‌നം.സര്‍ക്കാറിന്റെ റോഡുപണിയാണ് ഏറെ വിശേഷം.ഏതു പുതിയ റോഡാണെങ്കിലും കാല്‍നടക്കാര്‍ക്ക് പോകാന്‍ ഇടം ഒട്ടും ഇല്ലാതെയാണ് നിര്‍മ്മാണം.ടാറിട്ട ഇടം മുഴുവന്‍ വണ്ടിക്കാര്‍ക്ക് എന്നത് വണ്ടിക്കാരുടെ അടിസ്ഥാന പ്രമാണം കൂടിയാവുമ്പോള്‍ സംഗതി ഒ.കെ.സ്വകാര്യ ബസ്സുകാര്‍ യാത്രക്കാരെ വണ്ടിയിലേക്ക് വിളിച്ചു കയറ്റുന്നത് ആദ്യമായി വിരുന്നു വന്ന മരുമോനെ അമ്മായിയമ്മ സ്വീകരിക്കുന്നതു പോലെയാണ്.കയറിക്കഴിഞ്ഞാല്‍ പണം കൊടുത്ത് കയറിയ ഈ യാത്രക്കാരനായി വണ്ടിക്കാരുടെ ഏറ്റവും വലിയ ശത്രു.ഇരിക്കാനും നില്‍ക്കാനും സൈ്വരം തരില്ല.കുറെ മുമ്പോട്ടാക്കി കുറെ പിന്നോട്ടാക്കി പുഴുത്ത പട്ടിയെ ആട്ടുന്നതുപോലെ ആട്ടിക്കൊണ്ടിരിക്കും.ഇറങ്ങേണ്ട സ്റ്റോപ്പിന് ഒരു കിലോമീറ്റര്‍ ഇപ്പുറത്തു നിന്നെ തുടങ്ങണം ഇറങ്ങാനുണ്ടേ എന്ന രോദനം.എന്നാല്‍ വളയം പിടിക്കുന്നവന്‍ ബ്രേക്കിലൊന്ന് കാലമര്‍ത്തിയാലായി.ഒരു കിലോമീറ്റര്‍ യാത്ര ചെയ്യുമ്പോഴേക്കും ജ്യൂസ് പരുവമാവും യാത്രക്കാര്‍.ആ തരത്തിലാണ് ഡ്രൈവിംഗ്.ആകപ്പാടെ ആട്ടിയുലച്ച് ചവിട്ടിക്കുത്തി ഒരു അഭ്യാസം.ഇത്രയൊക്കെയായിട്ടും നമ്മളെന്താ പ്രതികരിക്കാത്തത്.ആര്‍ക്കും ദ്രോഹമില്ലാത്ത വല്ല സമര പരിപാടികളുമുണ്ടോ ഇതിനെതിരെ ചെയ്യാന്‍.അറിയാവുന്നവര്‍ ഒന്നു പറഞ്ഞുതരണേ...

Tuesday, 22 November 2011

മറക്കാതിരിക്കാന്‍ ഓര്‍മ്മിക്കാം


മറക്കാതിരിക്കുക
വിദ്യാഭ്യാസ രംഗത്ത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാകുന്ന വിധം തയ്യാറാക്കിയിട്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം.എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായിട്ടുള്ള നിയമമായതിനാല്‍ കേരളത്തിലും ഈ നിയമം നടപ്പാക്കിയെ തീരു.6 വയസ്സു മുതല്‍ 14 വയസ്സുവരെ പ്രായമുള്ള മുഴുവന്‍ കുട്ടികളെയും വിദ്യാലയത്തില്‍ എത്തിക്കും എന്നത് നിയമത്തിന്റെ സുപ്രധാന വശം.ഇനിയുമണ്ട് ഒട്ടേറെ നിയമങ്ങള്‍.എല്ലാം നല്ലതു തന്നെ.കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലേയും കുട്ടികള്‍ ഈ നിയമം നടപ്പാക്കുന്നതിലൂടെ രക്ഷപ്പെടുകയും ചെയ്യും.ഇതു പറയുമ്പോള്‍ ഒരു സംശയം ഉണ്ടാകാം എന്താ കേരളത്തിന് ഇത് ബാധകമല്ലെ എന്ന്.ബാധകമാണെന്ന് ആദ്യമെ പറഞ്ഞല്ലൊ.പിന്നെ എന്താ പ്രശ്‌നം. ഉണ്ട് ഈ നിയമത്തിലെ കാര്യങ്ങള്‍ കേരളം എന്നേ നേടിക്കഴിഞ്ഞതാണ്.എന്നിട്ടും ഇത് ഏതോ പുതിയ കാര്യമാണ് എന്ന മട്ടിലാണ് പലരുടേയും അഭിപ്രായ പ്രകടനം.1957 ലെ ഇ.എം.എസ് മന്ത്രിസഭയെ കുറിച്ച് ഇക്കൂട്ടര്‍ കേട്ടിട്ടില്ലേ ആവോ.മാനേജരുടെ വീട്ടിലെ കുണ്ട കോരി നടു വളഞ്ഞ എത്ര അധ്യാപകര്‍.തേങ്ങ ചിരകിയും കന്നിനെ നോക്കിയും കന്നിനേക്കാള്‍ പരിതാപകരമായി കഴിഞ്ഞിരുന്ന എത്രയെത്ര അധ്യാപകര്‍.ഈ എട്ടണ കൂലിക്കാരെ കാണുമ്പോള്‍ പലരും കതകടച്ചിരുന്നില്ലെ കടം ചോദിക്കുമെന്ന് പേടിച്ച്.ഇ.എം.എസ് മന്ത്രി സഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന നിയമമല്ലേ മാഷമ്മാരെ മാഷമ്മാരാക്കിയത്.ഒക്കെ മറന്നു.ഇന്ന് നമ്മള്‍ അനുഭവിക്കുന്ന മുഴുവന്‍ വിദ്യാഭ്യാസ സൗകര്യങ്ങളുടേയും അടിസ്ഥാനം അന്നു കൊണ്ടുവന്ന കെ.ഇ.ആര്‍ എന്ന നിയമമല്ലെ.ഒക്കെ മറന്നു.ഫീസില്ലാതെ പഠിക്കാനുള്ള അവസരം കൈവന്നപ്പോള്‍ എത്രയെത്ര പട്ടിണിക്കാര്‍ പഠിച്ച് കേമന്‍മാരായി ഒക്കെ മറന്നു.കിളിക്കൂടുപോലുള്ള ക്ലാസ്മുറികള്‍ക്ക് പകരം കൃത്യമായി അളവുകളുള്ള ക്ലാസ്മുറികള്‍ വന്നില്ലെ ഒക്കെ മറന്നു.മറക്കരുത് ഇതൊന്നും.നിയമം നല്ലതു തന്നെ.മറ്റു സംസ്ഥാനങ്ങളിലെ കുട്ടികള്‍ മുഴുവന്‍ വിദ്യാഭ്യാസം നേടി വളരട്ടെ.നമ്മള്‍ കേരളക്കാര്‍ നേടിയത് കളയാതെ നിലനിര്‍ത്തുകയും ചെയ്യട്ടെ.

Saturday, 5 November 2011

നാവ്


മനുഷ്യ ശരീരത്തിലെ ഏറ്റവും നല്ലതും മോശപ്പെട്ടതും ഒരേ അവയവം തന്നെ.അവനാകുന്നു നാവ്.പാവം ഒരു കുഞ്ഞു എല്ലുപോലുമില്ലാത്ത ഇറച്ചിക്കഷണം.എന്നാലോ ഉപയോഗിച്ച് കേമനാവാം വഷളനാവാം.ഉപയോഗിക്കുന്ന രീതിയനുസരിച്ച് നാവില്‍ സരസ്വതി,നാവില്‍ ഗുളികന്‍ എന്നൊക്കെ തരം പോലെ ഉപയോഗിക്കുന്നതിന് യാതൊരു തടസ്സവുമില്ല.ചരലുരുളുമ്പോളുരലുരുളില്ല,റാലി പോണ വഴിയില്‍ലോറി റാലി എന്നൊക്കെയുള്ള നാവു വഴക്കപ്പാട്ടുകള്‍ അഭ്യസിച്ചു സ്ഫുടമായ വാമൊഴികളുമായി നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നു.ഇങ്ങിനെ ഉരുവിട്ടു പഠിച്ചിട്ടും ചിലയാളുകള്‍ക്ക് ഇടക്കിടെ നാക്കു പിഴയ്ക്കും.കുറ്റം പറയാന്‍ പറ്റോ പറ്റില്ല.കാരണം അവരൊക്കെ കാറല്‍ തൊഴിലാളികളല്ലെ.നാലാളു കൂടുന്നിടത്തും കൂടാത്തിടത്തും മൈക്കിനു മുമ്പില്‍ നിന്ന് മൈക്ക് വച്ചിട്ടേ ഇല്ല എന്ന മട്ടില്‍ കാറണം.രാത്രിയായാല്‍ ചാനലുകള്‍ തോറും കയറിയിറങ്ങി പകലു പറഞ്ഞതൊക്കെ നിഷേധിച്ചു കൊണ്ട് കാറണം.വലിയ കഷ്ടപ്പാടു തന്നെടേ ഇത്.ചിലരുടെ വിചാരം തന്റെ പ്രസ്ഥാവന ഒരു ദിവസം ഇറങ്ങിയില്ലെങ്കില്‍ ലോകം അവസാനിക്കും എന്നാണ്.ചിലര്‍ക്ക് നാലാളെ കാണുമ്പോഴേക്ക് ഭരണിക്കാലം ഓര്‍മ്മ വരും.പിന്നെ പൂരപ്പാട്ടിന്റെ പൂരമായി.ഇവിടെ പാവപ്പെട്ടവന് മാത്രമായിട്ടുള്ള നിയമങ്ങള്‍ ഉണ്ട് എന്നൊന്നും ആലോചിക്കാതെ വെച്ചു കാച്ചും.പിന്നെ കേസും കുണ്ടാമണ്ടിയുമാകുമ്പോള്‍ ചീറും കാറും.ഇതൊക്കെ കണ്ടു വളരുന്ന കുഞ്ഞുമക്കള്‍ അച്ഛനെ തെറി വിളിക്കും.അമ്മയെ തെറികൊണ്ട് അഭിഷേകം നടത്തും.സാറമ്മാരെ അക്ഷരം മാറ്റി വിളിക്കും.ഇതൊക്കെ കണ്ടാല്‍ പ്രസ്ഥാവന തൊഴിലാളികള്‍ക്കുണ്ടോ വല്ല കൂട്ടവും.അവര്‍ പറയലും നിഷേധിക്കലുമായി ഭാഷയേയും സംസ്‌കാരത്തേയും നാടിനേയും മലീമസമാക്കിക്കൊണ്ടേയിരിക്കും.

Saturday, 15 October 2011

ആന പൊട്ടനാന


ആന കരയിലെ ഏറ്റവും വലിയ ജീവി ഈ കാര്യം ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.
ഈ ജന്തുവിനെ നേരിട്ടു കാണാത്തവര്‍ വിരളമായിരിക്കും കേരളത്തില്‍.ചിരപുരാതന കാലം തൊട്ടേ ആന മനുഷ്യരുടെ ഉറ്റ തോഴനാണ് എന്നു തോന്നുമാറുള്ള ഗുഹാ ചിത്രങ്ങളും ലിഖിതങ്ങളും വേണ്ടുവോളം ലഭിച്ചിട്ടുമുണ്ട്.ഇപ്പോള്‍ കേരളത്തില്‍ നാള്‍ക്കു നാള്‍ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ചാനലുകളുടെ ജനപ്രീതിയുടെ അളവുകോലുമാണ് ആനക്കഥകള്‍.കണ്ണന്റെ ആനയും ആനക്കഥകളുമൊക്കെയായി ചാനലുകളില്‍ ആനകള്‍ നിറയുന്നു.ഇവരൊക്കെ പറയുന്നത് കേട്ടാല്‍ തോന്നും ആന മനുഷ്യവംശത്തില്‍ പെട്ട ജീവിയാണെന്ന്.അതിന്റെ ബുദ്ധി ശക്തി തിരിച്ചറിവ് ശേഷി അങ്ങിനെ നിറം പിടിപ്പിച്ച കഥകള്‍ വികാര നിര്‍ഭരമായി അവതരിപ്പിക്കുന്നു.ഇതൊന്നും ഈ പാവങ്ങള്‍ക്കില്ല എന്നതല്ലെ സത്യം.ഉണ്ടായിരുന്നുവെങ്കില്‍ മനുഷ്യരുടെ ഈ സ്വാര്‍ഥതോന്യാസത്തിന് ആനകള്‍ കൂട്ടു നില്‍ക്കുമോ? കുടയും ചൂടി നട്ടപ്പൊരി വെയിലത്ത് കൊട്ടും പാട്ടും കേട്ട്,വെടിയും പുകയും കൊണ്ട് മണിക്കൂറു കണക്കിന് തിന്നാതെ കുടിക്കാതെ നില്‍ക്കുമോ.കുത്തിയോടിക്കില്ലെ കുഴലൂത്തുകാരെ.ചവിട്ടി മെതിക്കില്ലെ ചെണ്ടക്കാരെ.തട്ടിത്തെറിപ്പിക്കില്ലെ താളം പിടിക്കാരെ.കൂമ്പിടിച്ചു കലക്കില്ലെ കുടമാറ്റക്കാരെ.ഇതു മാത്രമോ കാട് കയ്യേറി കൃഷിയിറക്കി അതു നാടാണെന്ന് സ്വയം പ്രഖ്യാപിക്കുക,എന്നിട്ട് അതിലൂടെ പോകുന്ന ആനകളെ ഷോക്കടിപ്പിച്ചു കൊല്ലുക.ആനകള്‍ക്ക് ഇത്തിരിയെങ്കിലും അന്തമുണ്ടായിരുന്നെങ്കില്‍ സ്വന്തം വീടു കയ്യേറാന്‍ മനുഷ്യരെ അനുവദിക്കുമോ? അതുകൊണ്ട് പ്രിയപ്പെട്ട ആന സ്‌നേഹികളെ അന്തമുള്ള നിങ്ങള്‍ അന്തമില്ലാത്ത ആനകളെ വെറുതേ വിടുക.എന്നിട്ട് സ്വയം തിടമ്പേറ്റുക.മുത്തുക്കുട ചൂടുക.ആലവട്ട വെഞ്ചാമരാദികള്‍ അണിയുക.അതുകണ്ട് ആനകള്‍ സന്തോഷിക്കട്ടെ.അതല്ലേ മൃഗസ്‌നേഹം മോനേ ദിനേശാ........

Tuesday, 11 October 2011

കോഴി ആക്രാന്ത കോഴി


ഇക്കഴിഞ്ഞ 10 ാം തിയ്യതിയിലെ മാധ്യമം പത്രത്തില്‍ കുന്നമംഗലത്തുകാരന്‍ ഉമ്മര്‍ എന്ന
വിദ്വാന്‍ ഒരു ചിക്കന്‍ കത്ത് എഴുതിയത് വായിക്കാന്‍ ഇടയായി.കെന്റക്കി ചിക്കന്‍ മുസ്ലീമിന് ഹറാമാണോ ഹലാലാണോ എന്നതാണ് കത്തിന്റെ ഉള്ളടക്കം. ബ്രോയ്‌ലര്‍ കോഴികളുടെ മാംസം അത്ര ആരോഗ്യകരമല്ല എന്ന് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കോഴിയെ കൊല്ലുന്നതിലെ അശാസ്ത്രീയത കാരണം ഇത്തരം കോഴിയിറച്ചി കഴിക്കുന്നത് ഹറാമാണ് എന്നാണ് അടിവരയിട്ടു പറയുന്നത്.അപ്പോള്‍ ചട്ടപ്രകാരം കൊന്നാല്‍ ബ്രോയ്‌ലര്‍ കോഴി ആര്‍ക്കും ഹലാലാകും എന്ന് നമ്മുടെ കത്തുകാരന്‍ സമര്‍ത്ഥിക്കുന്നുമുണ്ട്. കൃത്രിമമായി വിരിയിപ്പിച്ചെടുത്ത് വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങള്‍ ശരീരം വേഗം വേഗം വളരാനുള്ള എന്തൊക്കേയോ തിന്ന് തടിച്ചു കൊഴുക്കുന്നു.ഒറ്റ മാസം കൊണ്ട് രണ്ടു കിലോ തൂക്കം വെക്കുന്നു.ഈ സാധു ഇറച്ചിക്കഷണങ്ങളെ വളര്‍ത്താന്‍ കൊടുക്കുന്ന കൃത്രിമ ആഹാര സാധനങ്ങള്‍ പലതും അതീവ ദോഷകരമാണ്.അതിനാല്‍ ഈ ഇറച്ചിയും നമ്മുടെ ശരീരത്തിന് നന്നല്ല.എന്ന് അദ്ദേഹം വിശദമാക്കുന്നുണ്ട്.അപ്പോഴാണ് ഈ സംശയം ഉണ്ടായത്. ഹലാലായ രീതിയില്‍ അറുത്താല്‍ ഈ കേടൊക്കെ മാറി ബ്രോയ്‌ലര്‍ കോഴിയിറച്ചി സംശുദ്ധമാവുമോ? അതിര്‍ത്തി കടന്ന് ഒരു ദിവസം പതിനായിര കണക്കിന് ബ്രോയ്‌ലര്‍ മന്ദബുദ്ധിക്കോഴികളാണ് നമ്മുടെ നാട്ടിലെത്തുന്നത്.കൂട്ടില്‍ നിന്ന്
കൂട്ടുകാരെ കൊല്ലാന്‍ പിടിക്കുമ്പോഴും കൊല്ലുമ്പോഴുമെല്ലാം അന്തംവിട്ട് നോക്കി നില്‍ക്കുന്ന കൂട്ടാളികളെ കാണുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഇവക്ക് ബുദ്ധിയില്ലെന്ന്.നാടന്‍ കോഴികളാണെങ്കിലോ എന്തായിരിക്കും ബഹളം.കൃത്രിമ ആഹാരം തിന്ന് ഭാരം കൂടി എഴുന്നേറ്റു നില്ക്കാന്‍ പോലും കഴിയാത്ത ഈ സാധുക്കളെ കൊന്നു തിന്നാന്‍ കേരളീയര്‍ കാണിക്കുന്ന ആര്‍ത്തി കാണുമ്പോള്‍ കഷ്ടം തോന്നും.പണ്ടൊക്കെ ആരെങ്കിലും വിരുന്നു വരുമ്പോള്‍ സ്വന്തം കൂട്ടിലുണ്ടെങ്കില്‍ മാത്രം ഒരു കോഴിയെ കറിവെച്ചിരുന്ന നമ്മള്‍ ഇന്ന് നാലുനേരം കോഴി തിന്നുന്നവരായി മാറിയിരിക്കുന്നു.അതിന്റെ ഗുണവും നമുക്കുണ്ട്.ആയുസ്സെത്താതെ കുഴഞ്ഞു വീണു മരിക്കാം,നന്നേ ചെറുപ്പത്തില്‍ മാരകമായ രോഗങ്ങള്‍ക്ക് ശരീരം വിട്ടു കൊടുക്കാം,ആശുപത്രി വ്യവസായികളെ നന്നായി സഹായിക്കാം.കോഴിയെ സഹിക്കാം അത് പാകം ചെയ്യാന്‍ ഫാസ്റ്റ് ഫുഡുകാരന്‍ ചേര്‍ക്കുന്ന രാസവസ്തുക്കളെ എവിടെയൊതുക്കും നമ്മുടെ ശരീരം.കോഴിക്കഷ്ണങ്ങള്‍ മുങ്ങിക്കുളിച്ച് മുങ്ങിക്കുളിച്ച് കരി ഓയിലായി മാറിയ എണ്ണ എന്ന് പറയപ്പെടുന്ന വസ്തു വരുത്തുന്ന കേട് എവിടെ മറയ്ക്കും.ഒരു ടീച്ചര്‍ ഒരിക്കല്‍ പറഞ്ഞു കോഴി കണ്ടാല്‍ എല്ലാം മറക്കും എന്ന്.ബുദ്ധിയുറക്കാത്ത കോഴികളെ വിറ്റ് അണ്ണാച്ചി തടിച്ചു കൊഴുക്കട്ടെ.അതു തിന്ന് തിന്ന് നമുക്ക് ആയുസ്സെത്താതെ ഒടുങ്ങുകയും ചെയ്യാം.

Friday, 7 October 2011

രാമനോ ?രാവണനോ ?


ഒരുപാടു കാലമായിട്ടുള്ള സംശയമാണ് രാമനാണോ രാവണനാണോ കേമന്‍ എന്നത്.ഒരു തല മാത്രമുള്ള രാമനും പത്തു തലയുള്ള രാവണനും എന്നെ ചെറുപ്പം മുതല്‍ക്കെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.നല്ല ബുദ്ധിയുള്ളവരെ കുറിച്ച് പറയുമ്പോള്‍ പത്തു തലയാ അവന് എന്നല്ലെ പറയാറ്.അപ്പോള്‍ രാവണന്റെ പത്തു തലയും പേട്ടത്തലയല്ല എന്ന് നമ്മളെല്ലാം അംഗീകരിക്കുകയല്ലെ ചെയ്യുന്നത്.പിതാവിന്റെ ഭാര്യമാരുടെ ശാഠ്യത്തിനു മുമ്പില്‍
കീഴടങ്ങി എല്ലാം വിട്ടൊഴിഞ്ഞ് ഭാര്യയേയും കൂട്ടി പടിയിറങ്ങിപ്പോയ രാമന്‍.സഹോദരസ്‌നേഹത്തിന്റെ ഉത്തമോദാഹരണമായ ലക്ഷ്മണന്‍.എല്ലാം നമുക്ക് പ്രിയപ്പെട്ടവര്‍ തന്നെ.
രാവണനോ അന്യന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയ കശ്മലനും.രാവണ ബുദ്ധി കേമം എന്ന് അംഗീകരിക്കുന്ന നമ്മള്‍ തിന്‍മയുടെ പ്രതീകമായും രാവണനെ കാണുന്നു.അതിന്
ഉദാഹരണമാണ് ഉത്തരേന്ത്യയില്‍ ദസറയുടെ ഭാഗമായി നടക്കുന്ന രാവണ വധങ്ങള്‍.രാവണരൂപങ്ങള്‍ കത്തിയമരുമ്പോള്‍ ആര്‍പ്പു വിളിക്കുന്ന ജനങ്ങള്‍ രാമനാമത്തിലൂടെ രാമന്റെ നന്‍മകള്‍ വാഴ്ത്തിപ്പാടുകയും ചെയ്യുന്നു.പാവം രാവണന്‍ തന്റെ ദുര്യോഗം ഓര്‍ത്ത് കരയുന്നുണ്ടാവും തീര്‍ച്ച.താനൊരു രാക്ഷസിയാണെന്ന് മറന്ന് ശ്രീ രാമനെ പ്രണയിച്ച രാവണ സഹോദരി മണ്‌ഡോദരി.പ്രണയത്തിന് ദേവനെന്നും അസുരനെന്നും ഭേദമില്ലെന്ന് വിശ്വസിച്ച പാവം.അവളുടെ പ്രേമാഭ്യര്‍ഥനക്ക് കിട്ടിയ മറുപടി അല്‍പ്പം കടുത്തതായില്ലേ? രാമന്‍ അവളുടെ മൂക്കും മുലയും ഛേദിച്ച് സീതാദേവിയോടുള്ള പാതിവ്രത്യം തെളിയിച്ചു.എന്നാല്‍ സീതാദേവിയോടുള്ള പ്രണയം മൂത്ത രാവണനോ ആ പതിവ്രതയെ തട്ടിക്കൊണ്ടു പോകുമ്പോള്‍ ദേഹത്ത് കൈ തട്ടാതിരിക്കാന്‍ നിന്നിരുന്ന ഭുമിയോട് കൂടി കൊണ്ടു പോവുകയല്ലെ ചെയ്തത്.അശോക വനത്തില്‍ രാക്ഷസിമാരുടെ കാവലില്‍ കഴിയുന്ന സീതാദേവിയുടെ മനസ്സു മാറാന്‍ ക്ഷമയോടെ കാത്തിരിക്കുന്ന രാവണന്‍ കുലീനനായ കാമുകന് ഉത്തമ ഉദാഹരണം തന്നെയല്ലെ?ലങ്കാദഹനവും കഴിഞ്ഞ് തന്റെ പ്രിയതമയേയും കൂട്ടി മടങ്ങുമ്പോള്‍ ശ്രീരാമന്‍ സാധാരണക്കാരനായി മാറുന്നു.പരിശുദ്ധയായ സീതാദേവിയെ സംശയിക്കുന്ന രാമനെയാണ് നമ്മള്‍ കാണുന്നത്.രാവണനെ മാത്രമല്ല എല്ലാം വിട്ട് ജ്യേഷ്ഠന്റെ കൂടെ ഇറങ്ങിത്തിരിച്ച സഹോദരന്‍ ലക്ഷമണനെ കൂടി സംശയിക്കുന്നു.പിന്നീടുള്ള കഥകള്‍ നമുക്കെല്ലാം അറിയാം.പതിവ്രതയായ സീതാദേവിയുടെ ദേഹത്ത് തന്റെ കൈവിരല്‍പോലും തട്ടാതിരിക്കാന്‍ നിന്നിടത്തെ മണ്ണുള്‍പ്പെടെ
കഷ്ടപ്പെട്ട് കിളച്ചെടുത്ത് കൊണ്ടുപോയ രാവണന്‍ എങ്ങിനെ മോശക്കാരനാവും.


Wednesday, 5 October 2011


അക്ഷരത്തിനായി ഒരു ദിനം. മറ്റേതെങ്കിലും ഭാഷയില്‍ ഇങ്ങിനെ ഉണ്ടാകുമോ എന്ന് അറിയില്ല.ഇത്ര മാത്രം സുകൃതം ചെയ്ത മറ്റൊരു ഭാഷയുണ്ടോ? ഒരു ജനത മുഴുവന്‍ രണ്ടു ദിവസം അവധിയെടുത്ത് ഭാഷക്ക് വേണ്ടി മാത്രം ജീവിക്കുക.അതാവാം നമ്മുടെ ഈ കൊച്ചു ഭാഷയും അതു പറയുന്നവരുടെയും വിജയവും.ആംസ്‌ട്രോങും ആല്‍ഡ്രിനും ആദ്യമായി ചന്ദ്രനില്‍ കാലു കുത്തിയപ്പോള്‍ ചായ ലൈറ്റാണോ സ്‌ട്രോങ്ങാണോ ബേണ്ടത് എന്ന് ചോദിച്ച് പേരാമ്പ്രക്കാരന്‍ കോയാക്ക അവരുടെ മുമ്പില്‍ വന്നു നിന്ന കഥ നമ്മള്‍ പറഞ്ഞു കേട്ടതാണ്..അത്ര മാത്രം നമ്മള്‍ മലയാളികളും അതോടൊപ്പം മലയാളവും ആരേക്കാളും മുമ്പിലാണ് എന്നു കാണിക്കുന്നതാണ് ഈ പഴങ്കഥ.തമിഴകത്തിന്റെ സ്വാധീനത്തില്‍ നിന്ന് സ്വതന്ത്രമായി നിലയുറപ്പിച്ച മലയാളം തട്ടിയും തടഞ്ഞും നിലനില്‍ക്കാന്‍ പോരാടുന്ന ഇപ്പോഴത്തെ അവസ്ഥ ഏതൊരു മലയാളിയേയും വേദനിപ്പിക്കും.തുഞ്ചനും കുഞ്ചനും നെഞ്ചോട് ചേര്‍ത്ത മലയാളം,ഉള്ളൂരും ഉണ്ണായിയും ഊട്ടി വളര്‍ത്തിയ മലയാളം.ആശാന്റെ അപ്രമാദിത്വം കാത്തു വെച്ച മലയാളം.കടമ്മനിട്ടയുടെ ചടുലതയും ,ഒ എന്‍ വി യുടെ മൃതുത്വവും ഏറ്റെടുത്ത മലയാളം.വൈലോപ്പിള്ളിയും വയലാറും.ബാലാമണിയും ബാലചന്ദ്രനും.അങ്ങിനെ എത്രയത്ര മഹാന്‍മാര്‍ ഈ മലയാള വഴിത്താരകളിലൂടെ നടന്നു.എത്രയെത്ര പേര്‍ ഈ തീരത്തെ പഞ്ചാര മണലില്‍ രൂപങ്ങള്‍ തീര്‍ത്തു.എന്നിട്ടും മലയാളം പറഞ്ഞതിന് മൊട്ടയടിക്കുന്ന കുട്ടിത്തലകള്‍ പെരുകുന്നു.ഏറ്റവും വൃത്തികെട്ട രീതിയില്‍ ചാനല്‍ അവതാരകര്‍ മലയാലം പറയുന്നു.കുഞ്ഞുണ്ണിമാഷ് പറഞ്ഞതുപോലെ പേറ് ഇഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് മാറ്റുന്നു.കവികളേക്കാര്‍ കഥയെഴുതുന്നവര്‍ മലയാള സാഹിത്യ ലോകത്ത് നിറഞ്ഞ് നില്‍പ്പാണ്.മലയാളത്തില്‍ പാടിയും പറഞ്ഞും പുകഴ്‌പ്പെറ്റവര്‍ എത്രയെത്ര.ഏഴാം കടലും കടന്ന് മലയാളം പടിക്കാന്‍
എത്തുന്ന സായിപ്പിനേയും മദാമ്മയേയും ആരെടാ ഈ കണ്‍ട്രി എന്ന മട്ടില്‍ നോക്കുന്ന
മലയാളികളോട് തുഞ്ചനും കുഞ്ചനും പൊറുക്കട്ടെ.

Monday, 3 October 2011

മലപോലെ വന്നു എലിപോലെ പോയി

മലപ്പുറം കത്തി,ബോംബ്,കുന്തം,അമ്പും വില്ലും എന്തൊക്കെ ആയിരുന്നു.ഇപ്പൊ എന്തായി
പാവനാഴി ക്ലോസ്.ഇത് നാടോടികാറ്റ് എന്ന സിനിമയിലെ ഒരു ഡയലോഗാണ്.അതുപോലെയായി നമ്മുടെ 2ജി പരിപാടിയും.ഒരു മന്ത്രി തന്റെ സഹമന്ത്രിയെ കുറിച്ച് ഇതുപോലെ ചിലതു പറഞ്ഞു.ഇപ്പൊ ശരിയാക്കും,തൊലി പൊളിക്കും,തൂക്കിലിടും,കഴുവേറ്റും
അങ്ങിനെ പോയി ഒരു മന്ത്രിയുടെ ഡയലോഗ് പ്രസന്റേഷന്‍.കലക്കി ഇയാളൊരു പുലി തന്നെ അധികാരമില്ലാത്ത പടയാളികള്‍ വാഴ്ത്തി പാടി.ഇടക്കിടക്ക് തെളിവുണ്ട് എന്നു പറഞ്ഞ് പെട്ടി ഉയര്‍ത്തിക്കാട്ടി.ഹായ് ഹായ് ഇപ്പൊ തുറക്കും പെട്ടി,എല്ലാം ഇടിഞ്ഞ് പൊടിഞ്ഞ് താഴെ വീഴും.സിംഹാസനം ഇതാ കിട്ടാന്‍ പോണു.അധികാരമില്ലാപ്പടക്ക്
ആവേശം കൂൂൂൂടി.ഗള്‍ഫ്കാരന്‍ ബാപ്പ കൊണ്ടു വന്ന പെട്ടി തുറക്കുന്നത് കാത്തിരിക്കുന്ന
മക്കളെ പോലെ കണ്ണും നട്ടിരുന്നു എല്ലാവരും.അപ്പോഴല്ലെ മധ്യം പറയാന്‍ ആളെത്തിയത്.ഇരയേയും വേട്ടക്കാരനേയും ഒന്നിച്ച് ഒരു മുറിക്കുള്ളിലാക്കി.ചര്‍ച്ച,മധ്യം ചര്‍ച്ച മധ്യം പിന്നേം ചര്‍ച്ച പിന്നേം മധ്യം.ഒടുവില്‍ മട്ടുപ്പാവില്‍ വെളുത്ത പുക പൊങ്ങി.വാതില്‍ തുറന്നു.മൂവര്‍ സംഘം പുറത്തിറങ്ങി.കുന്തോം കുഴലുമായി ചാനലുകള്‍ അവരെ പൊതിഞ്ഞു.
പെട്ടി തുറക്കുമോ ഇന്ന്?ഭൂമി കറക്കം നിര്‍ത്തുമോ അന്വേഷണങ്ങളുടെ ബഹളം.എന്തായിരുന്നു വാതിലടച്ച ചര്‍ച്ച.പറയൂ പറയൂ.വീണ്ടും ബഹളം.അപ്പോള്‍ വേട്ടക്കാരന്‍ തൊള്ള തുറന്നു.എങ്ങും നിശബ്ദമായി.കിളികള്‍ പാടാന്‍ മറന്നു,പുഴകള്‍ ഒഴുകാന്‍ മറന്നു.ഇതാ അതു സംഭവിക്കാന്‍ പോണു.ചിലര്‍ തെരഞ്ഞെടുപ്പ് പോസ്റ്ററിക്കാന്‍ പ്രസ്സിലേക്കോടി.മറ്റു ചിലര്‍ സീറ്റു തരപ്പെടുത്താന്‍ തമ്പ്രാക്കളുടെ വീട്ടിലേക്കും.അതാ പെട്ടി തുറക്കുന്നു.എത്തി വലിഞ്ഞ് നോക്കിയവര്‍ അന്തം വിട്ടു.പെട്ടിയില്‍ അഞ്ചാറ് സെന്റുംകുപ്പി.ഇതു കാണിച്ച് വേട്ടക്കാരന്‍ പറഞ്ഞു.വിദേശത്തുന്ന് കൊണ്ടു വന്നതാ.കുറെ ദിവസമായി കൊണ്ടു നടക്കുന്നു.ഇവരെ ഒത്തു കിട്ടേണ്ടെ.ഇപ്പോളാണ് ഒന്നു കണ്ടു കിട്ടിയത്.അവര്‍ക്കു കോടുത്തു
.നല്ല ഇഷ്ടായി അവര്‍ക്ക്.മണം പുറത്തു പോവാതിരിക്കാനാണ് വാതിലടച്ചത് ട്ടോ.ബാക്കിയുള്ളത് നിങ്ങള്‍ക്ക് വേണോ തരാം.അന്തം വിട്ട് കുന്തം വിഴുങ്ങിയവര്‍ കുഴലടച്ചു വെച്ച് വീട്ടിലേക്ക് വെച്ചു പിടിച്ചു.പിറ്റേന്ന് എല്ലാവരും അച്ചു നിരത്തി.മദാമ്മ ആരാ മോള്‍.


Saturday, 1 October 2011

വയസ്സായാല്‍

ഒക്‌ടോബര്‍ ഒന്ന് ലോക വയോജന ദിനം.പട്ടടയോട് അടുത്തു നില്‍ക്കുന്നവര്‍ക്കും ഒരു ദിനം.അതൊക്കെ നല്ല കാര്യം തന്നെ.ലോക നിലവാരം വിട്ട് കുടുംബനിലവാരത്തിലേക്ക്
വന്നാല്‍ ഈ ദിനം അധികം ആഘോഷിക്കേണ്ടി വരില്ല.കാരണം ഈ തന്ത തള്ളമാരെല്ലാം
വേഗം തട്ടിപ്പോകുമല്ലോ.ആരോഗ്യമുള്ള അമ്മയും അച്ഛനും മക്കള്‍ക്ക് സ്വന്തം.ആരോഗ്യം ക്ഷയിച്ചാലോ വൃദ്ധസദനങ്ങള്‍ക്കു സ്വന്തം എന്നാണല്ലോ പുതിയ പ്രമാണം.
തെക്കന്‍ ജില്ലകളില്‍ ഇന്ന് രണ്ടു വ്യവസായങ്ങള്‍ തഴച്ചു വളരുന്നുണ്ട്.ഒന്ന് മൊബൈല്‍ മോര്‍ച്ചറിയും മറ്റൊന്ന് വൃദ്ധസദനവും.വയസ്സായ തള്ളയോ തന്തയോ ചത്താല്‍ അമേരിക്കയിലോ അന്റാര്‍ട്ടിക്കയിലോ ഉള്ള മക്കള്‍ വരുന്നതു വരെ ഉണങ്ങി ചുങ്ങിയ ശരീരം ചീയാതെ സൂക്ഷിക്കാന്‍ എ സി മൊബൈല്‍ മോര്‍ച്ചറി.മൊബൈല്‍ മോര്‍ച്ചറിയില്‍ കയറും
വരെ വല്ലതും തിന്നു കഴിയാന്‍ വൃദ്ധസദനവും.എന്തൊരു ശ്രദ്ധയാണ് മക്കള്‍ക്ക് തള്ള തന്തമാരുടെ കാര്യത്തില്‍.ഞങ്ങള്‍ പുറത്താണ്.പോകാതിരിക്കാന്‍ പറ്റോ കുട്ടികളുടെ പഠിപ്പ് ഞങ്ങളുടെ ജോലി എല്ലാം നോക്കേണ്ടെ.അമ്മയെയും അച്ഛനേയും കംഫര്‍ട്ടായ ഒരിടത്താക്കി.അവിടുത്തെ സ്വാമി നല്ല നോട്ടമാണ്.അതാ ഒരു സമാധാനം.ഇതാണ് പറച്ചില്‍.
പഴുത്ത പ്ലാവിലകളെ എവിടെയെങ്കിലും തള്ളിപ്പോകാന്‍ എത്രയെത്ര ന്യായങ്ങള്‍.
പത്തു മാസം ചുമന്ന് നൊന്ത് പെറ്റതിന്റെ അവകാശം ഏതെങ്കിലും തള്ള പറഞ്ഞാല്‍ എന്തിനാ അത്രയും ചുമന്നത് കീറിയെടുക്കാമായിരുന്നില്ലേ എന്നായിരിക്കും മറുപടി. ഇത് അതികം നീട്ടുന്നില്ല.എല്ലാ വയോജനങ്ങളും ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക.മക്കള്‍ നോക്കും പ്രായമായാല്‍ എന്നത് മറക്കുക.

Friday, 30 September 2011

ഇതൊക്കെ നമ്മള്‍ക്കല്ലേ

പിന്നെ ഒരു കാര്യം ഇതൊക്കെ നിങ്ങള്‍ക്കുള്ളതാണ്
ഏന്താ വല്ലതും വാങ്ങിക്കൊണ്ട് വെച്ച് വിളിക്കുകയാണെന്ന് വച്ചോ.അല്ല ഞാനിവിടുത്തെ
നിയമത്തിന്റെ കാര്യം പറഞ്ഞതാണേ....ആര്‍ക്കാ നിയമമൊക്കെ,ആര്‍ക്കാ ഇതൊക്കെ
അനുസരിക്കാന്‍ ബാധ്യതയുള്ളത്.നമ്മളൊക്കെ തന്നെ.കുട്ടികുഞ്ഞ്, തള്ള തന്ത,എളാപ്പ മൂത്താപ്പ,അമ്മായി അമ്മാമന്‍ തുടങ്ങി ഇന്നാട്ടിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും ഇന്ത്യാ
മഹാരാജ്യത്തെ നിയമം ഒരു പോലെ ബാധകമാണ് എന്ന് എവിടേയോ വെച്ച് എപ്പോഴോ
പഠിച്ചത് ഓര്‍ത്തു പോകുന്നു.അപ്പോഴാണ് ടൗണിലെ തിരക്കേറിയ പാതയിലൂടെ തിക്കി തിരക്കി പലരുടേയും ദേഹത്ത് മുട്ടി തട്ടി നടക്കുമ്പോള്‍ നടപ്പാതയുടെ പകുതിയില്‍ കൂടുതല്‍ ഇറക്കി കെട്ടി കച്ചവടം നടത്തുന്നവന്റെ മുട്ടന്‍ തെറി.എന്താടാ മുഖത്ത് കണ്ണില്ലേ.സാധനത്തില്‍ ചവിട്ടാതെ പോടാ.......(നിഘണ്ടുവില്‍ പോലും ഇല്ലാത്ത തെറി).നിയമം ഒന്ന് നടപ്പാത നടക്കാനുള്ളതല്ല. വാണിഭം നടത്താനുള്ളതാണ്.
രാത്രി തുടങ്ങിയതാണ് കുട്ടിക്ക് തൂറ്റല്‍.കണ്ണില്‍കണ്ടത് മുഴുവന്‍ കൊടുക്കും കൊച്ചിന്.കഷ്ടപ്പെടാന്‍ ബാക്കിയുള്ളോനുണ്ടല്ലോ.അതിരാവിലെ നിര്‍ത്താതെ ഒലിക്കുന്ന കൊച്ചിനേം
വാരി കെട്ടി ബൈക്കെടുത്ത് പുറപ്പെട്ടതാണ്.വഴിയുടെ ഒത്ത നടുവില്‍ പോലീസ് ജീപ്പ് നിര്‍ത്തിയിരിക്കുന്നു.ചെക്കിംഗ് ആണ്.എവിടെ ഹെല്‍മറ്റ്? എവിടെ ലൈസന്‍സ് തുടങ്ങി
നൂറായിരം ചോദ്യങ്ങള്‍.കൊച്ചിന്റെ തൂറ്റല്‍ വേവലാതിയൊന്നും അവര്‍ക്കു കേള്‍ക്കേണ്ട.100 രൂപ പിഴ.അപ്പോള്‍ വെറുതേ ചിന്തിച്ചു.റോഡിന്റെ ഒത്ത നടുവില്‍ വണ്ടി പാര്‍ക്കു ചെയ്താലും പോലീസിന് പിഴയില്ലായിരിക്കും. നിയമം രണ്ട് പോലീസായാല്‍ നിയമം ബാധകമല്ല.
പണിയില്ലാതായിട്ട് ദിവസം നാലായി.കരിയുന്ന വെയിലത്ത് പകലു മുഴുവന്‍ നിന്നതിന്റെ ക്ഷീണം മാറാന്‍ ഇത്തിരി മോന്തിയപ്പോഴേക്ക് ഉണ്ടായിരുന്നതും തീര്‍ന്നു.മക്കള്‍ പലതും പറഞ്ഞ് കരയുന്നു.വെശന്നിട്ടാവും.ഇല്ലപ്പറമ്പില്‍ ചക്ക കാക്ക കൊത്തി പോവാണ്.ചോദിച്ചാല്‍ തരില്ല.രാത്രി ഒരു ചക്ക മെല്ലെ കൊത്തിയിറക്കി.ആരോ കണ്ടു.പിടിച്ചു.പോലീസെത്തി.ഇടി കൊണ്ടപ്പോള്‍ കോഹിനൂര്‍ രത്‌നം കട്ടത് ഞാനാണ് എന്നു വരെ സമ്മതിച്ചു.
കേസായി കൂട്ടമായി.ആറു കൊല്ലം തടവുമായി.ജയിലിലെ പണി നടുവൊടിച്ചു.നടു നിവര്‍ത്താന്‍ കിടന്ന പത്രത്തില്‍ ദാ കെടക്കുണു ഒരു വാര്‍ത്ത.എന്തൊക്കേയോ,എത്ര കോടികളൊക്കേയോ കട്ടു മുടിച്ച ഏതോ ഒരു മന്ത്രി കോടതി .യിലിലേക്ക് പറഞ്ഞയച്ചിട്ടും അങ്ങോട്ട് പോകാതെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ കഴിയുന്നുവത്രെ.മൂപ്പര് ഫോണിലൂടെ രാമായണം മുഴുവന്‍ വീട്ടുകാരെ വായിച്ചു കേള്‍പ്പിച്ചത്രെ.നിയമം മൂന്ന് കോടികള്‍ കട്ടാലും ചക്ക കക്കരുത്.

Tuesday, 27 September 2011

ഇതൊട്ടും ശരിയായില്ല



ഏഷ്യാനെറ്റും ഐഡിയ കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച മികച്ച ഗായകരെ കണ്ടെത്തുന്നതിനുള്ള സ്റ്റാര്‍സിംഗര്‍ എന്ന
പരിപാടിയുടെ ഫൈനല്‍ മത്സരം എല്ലാ അര്‍ഥത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തി.കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ പരിപാടിയുടെ വിവിധ തലങ്ങളിലുള്ള മത്സരങ്ങള്‍ നടന്നു വരികയായിരുന്നു.ഫൈനല്‍ മത്സരത്തില്‍ എത്തിയ അഞ്ചു പേരും ഒരുപാട്
കഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കല്‍പ്പന എന്ന യുവതി എല്ലാ
അര്‍ഥത്തിലും ഈ സ്ഥാനത്തിന് അര്‍ഹ തന്നെ.സ്ഥാനം കിട്ടിയില്ലെങ്കിലും മറ്റുള്ളവരെല്ലാം നല്ല ഗായകര്‍ ആണെന്ന് ആരും സമ്മതിക്കും.ഫൈനല്‍ മത്സരം കഴിഞ്ഞ് സ്‌കോര്‍ കൂട്ടിയിടുന്ന ഇടവേളയില്‍ ജഡ്ജസ്സിനെയും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തവരെയും വേദിയിലേക്ക് ക്ഷണിക്കുകയുണ്ടായി.കൂട്ടത്തില്‍ ഏറ്റവും വിശിഷ്ടനായ അഥിതിയേയും വേദിയിലേക്ക് ക്ഷണിച്ചു.അത് മലയാളത്തിന്റെ പ്രിയ ഗായകന്‍ ശ്രീ യേശുദാസ് ആയിരുന്നു.അവസാന വട്ട മത്സരത്തില്‍ പങ്കെടുത്ത മൂന്നു പേരേയും
അഭിനന്ദിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു.ഇതൊക്കെ നല്ല കാര്യം തന്നെ.പക്ഷേ അനുമോദന പ്രസംഗത്തിനടയില്‍ പത്മശ്രീ
യേശുദാസ് നടത്തിയ ചില പരാമര്‍ശങ്ങള്‍ ഏതൊരു മലയാളിയേയും വേദനിപ്പിക്കും. ഒന്നാം സ്ഥാനം നേടിയ കല്‍പ്പനയുടെ പ്രകടനം മികച്ചതാണ്.ഈ കുട്ടി ഇവിടെ ജനിക്കേണ്ടവളല്ല.അമേരിക്കയിലായിരുന്നു ജനിക്കേണ്ടത്.എന്നാല്‍ എത്രയോ ഉയരത്തില്‍ എത്തുമായിരുന്നു.ഏതോ മുജ്ജന്മ പാപം(അങ്ങിനെയൊന്ന് ഉണ്ടോ?) കൊണ്ടാണ് ഈ കുട്ടി ഇവിടെ ജനിച്ചത്.ഇങ്ങിനെ
പോയി പ്രസംഗം.അതിനു മുമ്പ് ഞാന്‍ ഒരു പാര്‍ട്ടിയിലും ഇല്ല ഒരു സംഘടനയിലും ഇല്ല എന്നൊക്കെ അദ്ദേഹം തട്ടി വിട്ടു.അതൊക്ക വ്യക്തിപരമായ കാര്യം.എന്നാല്‍ ആദ്യം പറഞ്ഞ കാര്യം അങ്ങിനെ കാണാന്‍ ഖഴിയുമോ? ആരാണ് യേശുദാസ് എന്താണ്
അദ്ദേഹത്തിന്റെ മഹത്വം.നമ്മള്‍ മലയാളികളല്ലെ ഇദ്ദേഹത്തെ മഹാനായ ഗായകനാക്കിയത്.ലോകത്ത് മലയാളികളല്ലാതെ ആരറിയും ഈ ദാസേട്ടനെ.പി.ഭാസ്‌കരന്‍ മാഷും,ഒ എന്‍ വി കുറുപ്പും,വയലാറും,ശ്രീകുമാരന്‍ തമ്പിയും,കൈതപ്രവും തുടങ്ങി ഗിരീഷ് പുത്തഞ്ചേരി വരെയുള്ള എഴുത്തുകാരുടെ കവിതകള്‍ ദേവരാജന്‍ മാഷും,ദക്ഷിണാമൂര്‍ത്തി സ്വാമിയും,ജോണ്‍സണ്‍ മാഷും,ഔസേപ്പച്ചനും തുടങ്ങി ജയചന്ദ്രന്‍ വരെയുള്ളവരുടെ മാംസ്മരിക സംഗിതത്തിലൂടെ യേശുദാസ് എന്ന ഗായകന്‍ പാടിയപ്പോള്‍ നമ്മള്‍ മലയാളികള്‍ ആ ഗാനങ്ങള്‍ മതിയാവോളം ആസ്വദിച്ചു.ഇപ്പോഴും ആസ്വദിച്ചുകൊണ്ടിരിക്കുന്നു.അന്യഭാഷയിലും
യേശുദാസ് പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും മലയാള ഗായകനായല്ലെ അദ്ദേഹം അറിയപ്പെടുന്നത്.ലോകമെങ്ങുമുള്ള മലയാളികളല്ലെ യേശുദാസിനെ ആദരിക്കുന്നത്.അവരല്ലെ ആ മാസ്മരിക ശബ്ദം നെഞ്ചിലേറ്റുന്നത്.എന്നിട്ടും അദ്ദേഹം പറഞ്ഞതോ.പാടാനുള്ള അവസരം തേടി അലഞ്ഞ് നടന്ന കാലം അദ്ദേഹം പല തവണ അനുസ്മരിച്ചിട്ടുണ്ടല്ലോ.ഒരു പാട്ടു പാടി രണ്ടു പാട്ടു പാടി
ആയിരക്കണക്കിന് പാട്ടുകള്‍ പാടുന്ന ശ്രീ ദാസിന്റെ വളര്‍ച്ചയില്‍ മലയാളികള്‍ക്ക് ഒരു പങ്കുമില്ലെ.അന്നൊന്നും ഒരു അമേരിക്കകാരനും ഈ മലയാളം പാട്ടുകാരനെ അറിഞ്ഞിരുന്നില്ലല്ലോ.ഇന്ന് കാശുകാരനായി അമേരിക്കകാരനായി.കേരളം മുജ്ജന്മപാപികള്‍ക്ക് ജനിക്കാനുള്ള ഇടമാണ് എന്ന അഭിപ്രായക്കാരനുമായി.സംഗീതരംഗത്ത് ഓസ്‌കാര്‍ നേടിയ എ ആര്‍ റഹ്മാനും,റസൂല്‍ പൂക്കുട്ടിയും മലയാളികള്‍ തന്നെയല്ലെ.മലയാളത്തിന്റയും മലയാളിയുടേയും ഊര്‍ജ്ജം വളര്‍ത്തിയെടുത്ത ശ്രീ യേശുദാസിന്റെ നാവില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം വന്നത് ഒട്ടും ശരിയായില്ല എന്നേ മണിമാഷിന് പറയാനുള്ളൂ.

Sunday, 25 September 2011

അവരും പറയട്ടെ



അഭിപ്രായ സ്വാതന്ത്ര്യം അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തന സ്വാതന്ത്ര്യം ഇതൊക്കെ എല്ലാ മനുഷ്യര്‍ക്കുംഒരുപോലെയല്ലേ (തീവ്രവാദ പ്രവര്‍ത്തനം,വിഘടന വാദ പ്രവര്‍ത്തനം.ദേശ ദ്രോഹ പ്രവര്‍ത്തനം ഇവഒഴികെ) എന്നാല്‍ അത് അനുഭവിക്കാനുള്ള സ്വാതന്ത്രം എല്ലാവര്‍ക്കും ഒരു പോലെ ലഭിക്കുന്നുണ്ടോ?ഇല്ല എന്നതല്ലെ പരമാര്‍ത്ഥം.ഇതു പറയാന്‍ ഇപ്പോള്‍ ഒരു കാരണം ഉണ്ട്.കഴിഞ്ഞ ദിവസം ഞാന്‍ മലപ്പുറംകുന്നുമ്മല്‍ ഒരു കാഴ്ച കണ്ടു.യുക്തിവാദി സംഘത്തിന്റെ സമ്മേളനത്തിന്റെ ഭാഗമായി വെച്ച പരസ്യബോര്‍ഡ് ബ്ലേഡു കൊണ്ട് വരഞ്ഞ് കീറിയിരിക്കുന്നു.തൊട്ടു തൊട്ടു മറ്റനേകം ബോര്‍ഡുകള്‍ ഉണ്ട്.രാഷ്ട്രീയപാര്‍ട്ടികളുടേയും മത സംഘടനകളുടേയും തട്ടിപ്പുകാരുടേയും ബോര്‍ഡുകള്‍.ഒന്നിനും ഒരു പോറല്‍ പോലുമില്ല.ഇവിടെ ഒരു സ്വാതന്ത്ര ധ്വംസനം നടന്നിട്ടില്ലേ.എന്തിനാണ് ഈ അസഹിഷ്ണുത.ശാസ്ത്രം ഒരുപാടു പുരോഗമിച്ചതിന്റെ ഫലമായി മാരകമായ പകര്‍ച്ച വ്യാധികള്‍ പിടിപെട്ടവരെ പോലും നാം കൂടെ കൂട്ടാന്‍ തുടങ്ങി.എന്നാല്‍ യുക്തിവാദികളെ കാണുന്നത് ഏറ്റവും വലിയ കുറ്റവാളികളെ പോലെയാണ്.നമ്മുടെ ഈ സമൂഹം അത്ര മാത്രം ആത്മീയമായി ശൂചീകരിക്കപ്പെട്ടു കഴിഞ്ഞോ?പത്ര മാധ്യമങ്ങളിലെ വിശേഷങ്ങള്‍ വായിച്ചാല്‍ അറിയാം നമ്മുടെ വിശേഷങ്ങള്‍.പാപം ചെയ്യാത്തവരോടാണ് യേശു കല്ലെറിയാന്‍പറഞ്ഞത്.അതുപോലെ തന്നെയല്ലെ മതത്തിന്റെ ചിട്ടവട്ടങ്ങള്‍ പരിപൂര്‍ണ്ണമായി പാലിക്കാത്തവര്‍ മതത്തെ എതിര്‍ക്കുന്നവരെ കുറ്റം പറയുന്നതും.എന്താണ് യുക്തിവാദികള്‍ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.ചൂഷണത്തെ (ഏതു വിധത്തിലുള്ളതും) എതിര്‍ക്കുന്നതോ,ഇരുള്‍ മൂടിയ തലച്ചോറിനെ പ്രകാശമാനമാക്കുന്നതോ.മരണ ശേഷം തങ്ങളുടെ ശരീരം എങ്ങിനെ കീറിമുറിച്ചും പഠിക്കാനും,ഏതു ഭാഗം വേണമെങ്കിലും മരിക്കാത്തവര്‍ക്ക് ദാനം ചെയ്യാനും സന്നദ്ധരാവുന്നതോ.ഇതിലേതാണ് മോശം കാര്യം.അന്യന്റെ ചോര സ്വീകരിക്കുന്നത് തെറ്റാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന കാലത്ത് സ്വന്തം ചോര ഊറ്റി നല്‍കി യുക്തിവാദി എത്രയോ വിശ്വാസികളുടെ ജീവന്‍ രക്ഷിച്ചിരിക്കുന്നു.ഇന്ന് ചോര ഊറ്റല്‍ ക്യാമ്പ് നടത്തുന്നത് യുക്തിവാദികളാണോ.അല്ലഅവര്‍ ഉയര്‍ത്തി വിട്ട ആശയത്തെ നമ്മള്‍ സ്വീകരിക്കുകയല്ലെ ചെയ്തത്.എത്രയെത്ര ആള്‍ ദൈവങ്ങളുടെതട്ടിപ്പുകള്‍ ഇവര്‍ പൊളിച്ചടുക്കിയിരിക്കുന്നു.യുക്തിവാദികള്‍ അവരുടെ ആദര്‍ശങ്ങളുടെ പേരില്‍ തമ്മില്‍തല്ലാറുണ്ടോ.ഇല്ല ഇവിടെ നടക്കുന്ന കലാപങ്ങള്‍ പലതും ജാതിമതങ്ങളുടെയും വംശീയ,കുലമഹിമകളുടെയും പേരിലായിരിക്കും.അപ്പോള്‍ പ്രശ്‌നം എവിടേയോ ആണ്.മതങ്ങളും വിശ്വാസങ്ങളും മുറുകെ പിടിക്കുന്നവര്‍ അതുമായി മുന്നോട്ട് പോകട്ടെ.അതിന് എത്ര പണം വേണമെങ്കിലും ചെലവാക്കട്ടെ.ഇതിന്റെയൊക്കെ പേരില്‍ ആരു വേണമെങ്കിലും ചത്തു മലയ്ക്കട്ടെ.പക്ഷെ അതിനെ വിമര്‍ശിക്കുന്നവരെ സഹിഷ്ണുതയോടെ കാണാതിരിക്കുന്നത് ശരിയാണോ.എല്ലാം ഒരു ശക്തിയുടെ തീരുമാനമനുസരിച്ചാണ് നടക്കുന്നത് എന്നല്ലെ വിശ്വാസ പ്രമാണം.അപ്പോള്‍ ഈ യുക്തിവാദികളെ ഈ ശക്തി ഇതു പറയാന്‍ നിയോഗിച്ചതാണെന്നു കൂടി വിശ്വസിച്ചാലെന്താ.
ഹണെന്നു കൂടി വിശ്വസിച്ചു കൂടെ?

Thursday, 22 September 2011

നമുക്ക് മനുഷ്യരാവാം

കാലമൊക്കെ ഒരുപാടു മാറി.നമ്മുടെ കാഴ്ചപ്പാടുകളും അതിലേറെ മാറി.പുരുഷമേധാവിത്വമുള്ള സാമൂഹ്യക്രമം നിലനില്‍ക്കുന്ന,അല്ലെങ്കില്‍ അതു നില നില്‍ക്കണം എന്ന് ഇരു കൂട്ടരും ആഗ്രഹിക്കുന്ന ഒരു സമൂഹം.(ഫെമിനിസ ബാധിതര്‍ ക്ഷമിക്കണം).ഇത് സ്വയംഅംഗീകരിച്ചു കഴിഞ്ഞവരാണ് നമ്മള്‍ എന്ന മട്ടിലാണ് പെരുമാറ്റവും.പെണ്ണിനെ പെറ്റാല്‍പെരുവഴി എന്ന ചൊല്ലു പോലും നമുക്ക് സ്വന്തമായുണ്ട്.ആധുനിക കാലഘട്ടത്തിലെ ഫാഷനായി മാറിയ സ്‌കാനിംഗും കുട്ടിയുടെ ഇനം തിരിച്ചറിഞ്ഞ് കൊല്ലണോ അതോ വളര്‍ത്തണോ എന്നു തീരുമാനിക്കലും പരസ്യമായി നമ്മുടെ നാട്ടില്‍ പ്രചാരത്തില്‍ എത്തിയിട്ടില്ല(ഉണ്ടെന്ന് പലര്‍ക്കും അറിയാമെങ്കിലും).ഊറുന്നതു മുതല്‍ ആരംഭിക്കുന്നഈ അവസ്ഥ ഉയിരു പോകുന്നു വരെ നില നില്‍ക്കുകയും ചെയ്യുന്നു. എത്ര മാറിയിട്ടുംവലിയൊരു മാറ്റം ഈ കാര്യത്തില്‍ വന്നിട്ടില്ല.കുറെയേറെ മാറ്റങ്ങള്‍ വന്നത് കാണാതിരിക്കുവാനുമാകില്ല.എന്റെ നാട്ടിലെ വിജയമ്മ ടീച്ചറുടെ മകള്‍ സൈക്കിളില്‍ നാട്ടിലൂടെ സവാരി നടത്തിയപ്പോഴും, ഫൗസിയ ടീച്ചര്‍ ആദ്യമായി മോപ്പഡ് ഓടിച്ച് സ്‌കൂളില്‍ പോയപ്പോഴും തൊള്ള പൊളിച്ചിരുന്നവര്‍ ഇന്ന് ഇത്തരം കാഴ്ചകള്‍ കാണുമ്പോള്‍ അന്തം വിടാറില്ല.അന്ന് ഈ ധീര വനിതകളെ കണ്ട് അന്തം വിട്ടവരും കൂക്കി വിളിച്ചവരും സ്വന്തം ഭാര്യയും പെണ്‍മക്കളും കാറും ബൈക്കും ഓടിച്ചു പോകുന്നതു കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നില്‍പ്പാണ്.ഈ അവസ്ഥ തന്നെ ആണ് മൊബൈല്‍ ഫോണിന്റെ കാര്യത്തിലും.എടാ ജ്ജ് നോക്ക്യാ ബ്‌നേ ഒരു പെണ്ണ് മൊബൈലും കൊണ്ട് പോണത് കണ്ടീലേഎന്ന് ആരും ഇപ്പോള്‍ പറയാറില്ല.അപ്പോള്‍ ആധുനിക ഉപകരണങ്ങളുടെ കാര്യത്തില്‍നമ്മള്‍ പൂരോഗമനക്കാരായി എന്നര്‍ത്ഥം.അപ്പോളും പ്രാചീനതയുടെ അടിമത്വത്തില്‍ നിന്ന് വിട്ടു പോരാന്‍ ശ്രമിക്കുന്നുമില്ല.ഇന്നും വിവാഹ ചന്തയില്‍ ആണിന് പെണ്ണിനേക്കാള്‍ ഇത്തിരി ഉയരക്കൂടുതല്‍ വേണം.പെണ്ണു കാണല്‍ ചടങ്ങ് ആണുകാണല്‍ ചടങ്ങായി മാറുന്നുമില്ല.പെണ്ണു കാണാന്‍ ചെന്ന വീട്ടില്‍ പെണ്ണിന്റെ അമ്മ കുറച്ച് ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞാല്‍ ഉടന്‍ വരും കമന്റ് അടുക്കള ഭാഗം പൊന്തിയാണ് നില്‍പ്പ്.ഇവിടെ രണ്ടു കാര്യങ്ങള്‍ ഒരേ സമയം പഴഞ്ചൊല്ലു കാരന്‍ സാധിക്കുന്നു പെണ്ണ് ശബ്ദം താഴ്ത്തി പറയേണ്ടവളാണ്,പെണ്ണിന്റെ സാമ്രാജ്യം അടുക്കളയാണ് എന്ന് ഓര്‍മ്മിപ്പിക്കാന്‍.ഇനി സാമ്പ്രദായിക കല്യാണത്തിലെ ചടങ്ങുകള്‍ നോക്കു.ആദ്യം മാലയിടുന്നതും ബൊക്ക നല്‍കുന്നതും എല്ലാം ചെക്കനാണ്.ഡൈനിംഗ് ടേബിള്‍ സംസ്‌കാരം വന്നതോടെ ബാക്കി കഴിക്കുന്ന പെണ്ണുങ്ങള്‍ ഒരു പരിധി വരെ അന്യമായിക്കഴിഞ്ഞു.നമ്മുടെ പഴഞ്ചൊല്ലുകളില്‍ പെണ്ണിനെ ഒതുക്കാനുള്ള നൂറു കണക്കിനു ചൊല്ലുകള്‍ കാണാം.ആണ്‍ ചൊല്ലുകള്‍ തീരെ കുറവും.ഇങ്ങിനെ മേല്‍കോയ്മ ആണിന് ചാര്‍ത്തി കൊടുത്ത ഒരു സമൂഹത്തില്‍ സ്ത്രീകള്‍ വെറും ഇരകളായി മാറുന്നതില്‍ അത്ഭുതപ്പെടാനില്ല.അവര്‍ എവിടെ വെച്ചും പുരുഷന്റെ കടന്നുകയറ്റത്തിന് ഇരകളായേക്കാം.അത് തീവണ്ടിയാവാം തീവണ്ടിയാപ്പീസോ റെയില്‍ പാളമോ ആകാം.ആകാശമോ ഭൂമിയോ ആകാം.ആശുപത്രിയോ മോര്‍ച്ചറിയോ ആകാം.അമ്പലമോ പള്ളിയോ ആകാം.വീടോ വിദ്യാലയമോ ആകാം.അതുകൊണ്ട് ഈ നാട്ടിലെ മുഴുവന്‍ പുരുഷന്‍മാര്‍ക്കും തീവ്രമായ പരിശീലന ക്ലാസുകള്‍ നടത്തണം.അവിടെ വച്ച് അവരുടെ മേല്‍ക്കോയ്മയുടെ പത്തി മടങ്ങണം.പരിശീലനം കഴിഞ്ഞ് പുറത്തു വരുന്നവന്‍ ആണത്വമുള്ളവനല്ല ആയി മാറേണ്ടത് പകരം മനുഷ്യത്വമുള്ളവനായി മാറണം.

Monday, 12 September 2011

അങ്ങനെ നമ്മളും വാക്ക് പാലിച്ചു

അങ്ങനെ നമ്മളും വാക്കു പാലിച്ചു.
ഓണക്കാലത്ത് മദ്യത്തിന് ക്ഷാമം ഒട്ടും ഉണ്ടാകില്ല എന്നത് ശരിയായി .നമ്മള്‍ 250 കോടി
രൂപയുടെ മദ്യം കുടിച്ചു വറ്റിച്ചു.ചാലക്കുടിക്കാര്‍ക്ക് ഒന്നാം സ്ഥാനം പോയതിന്റെ സങ്കടം
കരുനാഗപ്പള്ളിക്കാര്‍ക്ക് ഒന്നാം സ്ഥാനം നേടിയതിന്റെ ആഹ്ലാദം.മലപ്പുറം ജില്ലയില്‍
പൊന്നാനിക്ക് പൊന്‍തൂവല്‍.ആടിയാടി ആടിക്കുഴഞ്ഞ് നാക്കും വാക്കും കൊഴ കൊഴാന്നായി ഹായ് ഹായ് എന്താ ഒരു രസം.ഓണം തിരുവോണം കുപ്പിയോണം.ഒന്നാം ഓണം
നല്ലോണം രണ്ടാം ഓണം തിരുവോണം മൂന്നാം ഓണം മുക്കീം മൂളീം,നാലാം ഓണം നക്കീം തൊടച്ചും എന്ന ചൊല്ലൊക്കെ പോയി തുലയട്ടെ.ഒന്നാം ഓണം നിന്നു കുടി,രണ്ടാം ഓണം ഇരുന്നു കുടി,മൂന്നാം ഓണം മുക്കി കുടി.നാലാം ഓണം നടന്നു കുടി എന്നാക്കി മാറ്റാന്‍ ഒരു നിവേദനം തയ്യാറാക്കി കൊടുക്കണം.സ്ഥാനം നഷ്ടപ്പെട്ടവര്‍ ഖേദിക്കേണ്ട വരുന്നുണ്ടല്ലോ ക്രിസ്മസും ന്യൂ ഇയറുമൊക്കെ.തിരിച്ചു പിടിക്കണം നഷ്ടപ്പെട്ട സ്ഥാനം.അതിനുള്ള പണി ഇപ്പോഴെ തുടങ്ങണം.കല്ല്യാണത്തിനായാലും മരണത്തിനായാലും സാധനം നിര്‍ബന്ധമാക്കണം.കുട്ടി കുഞ്ഞുങ്ങളെയടക്കം ഒരു രസത്തിന് കുടിപ്പിച്ച്
പഠിപ്പിക്കണം. വൈകീട്ടെന്താ പരിപാടി കാര്യക്ഷമ മാക്കണം.അങ്ങിനെ നന്നായി കഷ്ടപ്പെട്ടാലെ സ്ഥാനം തിരിച്ചു കിട്ടൂ.
ഇങ്ങിനെ കുടിച്ച് നശിക്കാന്‍ തീരുമാനിച്ചാല്‍ മഹാബലിക്കു പോലും നമ്മളെ തടയാന്‍ ആവില്ല മക്കളേ ആവില്ല.

Thursday, 8 September 2011

ചാവാലി കാളകള്‍ക്കും പണിയായി




ചാവാലി കാളകള്‍ക്കും പണികിട്ടാന്‍ പോണു......ഒരു ഭരണകൂടത്തിന് ജനങ്ങളെ ഇത്രയൊക്കെ അല്ലെ സഹായിക്കാന്‍ പറ്റൂ.എത്രയും പെട്ടന്ന് പെട്രോളിന്റെ വില 100 രൂപയെങ്കിലുമാക്കണം.വോട്ടു ചെയ്ത് ഭരണത്തിലേറാന്‍ സഹായിച്ച കഴുതകളെ പരമാവധി കഷ്ടപ്പെടുത്തണം.അറിയട്ടെ അവറ്റകള്‍ ഇവിടെ ഭരണം നടക്കുന്ന കാര്യം അല്ല പിന്നെ.പാവം എണ്ണ കമ്പനികള്‍ അവര്‍ക്കും വേണ്ടെ കഞ്ഞി കുടിച്ചു കഴിയുക.ആഗോള വിപണി,ബാരല്‍,മാന്ദ്യം ഇതൊന്നും ഞങ്ങള്‍ക്കു മനസ്സിലാവുന്നില്ല.അല്ലെങ്കില്‍ അതൊക്കെ എന്തിനാ മനസ്സിലാക്കുന്നത് അഞ്ചു കൊല്ലം കൂടുമ്പോള്‍ ചൂണ്ടു വിരലില്‍ മഷി കുത്തി സായൂജ്യമടയുന്ന കഴുതകള്‍.ഞങ്ങള്‍ തീരുമാനിക്കും നിങ്ങള്‍ അതങ്ങു കൊടുത്തേച്ചാല്‍ മതി.ചോദ്യവും ഉത്തരവും ഒന്നും ഇങ്ങോട്ടു വേണ്ട.ജീവിതം മൊത്തം സൗജന്യമായവര്‍ക്ക് എത്ര കൂടിയാലെന്താ കുറഞ്ഞാലെന്താ.ചാനലുകളില്‍,കൂടിയതിന്റെയും കൂട്ടിയതിന്റെയും കാര്യ കാരണങ്ങളെപ്പറ്റി തൊള്ള തുറന്നാല്‍ മതിയല്ലോ.ജനങ്ങളാണ് ഇതിനെല്ലാം ഉത്തരവാദികള്‍ എന്ന കുറ്റവും.ആഗോള വിപണിയിലെ ഏറ്റക്കുറച്ചിച്ചിലിനനുസരിച്ച് എണ്ണയുടെ വില ഏറുകയും കുറയുകയും ചെയ്യുമത്രെ.ഏറുന്നത് കൃത്യമായി അറിയുന്ന നമ്മള്‍ കുറയുന്നത് ഇതേവരെ നമ്മള്‍ അറിഞ്ഞിട്ടില്ല.അറിയുകയുമില്ല.വണ്ടി പെരുകിയതാണ് കാരണമത്രെ.ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തു നോക്കിയാലറിയാം കാര്യം. നൂറുകണക്കിനു കിലോമീറ്ററുകള്‍ നടന്നു തന്നെ തീര്‍ക്കാന്‍ വിധിക്കപ്പെട്ട പാവങ്ങളാവും ഈ മഹാരാജ്യത്ത് 90 ശതമാനവും.ജീവിതത്തില്‍ ഒരിക്കല്‍ പോലും വാഹനത്തില്‍ കയറാന്‍ യോഗമില്ലാത്ത ഈ സ്ലം ഡോഗ് മില്ലനയേഴ്‌സും എണ്ണ വില കൂടിയത് ശരിക്കും അറിയും.ഇന്ധന വില കൂടിയാല്‍ വിമാനം പറത്തുന്ന പൈലറ്റിന് ഒരു പ്രശ്‌നവുമില്ലെങ്കിലും ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവര്‍ക്ക് കുറച്ച് പ്രശ്‌നമുണ്ട്.ഈ വണ്ടിയില്‍ കയറുന്നവര്‍ക്കും പ്രശ്‌നമുണ്ട്.അതുകൊണ്ട് ഇങ്ങിനെ പോയാല്‍ ഈ വണ്ടികളൊക്കെ കാളകളോ പോത്തുകളോ വലിച്ചു കൊണ്ടു പോകുന്ന കാഴ്ച നമ്മള്‍ അധികം താമസിയാതെ കാണാന്‍ തുടങ്ങും.അല്‍പം വേഗത വേണ്ടവര്‍ക്ക് കുതിരകളെ കെട്ടിയ കാറോ ജീപ്പോ ആവാം.അപ്പോഴേക്കും ഈ എണ്ണക്കമ്പനികള്‍ പുതിയ പമ്പുകള്‍ കൂടി ആരംഭിക്കും.ഈ ചാവാലികാളകള്‍ക്ക് പള്ള നിറക്കാനുള്ള പമ്പുകള്‍.ആഗോള ഗോളാന്തര ഗോള കാര്യങ്ങള്‍ പാടി ഉണക്കപ്പുല്ലിനും ഒരു വര്‍ഷത്തില്‍ 23 തവണ വില വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

സഖാവെ പ്രണാമം



മഹാബലി ജയിക്കട്ടേ...... ചിരപുരാതന കാലം തൊട്ടെ നമ്മുടെ രാജ്യത്ത് ഭൂമാഫിയ അതിശക്തമായിരുന്നുഎന്നതിന് തെളിവു തേടി നമ്മള്‍ എവിടേയും അലയേണ്ടതില്ല.നമ്മുടെ പാവം മഹാബലിയുടെ കാര്യം തന്നെ ആലോചിച്ചാല്‍ പോരെ.ഉള്ളതു കൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്ന, എല്ലാം പരസ്പരം പങ്കിട്ടിരുന്ന ഒരു ജനതയുടെ നേതാവായിരുന്നല്ലോമാബലി.അതിര്‍ത്തികള്‍ വേര്‍തിരിക്കാത്ത ഭൂമിയില്‍ അവകാശ തര്‍ക്കങ്ങളുടെ കൊടിഉയര്‍ന്നിരുന്നില്ല.അതിനിടയിലേക്ക് കീഴടക്കലിന്റെ കുരുട്ടു ബുദ്ധിയുമായി വാമനന്‍ കടന്നു വന്നു.കളങ്കമറിയാത്ത പാവം ജനങ്ങളെ പലതും പറഞ്ഞ് സ്വാധീനിച്ചു.അധികാരത്തിന്റെ അനിഷേധ്യതക്കു മുമ്പില്‍ പാവം മഹാബലി തല താഴ്ത്തിക്കൊടുക്കേണ്ടി വന്നു.അങ്ങിനെ ഭൂമാഫിയ ആദ്യത്തെ കയ്യേറ്റം ആരംഭിച്ചു.അതിന്നും തുടരുന്നു.അന്ന് മഹാബലി തല താഴ്ത്തി കൊടുത്തില്ലെങ്കില്‍ നമ്മുടെ ചരിത്രം മറ്റൊന്നാകുമായിരുന്നില്ലെ.അന്ന് പാവം മാബലിയുടെ ഭൂമി കയ്യേറിയപ്പോള്‍ ആരും കൊടിയുയര്‍ത്തിയില്ല.ജാഥയും കുടിലു കെട്ടലും ഉണ്ടായില്ല.മരത്തില്‍ കയറി കഴുത്തില്‍ കയറിട്ട് ആരും ആത്മഹത്യാ ഭീഷണി മുഴക്കിയില്ല.അന്നു തുടങ്ങിയ അടിമത്വം അതേപോലെ നമ്മളിന്നും തുടരുന്നു.അതിനു ശേഷം നമ്മെ പലരും കീഴടക്കി.ആണ്ടിലൊരിക്കല്‍ തല പൊക്കാന്‍മഹാബലിക്ക് അനുവാദം കൊടുത്തു.ഈ ഒരു ദിവസത്തിനായി ബാക്കിയുള്ള എല്ലാ ദിവസവും തല താഴ്ത്തിയിരിപ്പാണ് തമ്പുരാന്‍.അധികാരത്തിനു മുമ്പില്‍ ഒരു ദിവസമെങ്കിലുംനിവര്‍ന്നു നില്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു.നമ്മളോ ആണ്ടില്‍ 365 ദിവസവും തലപാതാളത്തോളം താഴ്ത്തി സുഖമായി കഴിയുന്നു.ഇങ്ങിനെ പോയാല്‍ കുനിഞ്ഞു നില്‍ക്കുന്ന ഈ ശിരസ്സുകള്‍ക്കു മുകളില്‍ പുതിയ വാമനന്മാര്‍ ഇരുകാലുകളും കയറ്റി വെക്കും.

ചില അധ്യാപകദിന ചിന്തകള്‍



ഇത്തവണത്തെ അധ്യാപകദിനം നാടെങ്ങും സമുചിതമായി കൊണ്ടാടി.ഗുരുനാഥന്മാരെ സമൂഹം വന്ദിച്ചു. അവാര്‍ഡുകള്‍ ഏറ്റു വാങ്ങുന്ന അധ്യാപകരെ അസൂയയോടെ മറ്റുള്ളവര്‍ നോക്കി നിന്നു.അവാര്‍ഡുകള്‍ ഏറ്റു വാങ്ങാനും ചടങ്ങില്‍പങ്കെടുക്കാനും വന്ന മാഷമ്മാരുടെ കാറും ബൈക്കും കൊണ്ട് (വലിയ വണ്ടികളും ഉണ്ട്) ചടങ്ങുകള്‍ നടക്കുന്ന ഗ്രൗണ്ടും,മുറ്റവും നിറഞ്ഞു കവിഞ്ഞു.ഒരുപാടു വളര്‍ന്നു നമ്മള്‍ അധ്യാപകര്‍.പൂരപറമ്പില്‍ ആന ഇടഞ്ഞു.ആള്‍ക്കാര്‍ നാലുപാടും ചിതറിയോടി.കച്ചവടക്കാര്‍ കിട്ടിയതും വാരിപ്പെറുക്കി പാഞ്ഞു.കുട്ടികളും തള്ളമാരും തമ്മില്‍ പിരിഞ്ഞു.കെട്ടിയോനും കെട്ടിയോളും പരസ്പരം മാറി(സന്തോഷിച്ചവരും ഉണ്ട്).ചെണ്ട,കൊമ്പ്,കുഴല്‍,ഇത്യാധികളെല്ലാം ഉള്ള ജീവനും കൊണ്ട് തടിതപ്പി.നിമിഷ നേരം കൊണ്ട് പൂരപറമ്പ് കാലി.കുറേ കഴിഞ്ഞപ്പോള്‍ രംഗം ശാന്തമായി.എല്ലാവരും തിരിച്ചു വന്നു.അപ്പോളാണ് രണ്ടു സ്ത്രീകള്‍വലിയവായില്‍ നിലവിളിച്ചു കൊണ്ട് ഓടി വന്നത്.അവരുടെ കെട്ടിയവന്‍മാരെ കാണാനില്ലാത്രെ.പോരെ പൂരം.ആകെ ബഹളമായി അന്വേഷണമായി.ഒരു രക്ഷയുമില്ല.ആന കൊന്നു കാണും.ഏയ് ആന രണ്ടു പേരെ ഒന്നിച്ചു കൊല്ലില്ല.നാടു വിട്ടു കാണും ഇങ്ങിനെഅഭിപ്രായങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായില്ല.നാലു ഭാഗത്തും തിരച്ചിലോട് തിരച്ചില്‍.അപ്പോഴാണ് പൂരപറമ്പിന്റെ അതിര്‍ത്തിയിലുള്ള പൊട്ടകിണറ്റിനുള്ളില്‍ നിന്ന് സംസാരം കേട്ടത്.ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ അതാ ഇരിക്കുന്നു നമ്മുടെ മാഷമ്മാര്.കിണറിന്റെ പായല്‍ പിടിച്ച പടവില്‍ എന്തൊക്കേയോ എഴുതി കൂട്ടുകയാണ്. കേറി വരിന്‍ മാഷമ്മാരേ ആള്‍ക്കാര്‍ ബഹളം കൂട്ടി.മാഷമ്മാര്‍ കേട്ട ഭാവം വെച്ചില്ല.ഇങ്ങളെ കാണാതെ കെട്ട്യോള്മാരിതാ കരയണ്ന്ന് കേറി വരീ.അപ്പോള്‍ നമ്മുടെ മാഷമ്മാര്‍ തല ഉയര്‍ത്തി പുറത്ത് നില്‍ക്കുന്നവരെ നോക്കി പറഞ്ഞു. ഇങ്ങളൊക്കെ പൊയ്‌ക്കോളിന്‍ ഞങ്ങളെഈ ഡി എ അരിയര്‍ ഒന്ന് ഫിക്‌സ് ചെയ്തിട്ട് ഇപ്പോ വരാം.ഇത് പഴയ ഒരു കഥയാണെങ്കിലും ഇപ്പോഴും ഈ കഥ പറഞ്ഞ് നമ്മളെ കളിയാക്കാറുണ്ട്.ബസ്സില്‍ കയറിയാലും മറ്റു പൊതു ഇടങ്ങളിലും ങള് മാഷാല്ലെ എന്ന് കളിയാക്കി പറയുന്നതും എത്രയോ കേട്ടവരാണ് നമ്മള്‍.വിശപ്പ് സഹിക്കാതെ തന്റെ ക്ലാസിലെ കുട്ടിയുടെ പൊതിച്ചോറ് കട്ടു തിന്ന അധ്യാപകനെ ചെറുകാട് നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്ന് നമ്മള്‍ ഒരുപാട് വളര്‍ന്നു.ഇനിയും വളരും.മാസപ്പടിയായ തുച്ഛ സംഖ്യക്ക് വേണ്ടി മാനേജരുടെ അടുക്കള ജോലി ചെയ്തിരുന്ന അധ്യാപകനെ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാനാക്കിയവരെ ഈ ദിനത്തിലെങ്കിലും ഓര്‍ക്കേണ്ടെ നമ്മള്‍.സാമൂഹ്യ പരിഷ്‌കരണ പ്രക്രിയയില്‍ അധ്യാപകന്‍ നിര്‍ണ്ണായകമായപങ്കു വഹിച്ചിരുന്ന കാലമുണ്ടായിരുന്നു.അത്തരം പ്രവര്‍ത്തനങ്ങളില്‍ ഇന്ന് നമ്മുടെ പങ്കാളിത്തം പരിശോധിക്കേണ്ടതാണ്.നല്ല സാമൂഹ്യപ്രവര്‍ത്തകനാണ് നല്ല അധ്യാപകന്‍.

Saturday, 3 September 2011

ടൈഗര്‍ ഹില്ലിലെ കാപ്പി വില്പ്പനക്കാരി



പത്രങ്ങളില്‍ ഓരോ തരം വാര്‍ത്തകള്‍ക്കും ഓരോ ഇടങ്ങളുണ്ട്.അത് ഓരോ പത്രങ്ങള്‍ക്കും വ്യത്യസ്തവുമാണ്.സ്ഥിരമായി ഒരേ പത്രം വായിക്കുന്നവര്‍ക്കറിയാം ഓരോ ഇനം വാര്‍ത്തകളുടേയും കൃത്യമായ സ്ഥാനം.അന്തര്‍ദേശീയം,ദേശീയം,സംസ്ഥാനീയം,ജില്ലീയം,പ്രാദേശീയം,തുടങ്ങി ജനനം,മരണം,കായികം....അങ്ങിനെ പോകുന്നു വാര്‍ത്തകള്‍.ഈ അടുത്ത കാലത്തായി മറ്റൊരു വാര്‍ത്തകള്‍ക്കു കൂടി പ്രത്യേക ഇടംഉണ്ട്.പീഡന വാര്‍ത്തകള്‍. ഓരോ പത്രത്തിലും ഇന്ന സ്ഥലത്ത് പീഡന വിശേഷങ്ങള്‍ കാണും എന്ന് വായനക്കാര്‍ക്ക് അറിയാം.പീഡനം ഇപ്പോള്‍ വാണിഭമായി വളര്‍ന്നിരിക്കുന്നു എന്നു മാത്രം. എന്റെ കുട്ടിക്കാലത്തൊക്കെ പല തരം വാണിഭക്കാരും പല സാധനങ്ങളും വില്‍ക്കാന്‍ വന്നിരുന്നു.ഉല്‍സവ പറമ്പുകളില്‍ വാണിഭക്കാര്‍ നിരന്നിരുന്നു.ഇന്ന് വാണിഭം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മാധ്യമങ്ങള്‍ മാറ്റിയെടുത്തില്ലെ.പീഡനത്തിന്റെ നാനാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ രക്ഷിതാക്കള്‍ പാടുപെടുന്നു.അല്ല മാധ്യമങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല.നമ്മുടെ കയ്യിലിരിപ്പിന്റെ കുഴപ്പവുമുണ്ട്.ചൂ എന്നതിനെ ചുണ്ടങ്ങ എന്നാക്കി മാധ്യമങ്ങള്‍ പറയുന്നു എന്നു മാത്രം.എന്തു പറ്റി നമുക്ക്.ബന്ധങ്ങളുടെ പവിത്രത പാടെ മറന്നവരായോ നമ്മള്‍.ഏഴും എഴുപതും ഭേദമില്ലാതായി.അമ്മ എന്ന പദത്തിന്റെ മഹത്വം പാടി പുകഴ്ത്തിയിരുന്ന കവികള്‍ മകളെ അച്ഛന് കൂട്ടികൊടുത്ത വാര്‍ത്തക്കു മുമ്പില്‍ പേന തുറക്കാന്‍ കഴിയാത്തവരായി മാറിക്കഴിഞ്ഞു.പ്രബുദ്ധരെന്ന് മേനി നടിക്കുന്ന മലയാളി ഏതു സംസ്‌കാരമാണ് ഇതിനായി കടമെടുത്തത്.മറ്റൊരു രാജ്യത്തും ഇത്ര വൃത്തികെട്ട സംസ്‌കാരം കാണുമെന്ന് തോന്നുന്നില്ല.ആര്‍ക്കും ആരേയും വിശ്വാസമില്ലാത്ത കെട്ട കാലത്തിന്റെ അടയാളമായി കേരളീയര്‍ മാറിക്കഴിഞ്ഞു.എല്ലാ നാട്ടിലേയും സ്ഥിതി ഇതല്ല എന്ന് ഒരനുഭവം എന്നെ പഠിപ്പിച്ചു. ഞങ്ങള്‍ കുറച്ചു പേര്‍ 2011 ഏപ്രില്‍ മാസത്തില്‍ കൊല്‍ക്കത്ത വഴി സിക്കിം ലേക്ക് ഒരു യാത്ര പോയി.മടക്കം ഡാര്‍ജിലിംഗ് വഴിയായിരുന്നു.ഡാര്‍ജിലിംഗിലെ പ്രധാന ടൂസിസ്റ്റ് കേന്ദ്രമാണ് ടൈഗര്‍ ഹില്‍.ടൈഗര്‍ ഹില്ലിലെ സൂര്യോദയം ഹൃദ്യമായ അനുഭവമാണ്.പുലര്‍ച്ചെ നാലു മണിക്ക് തന്നെ ഒരു ടാറ്റാസുമോയില്‍ ടൈഗര്‍ ഹില്ലിലേക്ക് തിരിച്ചു.വളവും തിരിവും താണ്ടി വണ്ടി കയറ്റം കയറുകയാണ്.അസ്ഥി തുളക്കുന്ന തണുപ്പ്. വണ്ടി ഒരു വളവു തിരിഞ്ഞപ്പോള്‍ ഒരാള്‍ കൈ കാണിച്ചു.ഡ്രൈവര്‍ ബ്രേക്ക് പതുക്കെ ഒന്നു ചവിട്ടി.അയാള്‍ വണ്ടിയുടെ സൈഡിലെവിടേയോ തൂങ്ങി.ടൈഗര്‍ ഹില്ലിലെത്തി ഞങ്ങള്‍ ഇറങ്ങി.അപ്പോഴാണ് വഴിയില്‍ വെച്ച് തൂങ്ങിക്കയറിയ ആളെ ശ്രദ്ധിച്ചത്.അതൊരു ചെറുപ്പക്കാരിയായിരുന്നു.കയ്യില്‍ ഫ്‌ളാസ്‌കും ഗ്ലാസും.കാപ്പി വില്‍പ്പനക്കാരിയാണ്. നോക്കിയപ്പോള്‍ ആണും പെണ്ണുമായി കുറെ പേരുണ്ട് കച്ചവടക്കാരായിട്ട്.കൊടും തണുപ്പില്‍ ചുടുകാപ്പി വല്ലാത്ത ആശ്വാസം തന്നെ ആയിരുന്നു.കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ നമ്മുടെ നാട്ടിലെ കാര്യം ചിന്തിച്ചു.ഒരു പെണ്‍കുട്ടി ഈ സമയത്ത് കാപ്പി വില്‍ക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ എന്തായിരിക്കും അവസ്ഥ.അടുത്ത ദിവസത്തെ പത്രത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ഒന്നാമന്‍ വണ്ടി ഡ്രൈവറും പുറകെ നൂറോ ഇറുന്നൂറോ പേരും.ഇതാണ് ഇന്നത്തെ മലയാളിയുടെ സംസ്‌കാരം.ബന്ധങ്ങളുടെ വില ഇനി എന്നാണ് നമുക്ക് മനസ്സിലാവുക.സൗഹൃദങ്ങളുടെ ഊഷ്മളത തിരിച്ചറിയാന്‍ എന്നാണ് കഴിയുക.ഇനിയെങ്കിലും നമുക്കും മനുഷ്യരാവേണ്ടെ?

Thursday, 1 September 2011

ആഘോഷങ്ങല്‍ക്കെ വിവേചനമില്ല




അങ്ങിനെ ഇക്കൊല്ലത്തെ റംസാനും കഴിഞ്ഞു.സാധാരണ റംസാന്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്ന എന്നെപ്പോലുള്ള പലരും ഇത്തവണആഘോഷത്തിലൊന്നും പങ്കെടുത്തില്ല.കാരണവുമുണ്ട്.ആഘോഷം ഒരുകൂട്ടര്‍ക്കു മാത്രമായി പരിമിതപ്പെടുത്തി.ചന്ദ്രന്റെ ഉദയവുമായി ബന്ധപ്പെട്ടാണല്ലോറംസാന്‍ നോമ്പ് ആരംഭിക്കുന്നതും,നോമ്പ് അവസാനിപ്പിച്ച് പെരുന്നാള്‍ആഘോഷിക്കുന്നതും.പെരുന്നാളിന്റെ തൊട്ടു തലേന്നുവരെ ത്യാഗത്തിന്റെ സഹനത്തിന്റെ നാളാണ്.അവിടെ ആഘോഷമില്ല.ജീവിത പൂര്‍ണ്ണതയ്ക്കുള്ളദുആ ചെയ്യലാണ് നടക്കുന്നത്.അന്ന് അവധി പ്രഖ്യാപിച്ചിട്ട് കാര്യമുണ്ടോ?പെരുന്നാള്‍ ആഘോഷം എല്ലാവരുടേതും കൂടിയാണ് എന്നമണിമാഷ്വിശ്വസിക്കുന്നത്.സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള വേദികൂടിയാണ്അത്.കലണ്ടറിലെ ചുവന്ന അക്കങ്ങള്‍ വിവേചനത്തിന്റെ അടയാളങ്ങളാവരുത്.പൊതുവായ സാമൂഹ്യ ജീവിതത്തിന്റെ രേഖപ്പെടുത്തലാവണം.അങ്ങിനെഅല്ലാതെ വരുന്നവയെ മാറ്റിയെടുക്കണം.ആഘോഷങ്ങള്‍ക്കാണ് അവധി.അവധി വരുന്ന അന്ന് ആഘോഷിക്കുകയല്ല വേണ്ടത്.ഇനിയും വരുന്നുണ്ട് ധാരാളം ആഘോഷങ്ങള്‍.എല്ലാം ഓരോ കൂട്ടര്‍വേലികെട്ടി തിരിച്ചെടുത്തിട്ടുണ്ടെങ്കിലും.,അതിനു വളം വെക്കുകയല്ല നമ്മള്‍വേണ്ടത്.എല്ലാ വേലിക്കെട്ടുകളും പൊളിച്ചു മാറ്റണം.എല്ലാ ആഘോഷങ്ങളുംഎല്ലാവരുടേതുമാകണം.പെരുന്നാളും,ഓണവും,ക്രിസ്മസും കുട്ടികളുടെപാഠപുസ്തകങ്ങളിലുണ്ട്.ഇബ്രാഹിം നബിയും,മഹാബലിയും.ഉണ്ണിയേശുവുംഒരു പുസ്തകത്തിനുള്ളില്‍ ഒന്നിച്ചിരിക്കുന്നതും എല്ലാവര്‍ക്കും വേണ്ടിപറയുന്നതും അവര്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.ആ തുടര്‍ച്ചയല്ലെ അവര്‍ക്ക്ക്ലാസ്‌റൂമിനു പുറത്തും കിട്ടേണ്ടത്.അതുകൊണ്ട് മണിമാഷിന് ഒന്നേ പറയാനുള്ളൂ.ആഘോഷങ്ങള്‍ക്ക് വിവേചനമരുത്.

Wednesday, 31 August 2011

ആവശ്യമില്ലാത്ത അവധി

ഇനി അവധിക്കാലം.മുസ്ലീം സ്‌കൂളുകള്‍ക്ക് അവധി തുടങ്ങിയിട്ട് മാസം ഒന്നു കഴിഞ്ഞു.ഹേതുവിന് രണ്ടു ദിവസം തുറന്നാലായി.അപ്പൊ ആകെ മൊത്തം ടോട്ടല്‍ എല്ലാംകൂടി ഒരു ഒന്നൊന്നര മാസം കുശാല്‍.പിന്നെ നമ്മുടെ ഇമ്പിച്ചി കുട്ടികള്‍ക്കെ ഉള്ളു ഈ ഏര്‍പ്പാട്.ഹൈസ്‌കൂള്‍,കോളേജ് ഇത്യാദികള്‍ക്കൊന്നും ഇതു ബാധകമേ അല്ല. ഇനിയുമുണ്ട് ഒരുകൂട്ടര്‍.സായിപ്പ് പോയിട്ട് കൊല്ലം അറുപത് കഴിഞ്ഞിട്ടും അതു വിശ്വാസമാകാതെ കുട്ടികളെ തിന്നാനും ഒന്നിനും രണ്ടിനും എല്ലാം ആംഗലേയത്തില്‍ പഠിപ്പിക്കുന്നവര്‍.നമ്മള്‍ പണ്ടേ ചരിത്ര വിരോധികാളാണല്ലോ.അതിന്റെ കുഴപ്പം നമുക്ക് കുറേശ്ശെ ഉണ്ട്.പണ്ടിവിടം അടക്കി ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരാണെന്ന് ഏതൊരു കുഞ്ഞിനും അറിയാം.നാട്ടുകാരെ മുഴുവന്‍ വിദ്യാഭ്യാസം ചെയ്യിച്ച് നന്നാക്കിയെടുക്കാന്‍ മെക്കാളെ എന്ന സായിപ്പ് നമ്മുടെ നാട്ടില്‍ അവരുടെ രീതിയില്‍ (എന്നു നമ്മളെ തെറ്റിദ്ധരിപ്പിച്ച്)ഉള്ള വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടു വന്നു. പലരും ഈ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആകൃഷ്ടരായി.മലബാര്‍ മേഖല അക്കാലത്തും മുസ്ലീം ഭൂരിപക്ഷ പ്രദേശമായിരുന്നു.മുസ്ലീം കുട്ടികള്‍(ആണ്‍കുട്ടികള്‍) ഓത്തു പള്ളികൂടങ്ങളിലെ മത വിദ്യാഭ്യാസം മാത്രമാണ് നേടിയിരുന്നത്.അവിടെ ഔപചാരിക വിദ്യാഭ്യാസം നേടുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നതുമില്ല.1921 ലെ കാര്‍ഷിക മുന്നേറ്റത്തെ മാപ്പിള ലഹള എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷുകാര്‍,മാപ്പിളമാര്‍ക്കിടയിലെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇങ്ങിനെ മാപ്പിളമാര്‍ ലഹളക്കു പുറപ്പെടുന്നതിന്റെ പ്രധാന കാരണമായി കണ്ടെത്തിയത്.സ്‌കൂളുകളില്‍ മാപ്പിളക്കുട്ടികള്‍ വരുന്നതിനു തടസ്സമായി നില്‍ക്കുന്ന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ തീരുമാനിച്ചു.അങ്ങിനെ പ്രധാന ജുമാ നമസ്‌കാര ദിവസമായ വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി,റംസാന്‍ നോമ്പിന് ഒരു മാസത്തെ അവധി ഇതൊക്കെ നടപ്പിലാക്കി.എങ്ങിനെയെങ്കിലും മാപ്പിള കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നുലക്ഷ്യം.കാലമെത്ര കഴിഞ്ഞു.പുഴയിലൂടെ വെള്ളമെത്ര ഒഴുകി.ഇന്ന് ഏതെങ്കിലും മാപ്പിളക്കുട്ടി സ്‌കൂളില്‍ പോകാതിരിക്കുന്നുണ്ടോ? എല്ലാ മേഖലയിലും മുസ്ലീം കുട്ടികള്‍ മികച്ച നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്ന ഈ കാലഘട്ടത്തിലും പഴയ കൊളോണിയല്‍ പ്രേതം നമ്മെ പിടിവിടാത്തത് എന്തു കൊണ്ടാണ്.കുട്ടികള്‍ക്ക് പരമാവധി പഠനദിവസങ്ങള്‍ ഉറപ്പാക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്..ഇപ്പോള്‍ ഉള്ള മാപ്പിള സ്‌കൂളുകള്‍ക്ക് എത്ര പ്രവര്‍ത്തി ദിവസങ്ങള്‍ ലഭിക്കുന്നുണ്ട്.അതൊന്ന് പരിശോധിച്ചു നോക്കേണ്ടതല്ലേ? സാധാരണ വിദ്യാലയങ്ങള്‍ വെള്ളി അവധിയായി വരുന്ന അവസരങ്ങളില്‍ ശനി പ്രവൃത്തി ദിവസമാക്കി പ്രവര്‍ത്തി ദിവസങ്ങളുടെ എണ്ണം കൂട്ടും.അവിടെയും വെള്ളി ഒഴിവുള്ളവര്‍ ഒഴിവായി തന്നെ നില്‍ക്കുന്നു.ഇവിടം കൊണ്ടും തീരുന്നില്ല പ്രശ്‌നങ്ങള്‍.അധ്യയന കാലഘട്ടത്തിനിടയില്‍ വരുന്ന അവധി കുട്ടികള്‍ ശരിക്കും ആസ്വദിക്കുന്നു.ചെറിയ ക്ലാസിലെ കുട്ടികള്‍ തിരിച്ചു വരുന്നത് വിദ്യാലയത്തില്‍ വെച്ച് നേടിയതെല്ലാം മറന്നു കൊണ്ടാണ്.ഇതൊക്കെ തിരിച്ചറിഞ്ഞ പല സ്‌കൂളുകാരും രക്ഷിതാക്കളുടെ സഹകരണത്തോടെ സാധാരണ വിദ്യാഭ്യാസ കലണ്ടറിലേക്ക് മാറി.മലപ്പുറം ജില്ലയില്‍ ഇങ്ങിനെ മാറാന്‍ കൂട്ടാക്കാത്ത ഒട്ടേറെ സ്‌കൂളുകള്‍ ഇനിയുമുണ്ട്.കുട്ടികളുടെ പഠനമല്ല ഞങ്ങള്‍ക്കു പ്രധാനം ,വിധേയത്വവും വിശ്വാസവും തന്നെയാണ് എന്നാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്.ഇതിന്റെ മറ്റൊരു വശം ഏറെ രസകരമാണ്.ഒരുപാട് മുസ്ലീം സംഘടനകള്‍ നടത്തുന്ന അണ്‍ എയിഡഡ് ഇംഗ്ലീഷ്,മലയാളം മീഡിയം സ്‌കൂളുകള്‍ നമ്മുടെ നാട്ടിലുണ്ടല്ലോ.അവയില്‍ ഏതെങ്കിലും ഒരു സ്‌കൂളെങ്കിലും വെള്ളിയാഴ്ച പ്രവര്‍ത്തിക്കാതിരിക്കുന്നുണ്ടോ,റംസാന്‍ നോമ്പിന് ഒരു മാസം സ്‌കൂള്‍ അടച്ചിടുന്നുണ്ടോ? ഇല്ല.കാരണം അവിടെയൊക്കെ പഠിക്കുന്നത്വേണ്ടപ്പെട്ടവരുടെ കുട്ടികളല്ലേ.അവര്‍ പഠിക്കട്ടെ നമ്മുടെ കുട്ടികള്‍ പരമാവധി ദിവസംസ്‌കൂളില്‍ പോകാതിരിക്കുകയും ചെയ്യട്ടെ.ചില വിദ്യാലയങ്ങളില്‍ അധ്യാപകര്‍ തന്നെയാണ് തടസ്സം.രക്ഷിതാക്കള്‍ സമ്മതിച്ചാലും ഇവര്‍ മുടക്കും.അധ്യാപക പരിശീലനങ്ങള്‍ എല്ലാ ജില്ലകളിലും ഒരു ദിവസം നടക്കുമ്പോള്‍ ഇവിടെ രണ്ടു ദിവസം വേണം.ഇവാലുവേഷന്‍ രണ്ടു തരത്തില്‍ നടത്തണം. കാരണം ഒരിക്കലും സാധാരണ വിദ്യാലയങ്ങളുടെ ഒപ്പം പാഠം എടുത്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.റംസാന്‍ നോമ്പിന്റെ ഒരു മാസത്തെ അവധി നികത്തുന്നത് ഏപ്രില്‍ മാസത്തിലാണ്.മാറിയ കാലാവസ്ഥ കാരണം ഇപ്പോള്‍ ഈ മാസങ്ങളിലെ ചൂട് സഹിക്കാവുന്നതിലും അപ്പുറമാണ്.ഈ കൊടും ചൂടില്‍ കഷ്ടപ്പെടാന്‍ പാവം കുട്ടികള്‍ എന്തു തെറ്റു ചെയ്തു.ഇതിനൊരു മാറ്റം വേണമെന്ന് ആഗ്രഹം പലര്‍ക്കുമുണ്ട്.ആരു പറയും.ഏറെ വൈകാരികമായ പ്രശ്‌നമായതു കൊണ്ട് ഒരു സര്‍ക്കാരും ഉത്തരവിടുകയും ചെയ്യില്ല.പൊതു വിദ്യാലയങ്ങളില്‍ കുട്ടികളെ പറഞ്ഞയക്കുന്ന നമ്മളെപോലെയുള്ളവര്‍ ചിന്തിക്കണം.ഒരു മതേതര സംസ്‌കാരം കാത്തു സൂക്ഷിക്കുന്ന നമുക്ക് ഈ പ്രശ്‌നവും അങ്ങിനെ കാണാന്‍ കഴിയേണ്ടതല്ലെ.അതുകൊണ്ട് തന്നെ നന്നായി ചിന്തിച്ച് ഒരു തീരുമാനം എടുക്കാന്‍ നമുക്ക് കഴിയണം എന്നേ മണിമാഷിന് പറയാനുള്ളൂ.


Sunday, 28 August 2011

പോന്നോ പെണ്ണോ






ഇന്നൊരു ഞായറാഴ്ച .അവധി ആഘോഷമായി കൊണ്ടാടുന്ന ദിവസം .കല്യ്യണങ്ങള്‍ ഒരുപാട്.ഒരു കല്ലിയാനതിനെ പെണ്ണിന ആഭരണം വാങ്ങാത്ത്ത്തിണ്ടേ പേരില്‍ ഇരു വിടുകാരും തമ്മില്‍ വഴക്ക് കൂടുന്നത് മനിമാഷ് കണ്ടു .ഉള്ള പണം കൊണ്ട് കൊടുക്കാം എന്ന് പറഞ്ഞതിന്റെ കാല്‍ ഭാഗം പോലും കൊടുക്കാന്‍ പറ്റാത്തതിന്റെ നാണക്കേടില്‍ മുഖമുയര്‍ത്താന്‍ കഴിയാധെ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനെ കണ്ടപ്പോള്‍




വല്ലാത്ത വേതന തോനി.ഇങ്ങിനെ എത്രയെത്ര അച്ചന്മാര്‍ .എത്ര പെണ്‍ക്കുട്ടികള്‍ വിടുകളില്‍ വിവാഹം കഴിയാതെ ഇരിക്കുന്നു .പെണ്‍കുട്ടികളെ നമുക്ക് പുതിയൊരു സംഘടന ഉണ്ടാക്കാം .ഒരു തരി സ്വര്‍ണ്ണം പോലും ഇല്ലാതെ മാത്രം കല്ല്യാണം കഴിക്കു എന്ന് തിരുമാനിക്കുന്നവരുടെ സംഘടന .


Friday, 26 August 2011

ഓണക്കാലം പ്രക്യപനങ്ങളുടെ കൂടി കാലമാണല്ലോ .എല്ലാവരും വാരിക്കോരി പ്രക്ക്യാപിക്കുകയല്ലേ .കൈ നിറയെ പണം .ഒന്നെടുതാല്‍ രണ്ടെണ്ണം ഫ്രി .കുട്ടിക്ക് ഉടുപ്പേ വാങ്ങിയാല്‍ തള്ള്ക്കെ സാരി ഫ്രി .ഈ കൊലഹലതിനിടയില്‍ ഒരു മന്ത്രി നടത്തിയ പ്രക്ക്യാപനം മനിമാഷ് കേട്ടു.ഓണത്തിനെ മദ്യത്തിനെ ക്ഷാമം ഉണ്ടാകില്ല .ബലേഭേഷ് .ഇങ്ങനെ വേണം പ്രക്യാപനങ്ങള്‍ .ക്ഷാമം ഇല്ലാതെ കിട്ടുന്നത് കൊണ്ട് ഓണം

പൊടിപോടിക്കം.കുറച്ചേ സാമ്പാറില്‍ പാരാം.അല്‍പ്പം അവിയലിലും കാലനിലും ചേര്‍ക്കാം .ബാക്കി ഉള്ളതെ

പായസതിലും .വിടിലുലവര്‍ക്കും വിരുന്നു വന്നവര്‍ക്കും കുശാല്‍.ഒരു കാര്യം ഉറപ്പാനെ ഇത്തവണ ഓണത്ത്തല്ലേ

കലക്കും .മഹാബലീ മാപ്പേ

Thursday, 25 August 2011




ശുഭ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മധുരം കഴിപ്പിക്കാന്‍ പരസ്യക്കാരന്‍ തൊള്ള കീറുന്നു.
രാവിലെ കുളിച്ചൊരുങ്ങി കുട്ടികള്‍ക്കൊപ്പം നമ്മളും എത്തുന്നു ശുഭ കാര്യം തുടങ്ങാന്‍.
ബെല്ലടി പ്രാര്‍ഥന ഒക്കെ കേമം.കൃത്യ സമയത്ത് ക്ലാസിലേക്ക്. പതിവ് പരിപാടികള്‍ക്കു ശേഷം
ഇതാ ശുഭ കാര്യം ആരംഭിക്കാന്‍ പോകുന്നു.മധുരം എവിടെ? ചോക്ക്, വടി ,പുസ്തകം.
മധുര പലഹാരങ്ങള്‍ കണ്ട കുട്ടികളുടെ മുഖത്ത് കൈപ്പന്‍ കഷായം കുടിക്കാന്‍ വിളിച്ച
മുഖഭാവം.അല്ല ഈ മാഷമ്മാര്‍ക്ക് എന്തൊക്കേയോ ഗ്രാന്റ് കൊടുക്കുന്നുണ്ടല്ലോ ശുഭ
കാര്യം മധുരമായി തുടങ്ങാന്‍.എന്നിട്ടെന്താ ഇങ്ങനെ എന്ന് ഏതെങ്കിലും കുരുത്തം കെട്ട
ചെക്കന്‍ വിചാരിച്ചാല്‍ ഓനെ കുറ്റം പറയാന്‍ പറ്റോ.ഇതൊന്നും മണിമാഷ് വെറുതേ പറയുന്നതല്ല.
നമ്മുടെ എസ്.സി ഇ.ആര്‍.ടി ഈയിടെ ഒരു പഠനം നടത്തി.പഠന റിപ്പേ#ങക്തട്ടള ഇങ്ങിനെ പറയുന്നു.
നമ്മുടെ മാഷമ്മാര്(മാഷികളും) 60% ത്തിലേറെ പേര്‍ ഇപ്പോഴും വെറും ചോക്കും നാക്കും മാത്രം
ഉപയോഗിച്ച് കുട്ടികളെ നേരെയാക്കുന്നവരാണത്രെ.ചെറിയ ക്ലാസു മുതല്‍ മുകളിലേക്കു പോകും
തോറും ശതമാനം കൂടും എന്നാണ് കേട്ടത്. ശാസ്ത്ര പരീക്ഷണങ്ങള്‍ കൈ വിരലില്‍ ചെയ്തു
ചെയ്തു വിരലൊക്കെ ഉരുകി പോയവരും കൂട്ടത്തിലുണ്ട് എന്നും പറഞ്ഞു കേട്ടു.
ഒരു ചിത്രമോ ചാര്‍ട്ടോ പത്രകട്ടിംഗ്‌സോ എന്തെങ്കിലും ഒന്ന് നമ്മള്‍ കൊണ്ടു പോയിരുന്നു
എങ്കില്‍ റിപ്പോര്‍ട്ടില്‍ ഇങ്ങിനെ വരുമായിരുന്നോ.നമ്മള്‍ മാഷമ്മാരും മാഷികളും
എന്നാ നന്നാവാ കൂട്ടരെ?

Wednesday, 24 August 2011



കാത്തു കാത്തിരിക്കുന്ന ഓണ പരീക്ഷയെ കുറിച് പറഞ്ഞല്ലോ.ഇനി കാത്തിരിക്കേണ്ട അകത്തേക്ക് എത്തി.എല്ലാവര്ക്കും വലിയ സന്തോഷം.എങ്ങും ആഹ്ലാദം ആവേശം.കുട്ടികളെ പരീക്ഷിക്കാന്‍ കിട്ടിയ അവസരമല്ലേ പഴാക്കരുതെ.നിരന്തര മൂല്ല്യ്നിര്‍ന്നയം അതെന്താ ഞങ്ങള്‍ കേട്ടിട്ടേ ഇല്ലല്ലോ എന്ന മ്ട്ടിലാനെ പലരുടേയും നടപ്പ്.അല്ല അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലട്ടോ.രക്ഷിതാക്കളും കുട്ടികളും നിരന്തരം പറഞ്ഞുകൊണ്ടിരിക്കയലെ പിന്നെ എന്ത് ചെയ്യും നമ്മള്‍.അല്ലെങ്കിലും മറ്റുള്ളവരെ പരീക്ഷിക്കാന്‍ നമ്മള്‍ പണ്ടേ ബഹു മിടുക്കരാനല്ലോ.ഞാന്‍ ഒരു കാര്യം തുറന്നു പറഞ്ഞാല്‍ പിണക്കം തോന്നരുത്.മാഷന്മാര്‍ക്കും വേണം പരീക്ഷ.പരിസിലനഗളില്‍ പറയുന്ന കാര്യങ്ങള്‍ മാത്രം വിഷയമാകിയാല്‍ മതി.കുട്ടികള്‍ നമ്മളെ പരിക്ഷിക്കട്ടെ.എന്നിട്ടേ കിട്ടുന്ന മാര്‍ക്കോ ഗ്രെടോ എന്തായാലും അത് രക്ഷിതാക്കളുടെ മുന്‍പില്‍ അവതരിപ്പിക്കട്ടെ.കുട്ടികള്‍ക്കും ഇല്ലെ അവരുടെ ടിച്ചര്‍മാരെ ഈ പണിക്ക് പറ്റുമോ എന്.ഓണത്തിനും പെരുന്നാളിനും ഒക്കെ ഇതാവാം.തോല്‍ക്കുന്നവരെ എന്ത് ചെയ്യണം എന്ന കുട്ടികള്‍ തീരുമാനിക്കട്ടെ.അപ്പോള്‍ അറിയാം ഈ പരീക്ഷ പ്രേമം.

Sunday, 21 August 2011

വിറ്റഴിക്കല്‍ വില്‍പ്പന

ഇപ്പോള്‍ ഇതിന്റെ കാലമാണേ.വിറ്റഴിക്കല്‍ വില്‍പ്പന തകര്‍ത്തു നടക്കുന്നു.പരസ്യം കണ്ടു ആളുകള്‍ ഓടികൂടുന്നു .കടകള്‍ക്ക് മുന്‍പില്‍ വലിയ പരസ്യം വന്പിച്ച വിറ്റഴിക്കല്‍ വില്‍പ്പന .അമ്മയും അച്ഛനും കുട്ടിയും കണ്ണും കടപ്പുമില്ലാത്ത വല്യമ്മമാരും വല്ല്യച്ചന്മാരും എന്ന് വേണ്ട ആടും കോഴിയും വരെ തിക്കി തിരക്കാന്‍ ഉണ്ട് .കച്ചവടക്കാര്‍ക്ക് ബഹുരസം .നോട്ടുകള്‍ മേശയില്‍ നിറയുമ്പോള്‍ ആഹാ ആഹാ ആഹാഹാ .ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ വിറ്റഴിക്കാന്‍ തന്നെ അല്ലെ കച്ചവടം നടത്തുന്നത് .അത് വന്പിച്ച തോതില്‍ നടന്നാല്‍ ആര്‍ക്കാ മെച്ചം .


നമ്മള്‍ മാഷമ്മാരും നല്ല ക്ചോടക്കരല്ലേ .കുട്ടികള്‍ക്ക് ക്ലുസ്ടരില്‍ നിന്നെ കിട്ടിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം.അവര്‍ വാങ്ങട്ടെ.കുട്ടികളെ അറിഞ്ചു വില്പന നടത്താനുള്ള സൂത്രം നമ്മള്‍ പടിച്ചതുമാണല്ലോ .വില ഇത്തിരി കൂട്യാലും നല്ല സാധനങ്ങള്‍ വില്‍ക്കുന്നിടത് ആള് കൂടും.കച്ചവടം പൂട്ടാതെ മുന്നോട്ട് കൊണ്ട്ട് പോകാം .അത് കൊണ്ട്ട് കുട്ടികള്‍ക്ക് മുന്‍പില്‍ നമ്മള്‍ നല്ല കച്ചവടക്കാരവുക .

കാത്തു കാത്തിരുന്ന് അങ്ങനെ ഓണപരീക്ഷ ഇങ്ങെത്തി
അതിന്റെ കഥ പറയണോ? വേണ്ട
അതൊക്കെ പിന്നെ പ്രശ്‌നമാകും.


Friday, 19 August 2011

ഇത് എന്റെ നാട്ടില്‍ സംഭവിച്ച കഥയാണ്‌

CXv Fsâ \m«n kw`hn¨ IYbmWv
]mS¯v I¶p]q«pw Ignªv ho«nse¯nb hocm³ `mcytbmSv
FSo Rm³ I¶nt\w IgpIn Ct¸m hcmw A¸vf¡pw CÖv Iªn CSvs¯¨mfm
CXpw ]dªv hocm³ I¶nt\w sIm­v tXm«nte¡v t]mbn
I¶nt\bpw Ipfn¸n¨p aq¸cpw H¶v Ipfn¨p.
ho«nse¯n
Cud³ amdn Iªn IpSn¡m\ncp¶p.
IZokm¯ Iªnbpw ¸pwsamfpw sIm­p h¨p.
Iªnbn \n¶v Bhn s]m§p¶Xp I­ hocm³ ]dªp.
At¶mSv Iªn s_f¼n¡m¼dªXsà Bhn t]mWXv I­ote
As¸m IZokm¯ ]dªp
Bhn §fv Imcym¡­ AXv NqsSm¶qÃy §fv tam´nt¡mfn
hocm³ Iªn Hä tam´Â.hmb \¶mbn s]mÅn
hocm³ Fgpt¶äv IZokm¯sâ apJ¯v tTHäbSn.F¶n«v ]dªp.
H¨ CÖv Imcym¡­ s_cv¯­mhnÃ
Cu IY ]dªp Ignªt¸mÄ Hcp So¨À tNmZn¨p.F´m amsj Cu s_cv¯w
s_cv¯w F¶p ]dªm thZ\
¢mkn Iq«¨ncn.
\½psS ¢mkn C§ns\bpÅ [mcmfw ]Z{]tbmK§Ä hcmdnsÃ
C¯cw ]Z{]tbmK§Ä ¢mkn A\phZn¡mtam?
AtXm CsXÃmw `mjbnse kuµcyamtWm?
So¨À Dkvamt\mSv
F´m Dkvamt\ ]pkvXIw hm§m¯Xv
Dkvam³þ AS¡ hnän«v am§
So¨ÀþF¶m ^okv AS¡v
Dkvam³þam§ hnän«v AS¡
Hmtcm `mjbnepw C§ns\ Ipsd kuIpamcy§Ä CsÃ
\½Ä ]dbp¶ `mjbmtWm icnbmb `mj.FÃmhcpw Htc `mj {]tbmKnt¡­Xpt­m?
ChnsS Hcp NÀ¨¡v XpS¡w Ipdn¡pIbmW GXmWv tamiw `mjm


Wednesday, 17 August 2011


ഫോട്ടോ എടുക്കാന്‍ വന്നാല്‍ അതെടുത്ത് പോയാല്‍ പോരേ

Tuesday, 16 August 2011

sasthra geetham

അകഴിഞ്ഞ വര്‍ഷം എഴുതിയ പാട്ട്.ശാസ്ത്ര ക്ലാസുകളില്‍ ഉപയോഗിക്കാം

ആകാശ പൊടി പൂരം ഇത് ആഹ്ലാദ കതിര്‍ പൂരം
ഗൂര്യനും ചന്ദ്രനും ശതശത കോടി താരകളും
എല്ലാമെല്ലാം ഒത്തു നടത്തും പ്രപഞ്ച വിസ്മയ പൊടിപൂരം
ആകാശ പൊടി പൂരം ഇത് ആഹ്ലാദ കതിര്‍ പൂരം

മണ്ണില്‍ വെച്ചൊരു ചില്ലു കുഴല്‍
വിണ്ണിനു നേര്‍ക്കു തിരിച്ചപ്പോള്‍
തകര്‍ന്നടിഞ്ഞു മര്‍ത്യ മനസ്സില്‍
നൂറ്റാണ്ടുകളുടെ വിശ്വാസം
(ആകാശം)
മാനത്തോളം ആശക്കോട്ടകള്‍
കെട്ടിയുയര്‍ത്തിയ മര്‍ത്യന്‍
അങ്ങകലേ ചന്ദ്ര ചെരുവില്‍
പിച്ച നടന്ന മനുഷ്യന്‍
ആകാശത്തിന്നപ്പുറമുള്ളൊരു
ഠലാകം തേടിയ മര്‍ത്യന്‍
എല്ലാമറിയാന്‍ ശാസ്ത്രത്തിന്റെ
കൂടെ നടന്ന മനുഷ്യന്‍
(ആകാശ)

ശാസ്ത്രത്തിന്റെ വെള്ളി വെളിച്ചം
പ്രപഞ്ചമാകെ നിറയട്ടേ
അജ്ഞത പാടെ മറയട്ടേ
നല്ലൊരു നാളേ വിടരട്ടേ
(ആകാശ)


cluster

20 ആം തിയ്യതിയിലെ ക്ലസ്റ്റര്‍ പരിശീലനം ഊന്നല്‍ നല്‍കുന്നത് കുട്ടിയെ അറിയുക എന്നതിനാണ്. എന്തിനാണ് കുട്ടിയെ അറിയുന്നത്? ഇതുവരെ കുട്ടിയെ അറിയുന്നതിന്
നമ്മള്‍ ശ്രമിച്ചിട്ടില്ലെ.കൂടുതലായി എന്താണ് അറിയാനുള്ളത്?
കുട്ടിയെ അറിഞ്ഞിരുന്നെങ്കില്‍
  • പഠന പ്രവര്‍ത്തനങ്ങള്‍ ഒരുക്കുമ്പോള്‍ എല്ലാ കുട്ടികളെയും പരിഗണിക്കുമായിരുന്നു.
  • ഓരോ കുട്ടിയുടെയും സാമൂഹ്യ പശ്ചാത്തലം അറിയുമായിരുന്നു
  • കഴിവുകളും കഴിവുകേടും തിരിച്ചറിയുമായിരുന്നു.
  • വിവിധങ്ങളായ പഠന സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുമായിരുന്നു.
  • പഠന പിന്നാക്കാവസ്ഥയുടെ കാരണം കൃത്യമായി മനസിലാക്കാന്‍ കഴിയുമായിരുന്നു.
  • ഓരോ കുട്ടിയേയും പ്രത്യേകമായി പരിഗണിക്കാന്‍ കഴിയുമായിരുന്നു.
  • സി പി ടി എ യോഗങ്ങള്‍ അക്കാദമിക ചര്‍ച്ചകള്‍ കൊണ്ട് സമ്പുഷ്ടമാകുമായിരുന്നു.
  • പാഠക്കുറിപ്പുകളില്‍ ഈ തിരിച്ചറിവ് പ്രകടമാകുമായിരുന്നു.

ഇതെല്ലാം പരിഗണിക്കാന്‍ കഴിഞ്ഞുവെങ്കില്‍ നമ്മള്‍ കുട്ടിയെ തിരിച്ചറിഞ്ഞവരാണ്.

ഇനി അധ്യാപകര്‍ക്കാര്‍ക്കും ജോലി നഷ്ടപ്പെടാന്‍ പോകുന്നില്ല.കാര്യം ഏതാണ്ടൊരു സുഖമായ മട്ടാണ്.സ്വന്തം മക്കളെ കൊള്ളാവുന്ന എവിടെയെങ്കിലും കൊണ്ടാക്കി ഇവിടെ സ്വസ്ഥമായി ഇരിക്കാം.തലയെണ്ണലും ഇല്ല.പിന്നെ എന്തു ക്ലസ്റ്റര്‍ എന്തോന്ന് ക്ലസ്റ്റര്‍.നിങ്ങള്‍ എന്തേലും പറഞ്ഞേച്ച് പോടേ....
ഇതിനൊരു വാല്‍ക്കഷണം ചേര്‍ക്കാതെ വയ്യ...എന്റെ പണി പോയി മാഷേ..
രണ്ടു കുട്ടികളുടെ കുറവുണ്ട് രണ്ടാം ക്ലാസില്‍...ടീച്ചര്‍ മൂക്കു പിഴിഞ്ഞു...
കൂടെയുള്ള കുട്ടിയെ നോക്കി ചോദിച്ചു..സ്വന്തം... അതെ മാഷേ...
മോള് എവിട്യാ പഠിക്കുന്നത്?
അമൃതേല്...
ശുഭം.

Friday, 12 August 2011

ഈ വര്‍ഷത്തെ ക്ലസ്റ്റര്‍ പരിശീലനത്തിന് തുടക്കമായി.
കുട്ടിയെ അറിയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷത്തെ പരിശീലനങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്.
20.8.2011 നാണ് ക്ലസ്റ്റര്‍.
അവധിക്കാല പരിശീലനത്തിന്റെ തുടര്‍ച്ചയായി വരുന്ന പരിശീലനത്തില്‍ അധ്യാപകരുടെ ക്ലാസ്‌റൂം അനുഭവങ്ങള്‍ ട്രെയിനര്‍മാരുടെ കളരി അനുഭവങ്ങള്‍ എന്നിവ പങ്കുവെക്കുന്ന സെഷനുകള്‍ ഉണ്ടായിരിക്കും.
ക്ലസ്റ്റര്‍ നടത്തിപ്പിനുള്ള കോര്‍ ഡി ആര്‍ ജി പരിശീലനം 10,11 തിയ്യതികളിലായി നടന്നു.

Tuesday, 9 August 2011

Manikandan P T , Panthaloor, Anakkayam, Malappram




ae¸pdw PnÃbnse ]´eqcn Xmakw

1987 apX 1995 hsc Fw.Fkv.]n sslkvIqfn A[ym]I³

Ct¸mÄ at©cn _n.BÀ.kn bn s{Sbv\À Bbn tPmen sN¿p¶p.



പുതിയ കാലത്തെ വിദ്യാഭ്യാസം


ചിന്തകള്‍ കൂട്ടായി പങ്ക് വെക്കുന്നതിന്‍ ഈ ബ്ലോഗ്‌ നമുക്ക് പ്രയോജനപ്പെടുത്താം --- സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായങ്ങള്‍ മറയില്ലാതെ പറയുന്നതിന്ന്‍ ഈ ബ്ലോഗ്‌ ഉപയോഗപ്പെടുതുമല്ലോ